Masterpiece [VAMPIRE]

Posted by

അലമാര തുറന്നു നിറയെ റോസാപ്പൂക്കൾ ഒട്ടിച്ച പോലത്തെ ഒരു ഫ്രോക്ക് കൈയിലെടുത്തു. അവൾ അതുമായി കട്ടിലിനരികിലെത്തി,
തൂവാല ഉരിഞ്ഞുമാറ്റി പുതിയ മുട്ടോളം വലിപ്പമുള്ള ഫ്രോക്കണിഞ്ഞു….

ഇത്രനേരം തങ്ങൾ കണ്ട കൊലപാതകത്ത
മറക്കാൻ ആ മുറിയിലെ ഓരോന്നിനും
ഓരോ വസ്തുക്കൾക്കും ആ ഒരൊറ്റ കാഴ്ച്ച
മതിയായിരുന്നു, അവളിലെ സൗന്ദര്യത്തിന്റെ
കാഴ്ച്ച….

ഒരൊറ്റ നിമിഷം കൊണ്ട് അവർ ഒരു
മനുഷ്യന് ജീവൻ നഷ്ടപ്പെട്ട കാര്യം മറന്നു……

അവൾ മെറിലിനെ ഒന്നുകൂടി നോക്കി, എന്നിട്ട്
മേശവലിപ്പിൽ നിന്ന് ബ്രഷുകളും ചെറിയ
പ്ലേറ്റുകളും ബൗളുകളും എടുത്തു…….

ഇനിയും ചൂടുമാറാത്ത ചോരയിൽ നിന്ന്
ഒരു പാത്രം അവൾ കോരിയെടുത്തു, ആ
ചുമർചിത്രത്തിനടുത്തേക്ക് നടന്നു…..

അതിനടുത്ത് വച്ചിരുന്ന ഗ്രാമഫോണിന്റെ ഡിസ്കിലേക്ക് അവൾ ആ റീഡർ പിൻ എടുത്തുവച്ചു…

ഗ്രാമഫോൺ ഡൊറോത്തിയ ഫെയ്ൻ ന്റെ
ശബ്ദത്തിൽ ഒരു ഓപ്പറ പാടാൻ തുടങ്ങി……

പിന്നാലെ ആ ചുവപ്പിലേക്ക് പല നിറങ്ങൾ
ചേർത്തു അവൾ അവൾക്കുവേണ്ട നിറഭേദങ്ങൾ
ഉണ്ടാക്കിയെടുത്തു ആ ചുവർചിത്രത്തിനു നിറം
നൽകാൻ ആരംഭിച്ചു…

അതേ, ആ ചിത്രത്തിലെ പെൺകുട്ടിക്ക് അവളുടെ തന്നെ മുഖമാണ്……
അവൾ അവളുടെ “”masterpiece”” തീർക്കുകയാണ്…

ഇനി ഞാൻ ആരാണെന്ന് പറയാം. ഞാൻ…
ഞാനാണ് അവളുടെ ചിത്രത്തിലെ ആദ്യത്തെ
ചുവപ്പ്, ഒന്നാമൻ…

അവൾക്കെന്നെ അത്രമേൽ
ഇഷ്ടമായതുകൊണ്ടാവാം എന്നെ പുറത്തു
തന്നെ വച്ചിരിക്കുന്നത്, അവളെന്നെ ഇടയ്ക്ക്
വന്ന് ചുംബിക്കാറും തലോടാറുമൊക്കെയുണ്ട്….

ആദ്യമായി അവളിലെ കന്യക ചോര വാർത്തത്
ഞാൻ ഓർക്കുന്നു…. അന്ന് രാത്രി അവൾ
എന്റെ ചോരയ്ക്കൊപ്പം അവളുടെ ചോരയും
ചേർത്താണ് നിറകൂട്ടു തയ്യാറാക്കിയത്….

അതിനുശേഷം ഒരിക്കൽ പോലും അവളുടെ ചോര മറ്റൊരാളുടെ ചോരയിൽ കലർന്നിരുന്നില്ല,

അതേ അവൾക്കെന്നോട് അത്രമാത്രം ഇഷ്ടമാണ്………
അതേ ഞാൻ അവൾക്ക് മറ്റുള്ളവരെക്കാൾ
പ്രിയപ്പെട്ടവനാണ്…….

ഇപ്പോൾ കേൾക്കുന്ന ഈ പാട്ട് ഞാൻ അന്നും
കേട്ടിരുന്നു, ഇതുപോലെ പലപ്പോഴായി……….

ഇതേ ശബ്ദം… ഇതേ വരികൾ… ഡൊറോത്തിയ ഫെയ്ൻ ന്റെ ശബ്ദത്തിൽ ഷുബെർട്ടിന്റെ “ആവേ മരിയ”…

Leave a Reply

Your email address will not be published. Required fields are marked *