Masterpiece | Author : Vampire
(സമയം വെറുതെ കളയാൻ താല്പര്യമുള്ളവർ മാത്രം വായിക്കുക)************************
നിലാവെളിച്ചം ഭയന്നു മാറി നിന്ന ആ കറുത്ത
രാത്രിയിൽ കാടു പിടിച്ചു കിടക്കുന്ന വഴികളിലൂടെ
ആരുടെയൊക്കെയോ പാദങ്ങൾ ഒന്നിനു പുറകെ
ഒന്നായി അലച്ചു പെയ്യുന്ന മഴയിൽ നനഞ്ഞു കുതിർന്നു കിടക്കുന്ന മണ്ണിൽ പതിച്ചു കൊണ്ട് ഇരുന്നു……
ഒരു കാലത്ത് ഏറെ ജനസഞ്ചാരമുണ്ടായിരുന്ന
എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ തീർത്തും വിജനമായി തീർന്ന പാതയിലൂടെ , കാട്ടു ചെടികൾ വകഞ്ഞു മാറ്റി കൊണ്ട് അവർ മുന്നോട്ട് നടന്നു നീങ്ങി…….
മരം കൊണ്ട് നിർമിച്ച ചവിട്ടുപടികൾ കയറി
ആ മുറിയുടെ നിശ്ശബ്ദതയിലേക്ക് അവൻ
അവളുടെ കൈപിടിച്ചു കടന്നുവന്നു…
ഓരോ കാൽവയ്പ്പുകളിലും അവളുടെ കൊലുസുകൾ പൊട്ടിച്ചിരിച്ചു…. അവൻ ആദ്യമായാണ് അവൾക്കൊപ്പം ഈ മുറിയിലെത്തുന്നത്…..
മുറിയിലെ ഓരോ പൊട്ടും പൊടിയും അവൻ
ശ്രദ്ധിക്കാൻ തുടങ്ങി…..
സ്വർണ്ണ നിറത്തിൽ വള്ളി പടർപ്പ് പോലെ
വരകളുള്ള ചുവന്ന പരവതാനി…. ചുറ്റിനും പല
ഷെൽഫുകളിലായി വലിയ പുസ്തകങ്ങൾ, ഓരോ
മൂലയിലും ചെടികളെയും പേറി പൂച്ചട്ടികൾ…
ഒരു ഭിത്തിയോട് ചേർന്നു ഒരു വലിയ മേശയും ഉണ്ട്….
വെളുത്ത നിറത്തിലുള്ള ചുവരുകളിൽ പല തരം
ചിത്രങ്ങൾ തൂക്കിയിരിക്കുന്നു…. അതിൽ ഏറ്റവും
വലിയ ചിത്രം അവളാണ്,…. മനുഷ്യർക്കിടയിൽ
ദൈവം രചിച്ച അതിമനോഹരമായൊരു കവിത
“മെറിലിൻ മൺറോ”…….
വെളുത്ത തൂവലുകൾ ഉയർത്തിയൊരിണ പ്രാവിനെ പോലെ കാറ്റ്
വെളിപ്പെടുത്താൻ ശ്രമിക്കുന്ന തന്റെ സൗന്ദര്യത്തെ മറച്ച് അവൾ……..
മെറിലിൻ നോക്കിയിരുന്ന എതിർഭാഗത്തെ
ചുവരിൽ അപൂർണ്ണമായ ഒരു ചുവർ
ചിത്രമുണ്ടായിരുന്നു… അതും പെൺകുട്ടിയുടെതു
തന്നെ…..