“നീ ഇത്ര നേരം എവിടെയായിരുന്നു.. നല്ല ഗൗരവത്തിൽ ഉള്ള ചോദ്യം…”
“അവിടെ നല്ല തിരക്കല്ലേ..അതാ…”
“തിരക്കൊക്കെ എനിക്ക് മനസിലാവുന്നുണ്ട്…
ആ തല തെറിച്ച പെണ് നിന്നോട് എന്താ പറഞ്ഞെ…”????
“ഓ അപ്പോ എല്ലാം കണ്ടിട്ടാണോ ചോദിക്കുന്നെ..”
“അതെ അവൾ എന്താ നിന്നോട് സംസാരിച്ചതെന്ന്..???” വീണ്ടും അതെ ചോദ്യം…
“ശേടാ ഇത് വലിയ തൊന്തരവ് ആയല്ലോ അവൾ എന്നോട് ഒന്നും ചോദിച്ചില്ല…”
“പിന്നെ വെറുതെയാ നീ അവളോട് ഇത്ര നേരം സംസാരിച്ചത് …”
“നിനക്ക് ഇപ്പൊ എന്താ അറിയണ്ടേ അവൾ എന്താ എന്നോട് പറഞ്ഞത് എന്നല്ലെ…എനിക്കും അത് മനസിലായിട്ടില്ല അവൾ എന്തൊക്കയോ പിച്ചും പേയും പറഞ്ഞു പോയി അത്ര തന്നെ…”
എനിക്ക് ആകെ ദേഷ്യം വന്നിരുന്നു… ഞാൻ കുറച്ച് നേരം മിണ്ടാതിരുന്നു…. പിന്നെ കൊറച്ചു കൂൾ ആയപ്പോൾ
“ഡാ ഹിരൻ എവിടെ പോയി…? ഞാൻ നിരഞ്ജനോട് ചോദിച്ചു…അപ്പോഴും ഞാൻ വേദ യെ മൈൻഡ് ചെയുനുണ്ടായിരുന്നില്ല…
“അവൻ ഇപ്പൊ തന്നെ പുറത്തേക്ക് പോയതേ ഉള്ളോ…” അവൻ എനിക്ക് മറുപടി തന്നിട്ട് ഫോണിൽ ആർക്കോ മെസ്സേജ് അയച്ചോണ്ടിരുന്നു….
അപ്പോഴേക്കും അച്ചു.. എന്ന് പറഞ്ഞൊരു വിളി എന്റെ സൈഡിൽ നിന്നും വന്നു…കേട്ടിട്ടും ഞാൻ കേൾക്കാത്ത പോലെ ഇരുന്നു…
അച്ചു.. സോ…. അവൾ പറഞ്ഞു മുഴുവൻ ആകുമ്പോഴേക്കും…
“അച്ചു അവിടെ ദേ ഗ്രൗണ്ടിൽ….” ഹിരൺ ഓടിക്കിതച്ചുകൊണ്ട് വന്നു പറഞ്ഞു
ഗ്രൗണ്ടിൽ എന്താ…..??
“എടാ ആ എബി കുറച്ചാൾക്കാരായി ദീപികയെ തടഞ്ഞുവെച്ചിരിക്കുകയാ….””
“അവന്മാർക്ക് കിട്ടിയതൊന്നും പോരെ…” ഞാനതും പറഞ്ഞു നേരെ ഗ്രൗണ്ടിലേക്ക് ഓടി എന്റെ പിന്നാലെ അവരും വരുന്നുണ്ടായിരുന്നു…
ഗ്രൗണ്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച എന്നിലെ പ്രാന്തനെ ഉണർത്തുന്നതായിരുന്നു..
ദീപുന്റെ കൈയിൽ കയറി പിടിച്ചു തർക്കിക്കുന്ന എബിൻ അവൾ അവന്റെ കോളറിൽ കയറിപ്പിടിച്ചു അവനെ എതിർക്കുന്നുണ്ട്.. അവർക്കു ചുറ്റും എബിന്റെ ഗ്യാങ്ങിലെ നാലു പേരും അവൻ പുറത്തുനിന്നു ഇറക്കിയതാണെന്നു തോന്നു ഗുണ്ടാ ലുക്ക് ഉള്ള വേറെ അഞ്ചുപേരും…..
നേരെ പോയി എബിന് എടുത്തിട്ട് ചവുട്ടി കൂട്ടി അവളെ കൊണ്ടുവന്നാലോ എന്ന് കരുതിയതായിരുന്നു എന്നാൽ ഇപ്പോൾ സമാധാനപരമായി നീങ്ങുന്നതാണ് നല്ലതെന്നു തോന്നി
ഞാൻ വേഗം പോയി എബിനെ തളി മാറ്റി കൊണ്ട് പറഞ്ഞു
“എബി ഇതൊന്നും നിനക്ക് നല്ലതിനല്ല വെറുതെ സീൻ ക്രിയേറ്റ് ചെയ്യാതെ പോവാൻ നോക്ക്…”
“നീ ആരാ ഇവളുടെ രക്ഷകനോ…ഇതു ഞാനും ഇവളും തമ്മിലുള്ള പ്രേശ്നമാ.. നീ അതിൽ ഇടപെടേണ്ട..”
“അതേടാ ഞാൻ ഇവളുടെ രക്ഷകൻ തന്നെയാണ്.. അതുകൊണ്ടു തന്നെയാണ് നിന്നോട് പറയണേ തല്ലുകൊണ്ട് ചാവാതെ പോവാൻ നോക്ക്…”
“പോവാൻ തന്നെയാണ് ഞാൻ വന്നത് പക്ഷെ പോവുമ്പോൾ ഞാൻ ദേ ഇവളയെയും കൊണ്ടുപോകും… ഞങ്ങടെ ആവിശ്യം കഴിഞ്ഞിട്ട് നീ എടുത്തോ അവനൊരു വൃത്തികെട്ട ചിരി ചിരിച്ചു പറഞ്ഞു…”
യൂ ബ്ലഡി.. ബസ്റ്റഡ്… എന്ന് അലറിക്കൊണ്ട് ദീപു അവനെ അടിക്കാൻ കൈ ഓങ്ങി…
ബട്ട് അപ്പോഴേക്കും ഞാൻ അവന്റെ മൂക്കിന്റെ പാലം പൊളിയണ പവറിൽ ഒരെണ്ണം കൊടുത്തിരുന്നു…
മൂക്കും പൊത്തി എബി പൂഴി മണ്ണിൽ വീണു…