മൗനരാഗം 2 [sahyan]

Posted by

എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി അർഹിക്കുന്നതിലും കൂടുതൽ സുഖവും സൗകര്യങ്ങളും സ്നേഹവും തന്നിട്ടും ഒരു തരി പോലും തിരിച്ചു കൊടുക്കാൻ ശ്രമിക്കാതെ ഞാൻ എന്റെ സ്വന്തം ഇഷ്ട്ടങ്ങൾ മാത്രം നേടുവാൻ നോക്കി സത്യമാണ് ഞാൻ അമ്മാവന്റെ ബുധിമുട്ടുകൾ ഒന്നും അറിയാൻ ശ്രമിച്ചില്ല….”മോനെ ഡോക്ടർ എന്ത് പറഞ്ഞെടാ….അമ്മായിയും അമ്മയും ഓടി വന്നു എന്നോട് ചോദിച്ചു…”

“നമ്മുടെ അമ്മാവന് ഒന്നുമില്ല അമ്മായി ഒന്നും പേടിക്കേണ്ടന്ന ഡോക്ടർ പറഞ്ഞെ… അമ്മാവൻ ഉണർന്നാൽ നമ്മുക് പോയികാണാം…. നിങ്ങൾ രണ്ടുപേരും ഒന്ന് സമാധാനപ്പെടു…. പോയി മുഖമൊക്കെ ഒന്ന് കഴുകി വാ ഇങ്ങനെ കരഞ്ഞ മുഖം വെച്ച് അമ്മാവനെ കാണണ്ട….!!”
എന്തോ എനിക്കപ്പോൾ അങ്ങനെ പറയാനാ തോന്നിയത്… ഹാർട്ട് അറ്റാക്ക് ആണെന്ന് ഞാൻ എങ്ങനെ പറയും…
കുഴപ്പമൊന്നും ഇല്ലെന്ന് അറിഞ്ഞപ്പോൾ അവർ രണ്ടുപേരും സമാധാനത്തിൽ പോയി…

കുറ്റബോധം കാരണം ഞാൻ മുഖം പൊത്തി അടുത്തുള്ള ചെയറിൽ ചാരിയിരുന്നു…… ഞാൻ അമ്മാവനെ സഹായിക്കാൻ ശ്രമിച്ചിരുന്നെകിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു……….

“ഡോക്ടർ എന്താ പറഞ്ഞത്….. ?””
ദീപുവിന്റ്റെ ചോദ്യമാണ് എന്നെ ഉണർത്തിയത് അപ്പോഴാണ് അവൾ അവിടെ ഇരിക്കുന്നുണ്ടെന്ന് പോലും ഞാൻ ശ്രദ്ധിക്കുന്നേ …

“കുഴപ്പമൊന്നും ഇല്ലെന്നാ പറഞ്ഞത്….”

“എന്നോട് കള്ളം പറയരുത്…അമ്മമാർ വിശ്വസിച്ച പോലെ ഞാൻ അത് വിശ്വസിക്കില്ല.. പ്ലീസ്..അച്ചു… അച്ഛനെന്താ……????” കരഞ്ഞു കൊണ്ട് അവൾ യാചിക്കായിരുന്നു….

അവളോട് സത്യം പറയണമെന്ന് എനിക്കു തോന്നി…..

“അമ്മാവനു അറ്റാക്ക് അയിരുന്നു… ”

അത് കേട്ടതും ദീപു മുഖം പൊത്തി പൊട്ടിക്കരഞ്ഞു…. ഞാനാ… ഞാൻ… കാരണമാ.. അച്ഛൻ ഇങ്ങനേ…. എന്ന് പറഞ്ഞു..

“ഇപ്പൊ കുഴപ്പമില്ല ദീപു അമ്മാവൻ ഒക്കെയാണ്.. നീ ഇങ്ങനെ കരഞ്ഞു അമ്മമാരേ കൂടി അറിയിക്കരുത്…”
ഞാൻ അവളെ ഒരു വിധത്തിൽ സമാധാനിപ്പിച് ഇരുത്തി…

പിന്നെ അമ്മാവൻ കണ്ണ് തുറക്കുന്ന വരെ ഞങ്ങൾ ഓരോരുത്തരും അനുഭവിച്ച ടെൻഷൻ.. ഓർക്കാൻ കൂടെ വയ്യ… ഇടയ്ക്കു വേദയും ..നിരഞ്ജനും ബാക്കിയുള്ളവരും വിളിക്കുന്നുണ്ടായിരുന്നു.. ഒരാളുടെ പോലും കാൾ എടുക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ…

അവസാനം ഒരു നഴ്സ് വന്നു പറഞ്ഞു… ജയദേവൻ കണ്ണ് തുറന്നുവെന്ന്… ഹോ അപ്പൊ അനുഭവിച്ച ആശ്വാസം…
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി എന്റെ.. എന്റെ മാത്രമല്ല ബാക്കിയുള്ളവരുടെയും…

“ആരാ അച്ചു.. ???” അകത്തേക്ക് പോയ നഴ്സ് വീണ്ടും വന്നു ചോദിച്ചു..???

“ഞാനാ… എന്താ സിസ്റ്റർ…???’

“തന്നെ പേഷ്യന്റിനു കാണണം എന്ന് പറഞ്ഞു..” എന്നിട്ടു അകത്തേക്ക് പോയി…
ഞാൻ അമ്മമാരുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നോട് പോവാൻ ആംഗ്യം കാണിച്ചു…
ഞാൻ മെല്ലെ നടന്നു ICU വിന്റെ ഉള്ളിലേക്കു കയറി… അവിടെ ഒരു തുണി കൊണ്ട് മറച്ച ഒരു ബെഡിൽ അമ്മാവൻ കിടക്കുന്നുണ്ടായിരുന്നു… നെഞ്ചിൽ ഒക്കെ കൊറേ വള്ളികളും മറ്റും ആയിട്ട്..

Leave a Reply

Your email address will not be published. Required fields are marked *