പറഞ്ഞു തീർന്നില്ല നവീൻ ചേട്ടൻ കൈ വീശി ശരത്തിന്റെ പെടലിക്ക് ഒന്ന് പൊട്ടിച്ചു. ഞാൻ പെട്ടെന്ന് തന്നെ ജിജിനെയും പിടിച്ചു കൊണ്ട് നാലഞ്ചു ചുവട് പുറകോട്ടു മാറി. വെറുതെ എന്തിനാ ചേട്ടന് അസൗകര്യം ഉണ്ടാക്കുന്നെ.
അടി കൊണ്ട ശരത് വേച്ചു സൈഡിലോട്ട് വീണു. അത് കണ്ട ആനന്ദ് നവീൻ ചേട്ടനെ അടിക്കാൻ ഓടി വന്നു. ഒരു ചുവട് പിന്നോട്ട് വച്ച ചേട്ടൻ ആനന്ദിന്റെ ഞെരിയാനിയിൽ ഒരു ചവിട്ട് കൊടുത്തു. ആ കാൽ മടങ്ങി പോയ ആനന്ദ് ആ കാൽമുട്ട് തറയിൽ കുത്തി ഇരുന്ന് പോയി. അപ്പോൾ തന്നെ നവീൻ ചേട്ടൻ അവന്റെ ചെകിടത്ത് അടുത്ത കിക്ക് കൊടുത്തു. അതോടെ അവൻ താഴേക്ക് വീണു. അവന്റെ കിളി പോയി. ഇനി എണീറ്റ് വരാൻ സമയം എടുക്കും. അധികം അപകടം വരാതിരിക്കാൻ ചേട്ടൻ ഇച്ചിരി പതുക്കെ ആണ് കിക്ക് ചെയ്തത് എന്ന് എനിക്ക് മനസിലായി. അപ്പോൾ ദേ ദേഷ്യത്തോടെ ശരത് ഓടി വരുന്നു. നവീൻ ഒറ്റക്കാലിൽ പെരുവിരൽ മാത്രം കുത്തി പൊങ്ങി മറ്റേ കാൽ കൊണ്ട് അവന്റെ തലയിൽ ഒരു കിക്ക് കൊടുത്തു. ദേ വാഴ വെട്ടി ഇട്ട പോലെ കിടക്കുന്നു അവനും. നിലത്തു കിടന്ന അവനെ കോളറിൽ തൂക്കി നവീൻ ചേട്ടൻ പൊക്കി എടുത്തു.
ശരത്ത് : ” അയ്യോ ചേട്ടാ ഇനി അടിക്കല്ലേ ”
നവീൻ : ” ഇനി ജിജിന്റെ മേത്തു നിന്റെ നിഴൽ വീണാൽ……. കഴപ്പ് മൂത്തെങ്കിൽ വല്ല തുണ്ടും കാണ്. അല്ലെങ്കിൽ കാശ് കൊടുത്ത് വെടി വയ്ക്കാൻ പോ മൈരേ അല്ലാതെ ഇതുപോലെ……… അപ്പൊ പറഞ്ഞത് കേട്ടല്ലോ ജിജിന് ഇനി പോറൽ പോലും ഏൽക്കരുത് ”
ശരത് : ” ഇല്ല ഇല്ല ഇനി ജിജിനെ തൊടില്ല ”
നവീൻ ചേട്ടൻ അവനെ വിട്ടു. അപ്പോളേക്കും ആനന്ദും എണീറ്റു. ആനന്ദിന്റെ കാൽ ഉളുക്കി എന്ന് തോന്നുന്നു. എന്തായാലും രണ്ടും അപ്പോൾ തന്നെ അവിടെ നിന്ന് ഓടി.
ജിജിൻ : ” ചേട്ടാ അവർ കംപ്ലയിന്റ് ചെയ്യുവോ ”
നവീൻ : ” ഇല്ലടാ അത് അവന്മാരുടെ കോളേജിൽ ഉള്ള പോക്കിരി ഇമേജിനെ ബാധിക്കും. ഇനി അവന്മാർ എന്തെങ്കിലും ചെയ്യുവാനെങ്കിൽ എന്റെ നേരെയെ വരു അത് ഞാൻ നോക്കിക്കോളാം. ”
ജിജിൻ ഞങ്ങളോട് ബൈ പറഞ്ഞ് ക്ലാസ്സിലേക്ക് സന്തോഷത്തോടെ നടന്നു പോയി. ഞാൻ ചേട്ടന്റെ തോളിൽ തട്ടിയിട്ട് വെൽ ടൺ എന്ന് പറഞ്ഞു.
നവീൻ : ” ഹ ഇതൊക്കെ വല്ലതും ആണോടി. നീ കണ്ടതല്ലേ മര്യാദക്ക് ഒന്ന് കൈ വീശി അടിക്കാൻ പോലും അറിയാത്ത രണ്ട് ചെക്കന്മാർ. നിനക്ക് ഒറ്റയ്ക്ക് ഡീൽ ചെയ്യാവുന്നെ ഉണ്ടായിരുന്നുള്ളു. ”
ഞാൻ : ” ഓ സാരമില്ല. ”
നവീൻ : ” എന്നാ ഞാൻ പോട്ടെ. സമ്മാനം തരുന്നില്ലേ ”
ഞാൻ ചേട്ടന്റെ രണ്ടു കവിളിലും ഉമ്മ കൊടുത്തു. ” പിന്നെ ഒരു കാര്യം അറിയാവോ ”