ഒരുപാട് സന്തോഷിച്ചാണ് ഞാൻ ക്ലാസ്സിൽ വന്നത്… എന്നാൽ…..”
അവൾ ഒന്നു പറഞ്ഞു നിർത്തി എന്നെ ഒന്നു കൂടി മുറുക്കി കെട്ടിപിടിച്ചു…
” എന്നോട് ഷെമിക്കെടാ… എന്റെ അനിയനെ എനിക്കു വലിയ ഇഷ്ടം ആയിരുന്നു. അന്ന് നീ അവനെ അടിച്ചു എന്നറിഞ്ഞപ്പോൾ എനിക്കു സഹിക്കാൻ കഴിഞ്ഞില്ല…. അതാ കാരണം പോലും അന്നെഷിക്കാതെ ഞാൻ നിന്നോട് ദേശ്യപ്പെട്ടത്… എന്നോട് ഷെമിക്ക്…. ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല…..”
അവളുടെ കണ്ണുകൾ നിറഞ്ഞു.. എന്റെ നെഞ്ച് എല്ലാം നനഞ്ഞു…ഞാൻ അവളെ നോക്കി ചിരിച്ചു.. ഞാൻ എന്തിനാ ചിരിക്കുന്നത് എന്ന് മനസ്സിലാകാതെ അവൾ എന്നെ നോക്കിയിരുന്നു..
” ഈ സോറി നേരത്തെ പറഞ്ഞിരുന്നേൽ എന്നെ നമ്മുടെ പ്രശ്നം എല്ലാം തീരുമായിരുന്നു.. ”
ഞാൻ അതും പറഞ്ഞു അവളെ നോക്കി പിന്നെയും ചിരിച്ചു….. എന്നാൽ അവളുടെ പ്രതികരണം എന്നെ ഞെട്ടിച്ചു.. അവൾ പിന്നെയും എന്റെ നെഞ്ചിലേക്ക് കിടന്നു.. അടുത്ത നിമിഷം എന്റെ നെഞ്ചിൽ അവളുടെ പല്ലുകൾ ആഴ്ന്നിറങ്ങി… അവൾ എന്റെ നെഞ്ചിൽ നല്ല ഒന്നാംതരം കടി തന്നു…. എന്റെ കണ്ണിൽ നിന്നു പൊന്നീച്ച പാറി.. കണ്ണ് നീര് വന്നു.. അവൾ അപ്പോൾ കടി വിട്ടു.. ഞാൻ നിറഞ്ഞ കണ്ണുമായി അവളെ നോക്കി…
“എന്തിനടി എന്നെ ഇപ്പോൾ കടിച്ചത്…”
അവൾ ദേഷ്യത്തിൽ എന്നെ നോക്കി എന്നിട്ട് പറഞ്ഞു…
“ദേ മിണ്ടിപ്പോകരുത്… ഞാൻ സോറി പറയാൻ വന്നപ്പോൾ സമ്മതിക്കാതെ .. എന്നിട്ട് ഇപ്പോൾ പറയുന്നോ… ”
ഞാൻ ഒന്നും മനസ്സിലാകാതെ അവളെ നോക്കി.. അത് കണ്ട അവൾ തുടർന്നു…
“അന്നത്തെ സംഭവത്തിന് ശേഷം ഞാൻ ഭയങ്കര സങ്കടത്തിൽ ആയിരുന്നു… വീട്ടിൽ വന്നു എപ്പോഴും കരച്ചിൽ തന്നെ ആയിരുന്നു… അനിയനെ പിന്നെ ഞാൻ നോക്കിയിട്ട് കൂടി ഇല്ല.. അവനെ ഞാൻ വീട്ടിൽ നിന്നും അകറ്റി… അമ്മയോടും അച്ഛനോടും അവൻ തെറ്റ് ചെയ്യാത്തത് കൊണ്ടാണ് എന്റെ വിഷ്മത്തിനു കാരണം എന്ന് പറഞ്ഞു ധരിപ്പിച്ചു.. നിന്നെ ഞാൻ അപ്പോഴും അതിൽ നിന്നു ഒഴിഞ്ഞു നിർത്തി..
അന്നത്തെ സമ്പത്തിന് ശേഷം എനിക്കു നിന്നോട് വന്നു സോറി പറയണം എന്ന് ഉണ്ടായിരുന്നു.. എന്നാൽ നിന്റെ മുന്നിൽ വരാനുള്ള ധൈര്യം എനിക്കു ഇല്ലായിരുന്നു… നിന്നെ മറക്കാൻ ഞാൻ ഒരുപാട് ശ്രെമിച്ചു..