മായികലോകം 11
Mayikalokam Part 11 | Author : Rajumon | Previous Part
ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു. ഒരുപാട് വൈകി എന്നറിയാം.
പല പ്രാവശ്യം എഴുതാന്‍ ആയി ഇരുന്നതാണ്.. അപ്പോഴൊക്കെ ഓരോരോ ദുരന്തങ്ങള്‍ എന്‍റെ ജീവിതത്തിലേക്ക് കയറി വരുന്നു. ഇപ്പോള്‍ അതില്‍ നിന്നൊക്കെ recover ആയി വരുന്നു. ജീവനോടെ ഉണ്ടെങ്കില്‍ എന്തായാലും എഴുതിത്തുടങ്ങിയത് മുഴുവനാക്കിയിട്ടേ ഞാനിവിടുന്നു പോകൂ. പേജുകള്‍ കുറവാണെന്നറിയാം. എഴുതിയിടത്തോളം അയക്കുന്നു. ഇനി ഇതുപോലെ വൈകില്ല എന്നൊരുറപ്പ് മാത്രം തരുന്നു. ഒന്നോ രണ്ടോ ഭാഗങ്ങളില്‍ ഈ കഥ അവസാനിക്കും. കഥ വായിക്കാത്തവര്രും മറന്നു പോയവരും ആദ്യഭാഗം മുതല്‍ വായിക്കുക. കഥയിലേക്ക്..
=====================
റൂം വെക്കേറ്റ് ചെയ്തു മായയെ അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചു.
രാജേഷ് മായയുടെ കഴുത്തില്‍ കെട്ടിയ താലി വലിയൊരു പ്രശ്നമായി. ഈ താലിയും കൊണ്ട് മായയ്ക്ക് വീട്ടില്‍ കയറിചെല്ലാന്‍ പറ്റില്ലല്ലോ. അവസാനം അത് ഊരി കയ്യില്‍ വെച്ചോളൂ എന്നു രാജേഷ് പറഞ്ഞു. പക്ഷേ കെട്ടിയ താലി അഴിച്ചു മാറ്റുക എന്നത് ആ ബന്ധം ഒഴിവാകുന്നതിന് തുല്യമല്ലേ എന്നു മായ പറഞ്ഞപ്പോള്‍ അതിലൊന്നും ഒരു കാര്യവുമില്ല എന്നു പറഞ്ഞു രാജേഷ് മായയെ സമാധാനിപ്പിച്ചു. വിഷമത്തോടെ ആണെങ്കിലും രാജേഷ് കെട്ടിയ താലി മായ ഊരി അവന്‍റെ കയ്യില്‍ തന്നെ കൊടുത്തു. മായയുടെ കയ്യില്‍ വച്ചാല്‍ അബദ്ധത്തില്‍ എങ്ങാനും വീട്ടുകാര്‍ കണ്ടാലോ എന്നു പേടിച്ചാണ് താലി രാജേഷിന്‍റെ കയ്യില്‍ കൊടുത്തത്.
വീട്ടിലെത്തിയ മായ കണ്ടത് താന്‍ വരുന്നതും കാത്തിരിക്കുന്ന അനിയത്തിയെയും അമ്മയെയും ആണ്.
“അപ്പോ ഇതായിരുന്നല്ലേ വരുന്ന കല്യാണലോചനകള്‍ എല്ലാം മുടക്കിയത്?” വീട്ടിലെത്തിയ ഉടനെ അമ്മ അവളോടു ചോദിച്ചു.
മായയുടെ വയറൊന്ന് കാളി.
ദൈവമേ കല്യാണം കഴിഞ്ഞത് വീട്ടിൽ അറിഞ്ഞോ ?