എന്റെ ഉള്ളിൽ പെരുമ്പറ മുഴങ്ങി. ഓ എന്റെ റോഷാ എന്റെ ഓമനേ നീ ഇനി നിന്റെ എല്ലാ രഹസ്യങ്ങളും ഇപ്പോൾ തുറന്നു പറഞ്ഞാൽ ഞാൻ പൂർണമായും തോറ്റു റോഷാ. നീ ഒരു സബ് ആണെന്നും ചാറ്റ് ചെയ്തപ്പോൾ പറഞ്ഞ കാര്യങ്ങളും ഇപ്പോൾ നീ തുറന്നു പറഞ്ഞാൽ നിന്റെ ആ നിഷ്കളങ്കത എന്നേ തോല്പിക്കും. പിന്നെ നിന്നെ ഒരിക്കലും എനിക്ക് അടിമ ആക്കാൻ സാധിക്കില്ല. നിന്നെ പൂജിക്കാനേ കഴിയൂ.
ഞാൻ : ” എന്താണെങ്കിലും പറയൂ ”
AC ഉണ്ടായിട്ട് പോലും റോഷന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. അവൻ പറയാൻ പോകുന്ന കാര്യം പറഞ്ഞു കഴിഞ്ഞാൽ ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് അവന് പേടി ഉണ്ട്. അതുകൊണ്ട് തന്നെ കളവ് കാണിച്ച കുട്ടിയെ പോലെ അവൻ പരുങ്ങി. ഇന്റർവ്യൂ ന് പങ്കെടുക്കുന്നത് പോലെ ധൈര്യം സംഭരിച്ചു റോഷൻ
റോഷൻ : ” എനിക്ക് നിന്നെ പോലെ കരുത്തുള്ള അത്ലറ്റിക് ആയ സ്ത്രീകളെ ആണ് ഇഷ്ടം ”
ഞാൻ ഞെട്ടി. അതാ അവൻ എല്ലാം തുറന്നു പറയാൻ പോകുന്നു. ലോകത്തിൽ വച്ച് ഏറ്റവും സത്യസന്ധനും കളങ്കം ഇല്ലാത്തവനും ആണ് എന്റെ ഭർത്താവ് എന്ന് എനിക്ക് തോന്നി. ഇനി ഇവനെ അടിമ ആക്കാൻ എനിക്ക് പറ്റില്ല എന്നെക്കൊണ്ടെന്നല്ല ആരെകൊണ്ടും ഈ മനോഹര പുഷ്പത്തെ കുത്തി നോവിക്കാൻ പറ്റില്ല. ഇവൻ ഇത് മുഴുവൻ പറഞ്ഞു കഴിയുമ്പോൾ ഇവനെ പൊക്കിയെടുത്തു നൃത്തം ചവിട്ടും ഞാൻ.
എന്നാൽ ആദ്യത്തെ വാചകം പറഞ്ഞു കഴിഞ്ഞു റോഷൻ നിർത്തി. പിന്നീട് അവൻ ഒന്നും മിണ്ടുന്നില്ല. എന്റെ മുഖത്തേക്ക് നോക്കാതെ വെറുതെ തലകുനിച്ച് ഇരിക്കുന്നു. എന്റെ ഉള്ളിൽ പതഞ്ഞു പൊന്തിയ ഊർജ്ജം കെട്ടടങ്ങി. അവന്റെ മൗനം എന്നെ ഭയപ്പെടുത്തി. പ്ലീസ് റോഷൻ പ്ലീസ് എല്ലാം തുറന്നു പറയൂ ഞാൻ അത് അത്രയേറെ ആഗ്രഹിച്ചു പോയി.
ഞാൻ : ” അത്രേ ഒള്ളോ ” അവനെ ഉത്തേജിപ്പിക്കാൻ ഞാൻ ഒരു ചെറിയ ശ്രമം നടത്തി.
റോഷൻ : ” ഹ്മ്മ് ” അവൻ എന്നെ നോക്കാതെ മൂളി.
മതി എനിക്ക് കരച്ചിൽ വന്നു. റോഷന്റെ ധൈര്യം ഇല്ലായ്മ അവന്റെ നിഷ്കളങ്കതയെ മറികടന്നു. എനിക്കെല്ലാം അറിയാവുന്നതാ ചേട്ടാ കുഴപ്പമില്ല ചേട്ടാ എന്നോട് പറഞ്ഞോളൂ എന്ന് പറയാൻ എനിക്ക് തോന്നി. പക്ഷെ അത് വേണ്ട.
ഞാൻ റോഷന്റെ നെറ്റിയിൽ ഉമ്മ വച്ചു. അവൻ നിശബ്ദൻ ആയിരുന്നു. ഞാൻ അവന്റെ മുഖം പിടിച്ച് ഉയർത്തി. എന്നിട്ട് നിറഞ്ഞ ഒരു ചിരി അവന് സമ്മാനിച്ചു. എന്റെ ചിരി അവന് വലിയ ആശ്വാസം ആയിക്കാണും. അവനും ചിരിച്ചു.
മുഴുവൻ തുറന്നു പറഞ്ഞില്ലെങ്കിലും എന്റെ ഭർത്താവിന് ഞാൻ നൂറിൽ ഒരു തൊണ്ണൂറ്റി അഞ്ച് മാർക്ക് കൊടുക്കും. അവന് അതിന് അർഹത ഉണ്ട്.