ഞാൻ : ” ഹലോ ഇങ്ങനെ ഊറ്റി കുടിക്കല്ലേ പെണ്പിള്ളേരുടെ ചോര തീർന്നു പോകും ”
നവീൻ : ” പെണ്ണെ പിടിച്ച് ഒരു കുത്ത് തരുമേ ”
അപ്പോൾ ചേട്ടൻ ജിജിനെ കണ്ടത്. ജിജിൻ ചേട്ടനെ കണ്ട് ഒന്ന് ചിരിച്ചു. ചേട്ടനും ഒന്ന് ചിരിച്ചിട്ട് അവന്റെ തലമുടിയിൽ ഒന്ന് തലോടി.
നവീൻ : ” എന്താടാ പ്രശ്നത്തിൽ ചെന്ന് ചാടി എന്ന് ഇവൾ പറഞ്ഞു ”
ജിജിൻ ഒന്നും മിണ്ടാതെ നിന്നു. ഞാൻ ഇനി കൂടുതൽ ഒന്നും ചോദിക്കണ്ട എന്ന് ചേട്ടനോട് പറഞ്ഞു.
നവീൻ : ” ജിജിൻ മോനെ നീ ഒന്ന് കൂൾ ആവു. ഞാൻ ഇല്ലേ ഇവിടെ. ഞാൻ ബ്ലാക്ക് ബെൽറ്റ് ആണ്. ദേ ഇവളും ”
ജിജിൻ ഒന്ന് ഞെട്ടി എന്നെ നോക്കി.
ഞാൻ : ” സത്യം തന്നെയാ ഞെട്ടണ്ട ”
നവീൻ : ” ഞങ്ങൾ ഇവിടെ പാർക്കിംഗ് ഏരിയയുടെ അപ്പുറത്ത് മറവിൽ നിക്കാം. നീ പോയിട്ട് നിന്റെ ആ തല തെറിച്ച രണ്ട് ക്ലാസ്സ്മേട്സ് നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വാ ”
ജിജിൻ : ” പക്ഷെ എന്ത് പറഞ്ഞു കൊണ്ട് വരും ”
നവീൻ ചേട്ടൻ കുറച്ച് ആലോചിച്ചു. എന്നിട്ട് പറഞ്ഞു ” ഇവളുടെ ഫോട്ടോ കാണിച്ചിട്ട് ചേട്ടത്തി ആണെന്നും ഇവൾ ഇവിടെ ഉണ്ടെന്നും നിന്റെ കൂടെ വന്നതാണെന്നും പരിചയപ്പെടണം എങ്കിൽ വരാനും പറ. ”
ഞാൻ ആലോചിച്ചു കൊടും ബുദ്ധി തന്നെ. ജിജിൻ എല്ലാം കേട്ടിട്ട് തലയാട്ടി പോയി. ദൈവമേ പഠിക്കുമ്പോൾ കാണിക്കുന്ന പോലെ മണ്ടത്തരം ഒന്നും ചെക്കൻ കാണിക്കല്ലേ. പെട്ടെന്ന് എന്റെ ഇടുപ്പിൽ ഒരു പിച്ച് വീണു “ഊ ” ഞാൻ ഒന്ന് തുള്ളി നവീനെ നോക്കി കൊഞ്ഞനം കുത്തി.
നവീൻ : ” എങ്ങനെ ഉണ്ടെടി ഭർത്താവിന്റെ വീട്ടുകാർ ”
ഞാൻ : ” ചേട്ടനും അച്ഛനും ഇവനും പാവങ്ങളാ ”
നവീൻ : ” പിന്നെ ആരാ പ്രശ്നം ”
ഞാൻ : ” പ്രശ്നം ഒന്നുമില്ല. നടുക്കുള്ള മോൻ ഇല്ലേ സാജൻ അവൻ ഒരു പ്രത്യേക ടൈപ് ആണ് ”
നവീൻ : ” ശല്യം വല്ലതും ഉണ്ടോ ”
ഞാൻ : ” എന്നെ ശല്യപ്പെടുത്താൻ പറ്റുവോ ആർകെങ്കിലും. നല്ലത് പോലെ കൊടുക്കില്ലേ ഞാൻ ”
നവീൻ : ” പിന്നെ എന്താ ”
ഞാൻ : ” അവൻ ഫുൾ ടൈം റൂമിൽ അടച്ച് ഇരിപ്പാ. ആകെ ഫുഡ് കഴിക്കാൻ വരും. ആരോടും ഒന്നും മിണ്ടില്ല. ”
നവീൻ : ” ഹഹഹാ സിമ്പിൾ അവന് മനസമാധാനം വേണം. നിന്നെ ഒക്കെ ഒഴിവാക്കി സ്വസ്ഥമായി ഇരിക്കുകയാണ് അവൻ.”
ഞാൻ : ” ഓ അപ്പോളും എനിക്കിട്ടു കൊട്ടി അല്ലെ ”