രാവിലെ കുളിമുറിയിൽ വെള്ളം വീഴുന്ന സൗണ്ട് കെട്ടാണ് ഞാൻ എണീറ്റത്തു… അവൾ കുളിക്കാൻ ആണെന്ന് എനിക്കു മനസ്സിലായി.. ഞാൻ പിന്നെയും കുറച്ചു നേരം കൂടി കിടക്കാൻ തീരുമാനിച്ചു.. അന്ന് സൺഡേ ആയിരുന്നു അതുകൊണ്ട് ഒരിടത്തും പോകാൻ ഇല്ലായിരുന്നു.. അങ്ങനെ പിന്നെയും കിടന്നു… സമയം നോക്കിയപ്പോൾ 6 മണി.. ഞാൻ അങ്ങനെ അവിടെ കിടന്നു…. കുറച്ചു കഴിഞ്ഞപ്പോൾ ആരോ ഡോറിൽ മുട്ടി… അമ്മ ആയിരിക്കും എന്ന് കരുതി ഞാൻ പോയി വാതിൽ തുറന്നു.. തുറന്നതും എന്തോ ഒന്നു എന്നെ തള്ളിക്കൊണ്ട് കട്ടിലിൽ ഇട്ടു…
തള്ളി കൊണ്ടിട്ടാ ആളെ കണ്ടു ഞാൻ ഞെട്ടി.. അഞ്ജലി. അതെ ഞങ്ങൾ അപ്പു എന്ന് വിളിക്കുന്ന അഞ്ജലി… അവൾ എന്നെയും തള്ളി കട്ടിലിൽ ഇട്ടു.. എന്റെ ഒപ്പം കയറി കെട്ടിപിടിച്ചു കിടന്നു.
അഞ്ജലി എന്റെ ഒരുപാട് മാമന്റെ മോൾ ആണ്.. അതായതു എന്റെ മുറപ്പെണ്ണ്.. കുഞ്ഞിലേ മുതൽ ഞാനും മണിക്കുട്ടിയും ഇവളും എല്ലാം ഒരുമിച്ചു കളിച്ചാണ് വളർന്നത്.. ഞങ്ങൾ നല്ല കമ്പനി ആയിരുന്നു.. എന്നെ ഇവളെ കൊണ്ട് കെട്ടിക്കാൻ ആയിരുന്നു വീട്ടുകാർക്ക് ഇഷ്ടം.. എന്നാൽ ജാതകം കാരണം അത് നടന്നില്ല.. ഒരു പരിധിക്കു അത് നന്നായി… ഞാനും ഇവളും നല്ല ഫ്രണ്ട്‌സ് ഒക്കെ ആണ്.. അത് അങ്ങനെ തന്നെ നിൽക്കാൻ ആയിരുന്നു ഞാൻ ഇഷ്ടപെട്ടത്.. ഇവളും മണിക്കുട്ടിയും ഒരേ പ്രായം ആയിരുന്നു. ഇവൾ എന്നാൽ എന്നെ എടാ പോടന്നൊക്കെ ആണ് വിളിക്കുന്നെ…..
ഇവൾ ഒരുപാട് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആണ്.. ഞങ്ങളുടെ കല്യാണ സമയത്തു ഇവൾ ഏതോ ഒരു വർക്കും ആയി ബിസി ആയിരുന്നു.. ഞങ്ങളുടെ കല്യാണം പെട്ടന്നായതു കൊണ്ട് അവൾക്കു വരാൻ പറ്റിയില്ല.. അതിനു അവൾ ഫോണിൽ ഒക്കെ വിളിച്ചു കുറെ കരഞ്ഞതാ.. ഇപ്പോൾ ഇതാ നേരിട്ട് വന്നിരിക്കുന്നു…
അവളെ എന്നെ ചുട്ടിപിടിച്ചു കട്ടിലിൽ കിടന്നു.. ഞാനും ഒരുപാട് നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ചു.. അവൾ എന്നെ ചുറ്റി കുറച്ചു നേരം കിടന്നു ഇടയ്ക്കു എന്തൊക്കയോ സംസാരിച്ചു… ഞാൻ അവളോടും വിശേഷങ്ങൾ ഒക്കെ തിരക്കി..
അപ്പോൾ ആണ് ആര്യ കുളിച്ചിട്ട് ബാത്‌റൂമിൽ നിന്നു ഇറങ്ങിയത്.. ഇറങ്ങിയപ്പോൾ കാണുന്നത് എന്നെ കെട്ടിപിടിച്ചു കിടക്കുന്ന അഞ്ജലിയെ ആണ്… അവൾ ഒരുനിമിഷം ഒന്നു ഞെട്ടി.. തന്റെ കെട്ടിയോനെ മറ്റൊരു പെണ്ണിന് ഒപ്പം കാണ്ടപ്പോൾ അവൾക്കു വിഷമം ആയി എന്നാൽ അവൾ അത് പെട്ടന്ന് മറച്ചു..അവൾ നോക്കുമ്പോൾ ഞങ്ങൾ കെട്ടിപിടിച്ചു കിടക്കുക ആയിരുന്നു..
ഞാനും അപ്പുവും നോക്കുമ്പോൾ കാണുന്നത് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ആര്യയെ ആണ്.. ആര്യയെ കണ്ട ഉടൻ അപ്പു എണിറ്റു അവളെ പോയി കെട്ടിപിടിച്ചു.. ആര്യ ഒന്നു പകച്ചു.. കാരണം ആര്യക്ക് അപ്പുനെ അറിയില്ലായിരുന്നു.. അപ്പു അവളെ കെട്ടിപിടിച്ചു നിന്നു
“ആര്യ ഇത് എന്റെ അമ്മാവന്റെ മകൾ അഞ്ജലി ആണ്….. ”
ഞാൻ അവളോട് പറഞ്ഞു.. അവർ പരസ്പരം പരിചയപെട്ടു..
“ചേട്ടത്തി ഞാൻ ജോലി കാരണം കുറച്ചു തിരക്കിൽ ആയിരുന്നു… അതുകൊണ്ടാ നിങ്ങളുടെ കല്യാണത്തിന് വരാൻ പറ്റാതെ സോറി…”
“അത് കുഴപ്പം ഇല്ല അഞ്ജലി… ഇപ്പോൾ വന്നല്ലോ….. “