“ഒന്നുകൊണ്ട് നിനക്കു മതിയായില്ലേ എന്നു”
അന്ന് അവന് എന്നോടൊരു വാക്ക് പറഞ്ഞാല്‍ മതിയായിരുന്നു. കാത്തിരിക്കാന്‍.. അവന് വേണ്ടി എത്രനാള്‍ വേണമെങ്കിലും കാത്തിരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ലേ. അവന്‍ തന്നെ അല്ലേ പറഞ്ഞത് അവന് വേണ്ടി കാത്തിരിക്കേണ്ട എന്നു. എന്നിട്ടല്ലേ ഞാന്‍ രാജേഷേട്ടനോട് ഓക്കെ പറഞ്ഞതും. ഒരേ സമയത്ത് രണ്ടുപേരെ എങ്ങിനെ എനിക്കു മനസില്‍ കൊണ്ട് നടക്കാന്‍ കഴിയുന്നു? അത്രയ്ക്ക് വൃത്തികെട്ടവളാണോ ഞാന്‍?
പഴയ കാര്യങ്ങളൊക്കെ വീണ്ടും തികട്ടി തികട്ടി വരുന്നു.ഫോണ്‍ വിളിച്ചതും നീരജിന്‍റെ റൂമില്‍ പോയതും ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ മനസില്‍ തെളിഞ്ഞു വരുന്നു.
ശരിക്കും ഞാന്‍ രാജേഷെട്ടനെചതിക്കുകയല്ലേ. ഒരാളെ മനസില്‍ കൊണ്ട് നടന്നിട്ടു. ശരിക്കും എനിക്കെങ്ങിനെ ഇങ്ങനെ പെരുമാറാന്‍ കഴിയുന്നു? ഞാന്‍ എല്ലാ കാര്യങ്ങളും രാജേഷേട്ടനോട് പറഞ്ഞിരുന്നല്ലോ. നീരജിനോട് സെക്സ് ചാറ്റ് ചെയ്തതും നീരജിന്‍റെ റൂമില്‍ പോയതും ഒഴിച്ച് എല്ലാം പറഞ്ഞതല്ലേ. ഇതും പറയുമായിരുന്നു. പറയാന്‍ ഉള്ള ഒരു സാഹചര്യം ഉണ്ടായിരുന്നില്ല എന്നതല്ലേ സത്യം?.
പഴയ കാര്യങ്ങള്‍ ചോദിച്ചു ഒരിയ്ക്കലും വിഷമിപ്പിക്കില്ല എന്നു രാജേഷേട്ടന്‍ തന്നെ പറഞ്ഞതാണല്ലോ എന്നോടു. അപ്പോ പിന്നെ ഞാന്‍ എന്തിനാ പഴയ കാര്യങ്ങള്‍ വീണ്ടും എടുത്തിട്ടു എട്ടനെ കൂടി വിഷമിപ്പിക്കുന്നത്. വേണ്ട പറയേണ്ട. അതോ പറയണോ. ഏട്ടന്‍റെ കൂടെ പോയി നീരജിനെ കണ്ട ശേഷം നീരജുമായി ഒരു ബന്ധവും ഇല്ലല്ലോ. ഒരുപാട് കരഞ്ഞതല്ലേ നീരജിനുവേണ്ടി. എത്ര നാള്‍ ഭക്ഷണം പോലും കഴിക്കാതെ കിടന്നുറങ്ങിയിട്ടുണ്ട്. അന്ന് കണ്ടപ്പോഴെങ്കിലും അവന് പറഞ്ഞൂടായിരുന്നോ അവന് എന്നെ വേണം എന്നു. ഞാന്‍ കാത്തിരിക്കുകയില്ലായിരുന്നോ? ഒന്നും പറഞ്ഞില്ലല്ലോ. കുറേ പ്രാവശ്യം ചോദിച്ചതല്ലേ ഞാന്‍ അവനോടു. ഞാന്‍ എന്തു ചെയ്യണം എന്നു. അപ്പോഴും അവന്‍ കൂടെ കൂട്ടാം എന്നു പറഞ്ഞില്ലല്ലോ. പിന്നെ ഞാന്‍ എന്താ ചെയ്യേണ്ടത്. ഒരു പ്രതീക്ഷ എങ്കിലും തന്നിരുന്നെങ്കില്‍ ഞാന്‍ കാത്തിരിക്കുമായിരുന്നില്ലേ..
********************
ഇനി കഥ കുറച്ചു പുറകിലേക്ക്. മായയും നീരജും തമ്മില്‍ അവസാനം കണ്ടുമുട്ടിയ അന്ന് സംഭവിച്ചതെന്താണെന്ന് അറിയേണ്ടേ? രാജേഷ് മായയെ കൊണ്ട് വിട്ട അന്ന് നടന്ന കാര്യങ്ങള്‍? പറയാം.
കല്യാണത്തിന് നീരജും വരുന്നുണ്ട് എന്നു അറിഞ്ഞത് കൊണ്ട് തന്നെയാണ് മായ കല്യാണത്തിന് പോകാന്‍ തീരുമാനിച്ചത് തന്നെ. ഏകദേശം ഒരു വര്‍ഷം ആയിക്കാണും രണ്ടുപേരും തമ്മില്‍ കണ്ടിട്ടു.
കല്യാണത്തിന് തലേ ദിവസം നീരജ് മായയെ വിളിച്ചു.