എല്ലാം കഴിഞ്ഞു ഞാൻ നേരെ പോയത് സ്വാതിയുടെ അടുത്തേക്കാണ്.. അഞ്ചാറു ദിവസമായില്ലേ ഹോസ്പിറ്റലിൽ മാത്രം.. പാവം ക്ഷീണിച്ചിട്ടുണ്ടാവും. കാത്തുവുമായുള്ള സന്ദർഭം മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു. അതുമാറണമെങ്കിൽ സ്വാതിയെ കണ്ടേ തീരൂ.
ആശുപത്രിയിലെ ആളൊഴിഞ്ഞ വരാന്തയിലൂടെ നടക്കുമ്പോൾ മുഴുവൻ ചിന്തയും കാത്തുവിനെ കുറിച്ചായിരുന്നു. മുറിയിലേക്ക് കയറുമ്പോൾ എന്നെ പ്രതീക്ഷിക്കാതെ കണ്ട ഭയവും സന്തോഷവും സ്വാതിയിൽ കണ്ടു. എണീറ്റ് നിന്ന അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു.. കണ്ടാൽ 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും കൂടെയുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അവരും എണീറ്റു.
“”എങ്ങനെയുണ്ട് “” എന്നെ നോക്കി പുഞ്ചിരിച്ച അമ്മയോട് ഞാൻ ചോദിച്ചു.
“”ഇപ്പോൾ കുറവുണ്ട്.. നാളെ ഡിസ്ചാർജ് ചെയ്യും “” അവരുടെ സംസാരം നേരത്തേതിനേക്കാൾ ബെറ്റർ ആയിട്ടുണ്ട്.
“”ഞാനിതുവരെ വന്നപ്പോൾ ഒന്ന് കേറിയെന്നേയുള്ളു.. “”
“”ഇന്ന് ക്ലാസ്സിൽ പോയില്ലേ?””
“”ഇല്ല ചെറിയൊരു വർക്ക് ഉണ്ടായിരുന്നു… എന്തെങ്കിലും കഴിച്ചിരുന്നോ?””
“”നേരത്തെ കഴിച്ചു മരുന്ന് കഴിക്കേണ്ടതല്ലേ.. “”
“”Mm ശരി എന്നാ ഞാൻ ഇറങ്ങട്ടെ.. “” അവരോടു സമ്മതവും വാങ്ങി അടുത്തിരുന്ന അമ്മായിയോടും അവളോടും പറഞ്ഞ ശേഷം ഞാൻ ഇറങ്ങി.
പുറത്തിറങ്ങി ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ അവൾ പുറകെ വരുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു.. അത് തെറ്റിയില്ല!!.