മസോച്ചിസം 2 [Jon snow]

Posted by

നവീൻ : ” എന്ത് ”

ഞാൻ : ” അവിടുത്തെ വേലക്കാരിക്ക് അവധി കൊടുത്ത് ഇപ്പൊ ഞാൻ ആണ് അവിടെ കുക്കിംഗ്‌ ”

നവീൻ : ” ദൈവമേ…. ഇതുവരെ കട്ടൻ ചായ പോലും ഇടാത്ത നീയോ. എന്നിട്ട് അവിടെ എല്ലാരും ജീവനോടെ ഒണ്ടോടി ”

ഞാൻ : ” പോടാ തെണ്ടി. വേണേൽ ഒരു ദിവസം വാ. എന്റെ കൈ കൊണ്ട് ഉണ്ടാക്കിയ ഫുഡ്‌ തിന്നാം ”

നവീൻ ബൈക്കിലേക്ക് കയറി എന്നിട്ട് പറഞ്ഞു ” ആ വേലക്കാരി വരുമ്പോൾ പറ. ഇനി അപ്പോളേ ഞാൻ അങ്ങോട്ട്‌ ഉള്ളു ”

ഞാൻ : ” പോടാ തെണ്ടി ”

നവീൻ ബുള്ളറ്റ് പറപ്പിച്ച് ഓടിച്ചു പോയി.

ഞാൻ കാർ എടുത്ത് തിരിച്ചു വീട്ടിൽ എത്തിയപ്പോൾ റോഷൻ ചേട്ടനും അച്ഛനും പോയിരുന്നു. ഞാൻ കേറി ചെന്നപ്പോൾ സാജൻ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നു. അയ്യയ്യോ ആരും എടുത്ത് കൊടുക്കാഞ്ഞത് കൊണ്ട് കഴിക്കാതെ ഇരിക്കുവാണോ. അച്ഛനും ചേട്ടനും കഴിച്ചിട്ടാണ് പോയത്. രാവിലെ ഉണ്ടാക്കിയ ഭക്ഷണത്തിൽ കുറവ് ഉണ്ട്. ഇനിയിപ്പോ സാജൻ മാത്രമേ കഴിക്കാൻ ഉള്ളു. ഞാൻ അടുക്കളയിൽ നിന്ന് വന്നപ്പോൾ അവൻ അതെ ഇരുപ്പ് തുടർന്നു.

ഞാൻ : ” നിനക്ക് എടുത്ത് കഴിക്കാൻ മേലായിരുന്നോ. ഇനിയിപ്പോ ഇരിക്ക് ഞാൻ എടുത്ത് തരാം ”

സാജൻ : ” എനിക്ക് വേണ്ട ”

ഞാൻ : ” അതെന്താ. കഴിക്കടാ. ഇങ്ങനെ വാശി പിടിച്ചാലോ ”

സാജൻ : ” അതൊക്കെ ഇപ്പൊ തണുത്ത് കാണും. എനിക്ക് ഇനി അത് വേണ്ട ”

ഞാൻ : ” ഓ അതാണോ. നീ ഇരിക്ക് ഞാൻ ചൂടാക്കി തരാം ”

സാജൻ : ” നിന്നോടല്ലേ വേണ്ടെന്ന് പറഞ്ഞത് ” അവൻ എന്റെ നേരെ ചൂടായി.

ശെടാ ഇവനെന്തിനാ എന്റെ നേരെ ചൂടാവുന്നത്. ഞാൻ ഇവന്റെ വേലക്കാരി ആണോ.

ഞാൻ : ” നീ എന്നെ “നീ” എന്ന് വിളിച്ചോ. ഞാൻ നിന്റെ ചേട്ടത്തി അല്ലെ ”

നവീൻ : ” ആയിരിക്കും പക്ഷെ പ്രായം കൊണ്ട് ഞാനാ മൂത്തത്. മാത്രം അല്ല നിന്നെ ഒന്നും ബഹുമാനിക്കേണ്ട കാര്യം എനിക്ക് ഇല്ല “.

അത് സത്യം ആണ് പ്രായം കൊണ്ട് അവൻ എന്നേക്കാൾ ഒരു വയസ്സിനു മൂത്തതാ.

ഞാൻ : ” എടാ നിനക്ക് എന്താ പ്രശ്നം. നീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ ”

സാജൻ : ” എനിക്ക് ഭക്ഷണം കിട്ടിയില്ല”

ഞാൻ : ” അതാ ഞാൻ തരാം എന്ന് പറഞ്ഞല്ലോ ”

സാജൻ : ” എനിക്ക് എന്റെ സമയത്തിന് തന്നെ കിട്ടണം ”

എനിക്ക് ദേഷ്യം വന്നു തുടങ്ങി. ഇവനെ പുറകെ നടത്തി തീറ്റിക്കാൻ ഞാൻ ആരാ.

ഞാൻ : ” നിന്റെ സൗകര്യത്തിന് കാര്യങ്ങൾ ചെയ്ത് തരാൻ ഒന്നും പറ്റില്ല. വീട് ആകുമ്പോൾ എല്ലാവരുടെയും സൗകര്യം നോക്കണം. നിന്നെ ഊട്ടിക്കാൻ ഞാൻ നിന്റെ വേലക്കാരി ഒന്നും അല്ല ”

Leave a Reply

Your email address will not be published. Required fields are marked *