അത് ശ്രദ്ധിച്ച അച്ഛൻ എണീറ്റ് അമ്മയുടെ അടുത്തുചെന്ന് സമാധാനിപ്പിച്ചു.. അതോടെ അമ്മ പൊട്ടികരയാൻ തുടങ്ങി. അപ്പോഴേക്കും അച്ഛന്റെയും കാത്തുവിന്റെയും എല്ലാവരുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി..
കരയാൻ ഒരിടവേളയെടുത്ത സന്ദർഭം അവസാനിപ്പിച്ചുകൊണ്ട് അച്ഛനും അമ്മയും എന്റെ അടുത്തേക്ക് വന്നു..
“”നീയാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. ദൈവം അതിന് തക്കതായ പ്രതിഫലം നിനക്ക് തരും.. ആവിശ്യത്തിന് പണവും സമ്പത്തും എന്റെ കയ്യിലുണ്ട്. പക്ഷെ ഇത്രേം കാലം ഒരു സമാധാനവും എനിക്കില്ലായിരുന്നു.. ഇന്നലെയാണ് എന്റെ മനസ്സൊന്നു സമാധാനപ്പെട്ടത്. “” എന്റെ തോളിൽ കൈവച്ചു അച്ഛൻ പറഞ്ഞപ്പോൾ അമ്മ അടുത്തേക്ക് വന്നു എന്നെ കെട്ടിപിടിച്ചു.. അവരുടെ നന്ദിയും സന്തോഷവും അതിലൂടെ എന്നെ അറിയിച്ചു.. സ്വന്തം മകനോടെന്ന പോലെ എന്റെ കവിളിൽ ഒരുമ്മയും തന്നപ്പോൾ കണ്ടു നിൽക്കാൻ കഴിയാതെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു കാത്തു താഴത്തെ ഒരു മുറിയിലേക്കോടി..
നിമിഷങ്ങൾ കഴിഞ്ഞു എല്ലാം ശാന്തമായി.. കാത്തു മുറിയിൽ നിന്നും പുറത്തുവന്നില്ല..
“”വിഷ്ണു!!”” അച്ഛൻ എന്നെ നോക്കി എന്തോ ഉറപ്പിച്ച പോലെ എന്നെ വിളിച്ചു..
“”Sir “” ഞാൻ വിളികേട്ടു.
“”എന്നെ sir എന്ന് വിളിക്കരുത്. അങ്കിൾ എന്നോ അച്ഛാ എന്നോ നിനക്ക് വിളിക്കാം “”
“”അത് സാരമില്ല “” വിനയത്തോടെ ഞാൻ പറഞ്ഞു.
“”നിനക്ക് എന്താണ് വേണ്ടത്.. ഒരു പ്രതിഫലമായിട്ടല്ല ഞാൻ ചോദിക്കുന്നത്.. എന്റെ ഒരു സന്തോഷത്തിനു വേണ്ടിയാണ് “”