അവൾ അയാളുടെ തല പിടിച്ചുയർത്തി, കഴുത്തിന് മേലെ എല്ല് അല്ലാതെയുള്ള അവസാന ഭാഗവും ആ ടബിലെ വെള്ളം പോലെ നിറമില്ലാത്ത ദ്രാവകം നക്കി തുടച്ചു വൃത്തിയാക്കിയിരുന്നു….
അടുത്തുള്ള ഒരു ഷെൽഫിൽ നിന്നും ഒരു
ബോൺകട്ടർ അവളെടുത്തുകൊണ്ടു വന്നു. കശേരുക്കളിൽ നിന്ന് തലയോടിനെ വേർപെടുത്തി ഒരു ചെറിയ തൂവാലകൊണ്ടു അതിനെ ശ്രദ്ധയോടെ തുടച്ചെടുത്തു അടുത്തുള്ള ഒരു ടേബിളിൽ വച്ചു…..
പുതിയ ശരീരത്തിന്റെ തല അവൾ അതിലേക്ക്
മുക്കി വച്ചു…. തലയോട്ടിയുമെടുത്ത് അവൾ
പതിയെ നടന്ന് അവളുടെ മുറിയിൽ എത്തി….
അടുത്തേക്ക് ചെല്ലുംതോറും വലുതായിവരുന്ന
മൺറോയുടെ ചിത്രം.. അവൾ അതിനു അടുത്തു
നിന്നു..മൺറോയുടെ ചിത്രത്തിന് പിന്നിലും ഒരു
അലമാര ഉണ്ടായിരുന്നു…
താഴത്തെ തട്ടിൽ നിന്ന് കിട്ടിയ മാർക്കർ അവൾ കൈയിൽ എടുത്തു…..
മൂടി തുറന്ന ശേഷം അതിന്റെ മഷിയുടെ ഗന്ധം
അവൾ ഒന്ന് ആസ്വദിച്ചു, എന്നിട്ട് തലയോട്ടിയിൽ
എന്തോ എഴുതി അവൾ ആ അലമാരയിൽ തന്നെ
മാർക്കറും തലയോട്ടിയും വച്ചു…
മൺറോ ചിത്രം കൊണ്ടു അതിനെ തിരികെ മറയ്ക്കുകയും ചെയ്തു….
പുതിയ തലയോട്ടിയുടെ മേലെ ഉണ്ടായിരുന്നത്
ഇതായിരുന്നു. “78”. പുതിയ തലയോട്ടി
അടുത്തുണ്ടായിരുന്ന പഴയ തലയോട്ടിയോട്
അന്വേഷിച്ചു, “ഇതെന്താ നെറ്റിയിൽ ഈ നമ്പർ?”.
അതിനടുത്തിരുന്ന തലയോട്ടി പുതിയ
തലയോട്ടിയെ നോക്കി ചിരിച്ചു, ഒന്നിന് പിറകെ
മറ്റൊന്നായി ചിരിയുടെ എണ്ണം കൂടി….
അവൾ കുളിമുറിയിലേക്ക് നടന്നു… തന്നെ
പൊതിഞ്ഞിരുന്ന വിയർപ്പുതുള്ളികളെ അവൾ
ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളഞ്ഞു.. സോപ്പ്
കുമിളകൾ അല്പം സുഗന്ധം ബാക്കിയാക്കി
വിയർപ്പ് തുള്ളികളെയും കൊണ്ട് കടന്നുകളഞ്ഞു..
ഇനിയും തുവാലയ്ക്ക് പിടികൊടുക്കാതെ നിന്ന
വെള്ളത്തുള്ളികൾ അവൾ പടർത്തിയ സുഗന്ധ
കണികകളെ ഇരു കൈയും നീട്ടി സ്വീകരിച്ചു….
കൺപീലികളിൽ പറ്റിയിരുന്ന വെള്ളത്തുള്ളികൾ
ആ കണ്ണുകളുടെ സൗന്ദര്യത്തിൽ മതി മറന്നിരുന്നു,
ആ കുളിമുറിയിലെ ഓരോന്നും…
നനയാത്ത മറ്റൊരു തൂവാലകൊണ്ടു മുലക്കച്ചകെട്ടി
അവൾ മുറിയിലേക്ക് വന്നു…