“ഹായ് മായ ചേത്തി………..”
എന്റെ കൈക്കുള്ളിൽ ഇരുന്ന് മാളൂട്ടി വിളിച്ച് കൂവി. മായ, നേരത്തെ ലളിതാമ്മ പറഞ്ഞ ആ കുട്ടി ഇതാണോ ഈശ്വരാ???? അതുവരെ എന്റെ കൈലിരുന്ന മാളൂട്ടി പെട്ടന്ന് എടുക്കാനെന്നോണം മായയെ നോക്കി കൈ കാട്ടി.
“വാ കണ്ണാ……….”
കണ്ണാന്ന് വിളിച്ചത് മാളൂട്ടിയെ ആണെങ്കിലും അത് എന്നെയാന്ന് ഞാൻ ഒരു നിമിഷം വിചാരിച്ചു പോയി. അവൾ എന്റെ കൈയിൽ നിന്നും മാളൂട്ടിയെ വാങ്ങി.
“സുഖവാണോ എന്റെ കണ്ണന്????”
“Mm നിച്ച് സുഖം ചേത്തിക്കോ????”
“Mm എനിക്കും സുഖമാ വാവേ…….”
“കണ്ണന് ഞാൻ ഒരുപാട് ചോക്ലേറ്റ് കൊണ്ട് വന്നിട്ടുണ്ട് എന്റെ മോക്ക് വേണ്ടേയ്????”
“Mm മേണം മേണം”
അവള് കുഞ്ഞിനേം കൊണ്ട് എന്റെ മുന്നിലൂടെ വീണ്ടും നടന്നു നീങ്ങി. ഞങ്ങളെയൊക്കെ നോക്ക്കുത്തി അക്കിട്ടാണ് അവള് പോയത്.
“വാവേ………..”
ചേച്ചി വിളിച്ചപ്പോളാണ് ഞാൻ വീണ്ടും സ്വബോധത്തിലേക്ക് വന്നത്.
“എന്താ വാവേ ഒരേ നോട്ടമാണല്ലോ!!”
“ചേച്ചി ഞാൻ പറഞ്ഞില്ലേ പൂ കടയിൽ വച്ച് ഒരു പെണ്ണിനെ കണ്ടെന്ന്????”
“അഹ്,”
“അതവളാ”
“തവളേ????”
“ഓഹ് തെങ്കാശിപ്പട്ടണം 100 തവണ കണ്ടിട്ട് അതില കോമഡി അടിക്കണ്. അപ്പൊ എന്റെ ചേച്ചിക്ക് സ്വന്തമായി ഒരു കോമഡിയും ഇല്ല. എല്ലാം സിനിമകളിൽ നിന്നും കോപ്പി അടിച്ചതാണ്.
“അഹ് അങ്ങനെ തന്നെയാ ഇപ്പോ എന്തേ????”
“ഏയ് എനിക്കൊന്നുമില്ല.”
“എടാ പൂക്കടയിൽ വച്ച് ആരെ കണ്ടെന്നാ നീ ഈ പറയണേ????”
“അനു അത് നിനക്ക് അറിയില്ല. വഴിയേ പറഞ്ഞ് തരാം.”
സത്യത്തിൽ അനു അവിടെ ഉണ്ടെന്ന കാര്യം ഞാൻ മറന്നു പോയിരുന്നു.
“വാവേ ലളിതാമ്മ പറഞ്ഞ മായ ആ കുട്ടിയാ.”
“Mm മനസിലായി ചേച്ചി.”
“ഓഓഓ എനിക്കൊന്നും മനസിലാവുന്നില്ല. നീ പറയുന്നു, പൂ കടയിൽ വച്ച് കണ്ട പെണ്ണാന്ന്. ഇപ്പോ പറയുന്നു ലളിതാമ്മ പറഞ്ഞ പെണ്ണാന്ന്. നിനക്കൊക്കെ എന്താടാ വട്ടായോ????”
“എല്ലാം നിനക്ക് പറഞ്ഞ് തരാം സമയമാവട്ടെ…….”
“മക്കളേ……………….”
ആ വിളി കേട്ടപ്പോഴേ അത് വിളിച്ചത് ആരാണെന്ന് ഞങ്ങൾക്ക് മനസിലായി. ലളിതാമ്മ. ഞങ്ങൾ തിരിഞ്ഞു നോക്കി. ഇപ്രാവശ്യവും മറ്റാരെക്കാളും ഞാൻ ഞെട്ടി. ലളിതാമ്മയുടെ കൂടെ മായ. എനിക്ക് ഇപ്പോഴും മനസിലാവാത്തത് ഒന്നാണ് എന്തിനാണ് മായയെ കാണുമ്പോ ഞാൻ ഇങ്ങനെ ഞെട്ടുന്നത് എന്നാണ്. അഹ് ദൈവത്തിനറിയാം. ഞാൻ അവളെ തന്നെ കണ്ണും മിഴിച്ച് നോക്കിനിക്കുവായിരുന്നു.