Masterpiece [VAMPIRE]

Posted by

അവൻ തിരിഞ്ഞ് അവളെ നോക്കുമ്പോഴേക്കും അവളുടെ കൈ അതിനെ എവിടെയോ ഒളിപ്പിച്ചിരുന്നു….

അവൻ അവളെ നോക്കി പ്രേമപരവശനായി
പറഞ്ഞു “നീയെത്രമാത്രം മനോഹരിയാ..”
പറഞ്ഞു മുഴുവിക്കും മുന്നേ അവന്റെ നാവുകൾ
നിശ്ചലമായി, അപ്പോഴും ആ പുഞ്ചിരി മാഞ്ഞിരുന്നില്ല…

അവൾ അവന്റെ നെഞ്ചിലേക്ക് ചെവി ചേർത്തു,
അല്പനേരം ആ ഹൃദയമിടിപ്പ് ആസ്വദിച്ചു…

അവൾ തല കട്ടിലിനു പുറത്തേക്ക് തള്ളി നിൽക്കുന്ന വിധത്തിൽ അവനെ കിടത്തി…….

കട്ടിലിനടിയിൽ ഒളിച്ചിരുന്ന പളുങ്കുപാത്രം പുറത്തേക്കെടുത്ത് വച്ചു… വലിയ മേശ നാവ് നീട്ടി, അവൾ അതിൽ നിന്നു മനോഹരമായ ഒരു കുഞ്ഞു കത്തി പുറത്തെടുത്തു, കൂടെ ഒരു കണ്ണാടി കുപ്പിയും….

അവൾ അവന്റെ അടുത്തേക്ക് നടന്നടുത്തു,
ചൂണ്ടുവിരലും മോതിരവിരലും ചേർത്തുപിടിച്ചു
അവളൊരു മിടിപ്പിന് വേണ്ടി പരതി… അവൾക്ക്
മറുപടി നൽകിയ ഇടത്തേക്ക് ആ കുഞ്ഞു കത്തി
അഴത്തിലിറക്കി, അവൾക്കു വേണ്ടിയെന്നോണം
കരോട്ടിട് ധമനി ചോര വാർത്തു…

കൈയിലിരുന്ന കുപ്പി തുറന്നു ഹെപ്പാരിൻ
അവൾ ആ പാത്രത്തിലേക്ക് പകർന്നു…
ഹൃദയമിടിപ്പിനനുസരിച്ചുള്ള ചോരയുടെ ഒഴുക്ക്
ഏതോ പോപ് പാട്ടിന്റെ ബീറ്റിനെ ഓർമപ്പെടുത്തി..

ഓരോ തുള്ളി രക്തവും പാത്രത്തിലേക്ക്
വീഴുന്നതും പുതിയ അതിഥി എത്തിയ
സന്തോഷത്തിൽ ബാക്കിയുള്ളവർ അവനെ
മുകളിലേക്ക് ഒന്നുയർത്തുന്നതും അവൾ
നോക്കുന്നുണ്ടായിരുന്നു…..
ഓരോ തുള്ളി വീഴുമ്പോഴും
അവരതാവർത്തിക്കുന്നത് അവൾ ഒരു കുസൃതി
നിറഞ്ഞ കുഞ്ഞിന്റെ ചിരിയോടെ നോക്കി നിന്നു..

അവസാനത്തെ തുള്ളി ചോരയും അവൾക്ക്
നൽകി അവൻ ഒരൊഴിഞ്ഞ മഷിക്കുപ്പി പോലെ
അവൾക്ക് മുന്നിൽ കിടന്നു.. അവളവനെ നോക്കി
ഒന്നു പുഞ്ചിരിച്ചു ശേഷം അവന്റെ നെറ്റിയിൽ
ഒന്നുകൂടി ചുംബിച്ചു. അപ്പൊഴും അവന്റെ മുഖത്ത്
ആ പുഞ്ചിരി ഉണ്ടായിരുന്നു….

അവൾ അവനെ വലിച്ചിഴച്ചുകൊണ്ടു മറ്റൊരു
മുറിയിലേക്ക് പോയി…. അവിടെ വെള്ളം നിറച്ച
വലിയ സെറാമിക് ടബ്ബിൽ തല മുക്കിപ്പിടിച്ചു
ഒരാളിരിപ്പുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *