മഴ മാറ്റിയ ചങ്ങാത്തം
Mazha Mattiya Changatham | Author : Gibin
ഞാൻ നേരത്തെ എഴുതിയ കഥയും ഇതുമായി ചെറിയ കണക്ഷൻ ഉണ്ട്. അതിനാൽ അതും വായിക്കുക. ചെറിയ ഒരു LCU പോലെ GKU (Gibins Kambi Universe ) ഉണ്ടാക്കാൻ ഉള്ള പ്ലാൻ ആണ്.
മഴയും അക്കൗണ്ടൻസി ക്ലാസും!! ഉറങ്ങാൻ ഇത്രയും നല്ല കോമ്പോ വേറെ ഉണ്ടാകില്ല. അതും മേരി ടീച്ചറിന്റെ ക്ലാസ്സ് ആണേൽ പറയുകയും വേണ്ട!! ആണുങ്ങളിൽ 21 പേർ ഉള്ളതിൽ 6 പേര് മാത്രമാണ് ഇനി ബാക്കി ഉള്ളത്.
ബാക്കി എല്ലാവരും നേരത്തെ തന്നെ അങ്കമാലിക്ക് വിട്ടു. അവർ കാറിൽ ആണ് പോയേക്കുന്നത്. ഞാൻ ബൈക്കിൽ എത്തിക്കോളാം എന്ന് പറഞ്ഞതുകൊണ്ട് അവർ കാത്തില്ല. എന്നാൽ അത് ഒരു മണ്ടത്തരം ആയി ഇപ്പോൾ തോന്നുന്നു. ഈ മഴയത്തു എങ്ങനെ അങ്കമാലി വരെ പോകും എന്നോർത്തിരുന്നപ്പോൾ ആണ് അതേ ആലോചനയിൽ ഇരുന്ന ജീന എന്നെ നോക്കുന്നത്.
ഈ ശവം കാരണമാ ഞാൻ അവന്മാരുടെ കൂടെ പോകാതെ ഇരുന്നത്. സ്കൂളിൽ തൊട്ടുള്ള കൂട്ടാണ് ഇവൾ. അന്ന് മുതൽ എവിടെ പോയാലും ഞങ്ങൾ ഒന്നിച്ചായിരിക്കും. ഇവൾ തന്നെ ഇട്ട പ്ലാൻ ആണ് ബൈക്കിൽ പോകുക എന്നത്. എന്നാൽ മഴ ഇങ്ങനെ ചതിക്കും എന്നത് ഞാൻ ഓർത്തില്ല.
ബെൽ അടിച്ചു. എല്ലാവരും പോകാൻ ഉള്ള തയാറെടുപ്പിൽ ആണ്. ഞങ്ങളുടെ ഗസ്റ്റ് ലെക്ചർ സണ്ണി സാറിന്റെ കല്യാണം ആണ് നാളെ അങ്കമാലിയിൽ വെച്ച്. ക്ലാസ്സിലെ എല്ലാവരും കാറിൽ ഗാങ് ആയിട്ടാ പോകുന്നത്. ഞാൻ പുറത്ത് പോയി മഴ എപ്പോൾ കുറയും എന്ന് നോക്കി നിൽക്കവേ കൂട്ടിനു ജീനയും എത്തി.
“എന്ത് ചെയ്യുമെടാ?”
“ഒന്നും ചെയ്യാൻ ഇല്ല. മഴ കുറയുന്ന വരെ കാത്തുനിക്കാം.”
” ഒരു കാര്യം ചെയ്യാം. നമ്മുടെ ഡ്രസ്സ് കാര്യം എല്ലാം വണ്ടിയിൽ പോകുന്ന ആരുടേലും കൈയിൽ കൊടുത്ത് വിടാം. അതാകുമ്പോൾ നമ്മൾ നനഞ്ഞാലും അത് നനയില്ലാലോ? “