…അതൊക്കെ ഉണ്ട്.
മോളെ അഞ്ജു… മൂക്കുമുട്ടെ തിന്നുന്നതാണ് ഇവന്റെ പ്രധാന പണി…അതു കഴിഞ്ഞേ ഉളളൂ അവനെന്ത് കാര്യവും…
അതു കേട്ട് അഞ്ജു ചിരിക്കാൻ തുടങ്ങി
…ദേ അമ്മേ………
അവിടെ ചോറെടുത്തു വെച്ചിണ്ട്. വിശക്കുമ്പോ പോയെടുത്ത് കഴിച്ചോ. അപ്പുറത്തെ വീട്ടിലെ സുജ കാലൊടിഞ്ഞു കിടക്കാ ഞാൻ അവളെ പോയൊന്നു കണ്ടേച്ചുവരാം.
…ആ….എങ്ങടേലും പോ…..
പിന്നെ വെല്ലോടാത്തിക്കും തെണ്ടാൻ പോവാണങ്കിൽ വാതിലടച്ചിട്ടു പൊക്കോണം…
…ആ ശരി….
മോളെ ഞാൻ പോയിട്ട് വരാം…
മുഖം കടന്നെല്ല് കുത്തിയ പോലാണല്ലോ എന്തുപറ്റി…!
“”ചില നേരം ചിലരോട് മിണ്ടാൻ മനസ്സ് കൊതിക്കും. മനസ്സിനറിയില്ലല്ലോ ആ ചിലർക്ക് നമ്മളോട് മിണ്ടാൻ താൽപര്യമില്ലെന്ന്…””
…അതാണോ കാര്യം.. ഞാൻ പറഞ്ഞിരുന്നതല്ലേ ഏട്ടാ എന്റെ ഫോൺ സ്വിച്ച് ഓഫ് ആയെന്ന്. പിന്നെ ഞാൻ എന്ത് ചെയ്യാനാ.ചാർജ് ചെയ്യാനുള്ള സമയം പോലുമുണ്ടായില്ല. ഞാൻ ഇന്നലെ വിളിച്ചപ്പോ തന്നെ പറഞ്ഞിരുന്നതല്ലേ.
…ഉം…
എന്താ എന്നോട് പിണക്കാ?
…ഞാൻ എന്തിനാ നിന്നോട് പിണങ്ങുന്നെ.
പിന്നെന്താ മുഖം ഇങ്ങനെ ഇരിക്കുന്നേ?
…ഒന്നൂല്യ…
എന്റെ അവസ്ഥ എന്താ ഏട്ടൻ മനസിലാക്കാത്തത്.
…എന്നാലും നീ വിളിക്കാതെ ഇരിന്നപ്പോൾ എന്തോ പോലെ.
അത് വിട്……….ഞാൻ ചോറ് വിളമ്പട്ടെ?
…ഇപ്പൊ വേണ്ട വിശപ്പില്ല…
പിന്നെ ടൂർ പോയിട്ടെന്താ വിശേഷം.
…എന്ത് വിശേഷം. പോയി കുറച്ച് സ്ഥലം കണ്ടു തിരിച്ചു പോന്നു അത്രതന്നെ. ഒന്നിനും ഒരു മൂടില്ലായിരുന്നു…
…അതെന്താടി…
“എന്റെ പാതി ജീവൻ ഇവിടല്ലേ”…
‘അമ്മ വരാൻ എന്തായാലും കുറച്ച് സമയമെടുക്കും നമുക്ക് മുകളിലേക്ക് പോകാം.
…എന്തിനാ?
നീ വാ… നീ നന്നായി ക്ഷീണിച്ചല്ലോ….
…അത് ഏട്ടന് തോന്നുന്നതാ. എനിക്ക് ക്ഷീണം ഒന്നുമില്ല…
നീ ഇങ്ങടുത്തു വന്നേ.
…എന്തേ ?