ഞാൻ : ” ടാ ജിജിനെ ഒന്ന് കേറിക്കെടാ ”
ജിജിൻ നേരെ വന്നു കേറി ഏറ്റവും ബാക്കിലെ സീറ്റിൽ പോയി. ബൊമ്മൻ അപ്പോൾ അവൻ ചെയ്യുന്നത് പോലെ ഏറ്റവും പുറകിലേക്ക് പോയി അവന്റെ കൂടെ ഇരുന്നു.
അപ്പോൾ ധന്യ എന്റെ അടുത്തേക്ക് വന്ന് ചെവിയിൽ പറഞ്ഞു ” ചേച്ചി ഇങ്ങനെ ഒരാളെ വീട്ടിലേക്ക് കൊണ്ട് പോണോ ”
ഞാൻ അവളെ കണ്ണ് ഉരുട്ടി കാണിച്ചു. അവൾ പിന്നെ ഒന്നും ചോദിച്ചില്ല. ഞാനും ധന്യയും പല്ലവിയും കൂടി പിറകിലെ സീറ്റിൽ കയറി. ഞങ്ങളുടെ പുറകിൽ ബൊമ്മനും ജിജിനും. ഏറ്റവും മുൻപിൽ സാജനും റോഷനും. റോഷൻ ആണ് വണ്ടി എടുക്കുന്നത്.
വണ്ടി സ്റ്റാർട്ട് ആയപ്പോൾ ബൊമ്മൻ ഒന്ന് ഞെട്ടി.
ജിജിൻ : ” പേടിക്കണ്ട സ്റ്റാർട്ട് ചെയ്തതാ ”
ബൊമ്മൻ : ” എന്ത് ചെയ്തതാണെന്ന് ”
ജിജിൻ : ” വണ്ടി ഓൺ ആക്കിയതാണെന്ന് ”
ബൊമ്മൻ : ” എന്ത് ”
ജിജിൻ : ” ഓഹ്…. ഒന്നുമില്ല. പേടിക്കേണ്ടതായിട്ട് ഒന്നുമില്ല ”
ബൊമ്മൻ : ” ഓഹ്….. ഈ കുടിൽ തീരെ ചെറുതാണല്ലോ ”
അത് കേട്ട് ഞാൻ ചിരിച്ചു പോയി.
പല്ലവി : ” ഇത് കുടിൽ അല്ല ഇതിന്റെ പേരാണ് കാർ ”
ബൊമ്മൻ : ” കാർ ”
പല്ലവി : ” ആ അതെ. ഇത് വേഗത്തിൽ നീങ്ങും അങ്ങനെ ആണ് നമ്മൾ കുടിലിലേക്ക് എത്തുക ”
ബൊമ്മൻ : ” ഓഹ്….. ഹ്മ്മ് ”
കാർ ഓടി തുടങ്ങിയപ്പോൾ ബൊമ്മൻ അത്ഭുതപ്പെട്ടു പോയി. ജനലിലൂടെ വസ്തുക്കൾ പുറകിലേക്ക് നീങ്ങുന്നത് കണ്ട് അയാൾ അന്തം വിട്ടു.
ബൊമ്മൻ : ” ഇത് എപ്പടി ”
ജിജിൻ : ” ആ ഇതാണ് ഇതിന്റെ പ്രത്യേകത. നമ്മളെയും കൊണ്ട് ഓടും ”
ബൊമ്മൻ : ” ഓഹ് അത്ഭുതം ”
ബൊമ്മന്റെ അമ്പരപ്പും കളിയും ഒക്കെ കണ്ടു ഞങ്ങൾക്ക് ചിരി വന്നെങ്കിലും ഞങ്ങൾ അടക്കി പിടിച്ചു.
പല്ലവി : ” അതെ ഇയാളെ എല്ലാം പഠിപ്പിച്ചു വരുമ്പോളേക്കും അവന്മാർ നമ്മളെ കൊന്നിട്ട് പോകും. ”
ഞാൻ : ” നീ ഒന്ന് അടങ് പെണ്ണെ എല്ലാം ശെരി ആകും. ”
ബൊമ്മനോടൊപ്പം യാത്ര ചെയ്ത ഞങ്ങൾ വൈകുന്നേരം ആയപ്പോൾ ഒരു സ്ഥലത്ത് വണ്ടി ഒതുക്കി ഭക്ഷണം വാങ്ങിച്ചു. ആരും കാണാതെ ബൊമ്മനെ വണ്ടിക്കുള്ളിൽ തന്നെ ഞങ്ങൾ ഇരുത്തി. ബൊമ്മന് ഞങ്ങൾ കോഴിക്കറിയും ചപ്പാത്തിയും കൊടുത്തെങ്കിലും അതിന്റെ രുചി പുള്ളിക്ക് ഇഷ്ടമായില്ല. കാട്ടിലെ ഇറച്ചിയും ഒക്കെ തിന്ന് അല്ലെ ശീലം ഇത് ഇഷ്ടപ്പെടാൻ വഴി ഇല്ല.
എങ്കിലും ബൊമ്മൻ അല്പം കഴിച്ചു. പാവം വിശപ്പ് ഉണ്ടായിരിക്കും.
ഞങ്ങൾ പിന്നെ നിർത്താതെ വിട്ടടിച്ചു പറന്ന് കാർ വിട്ടു. പിറ്റേന്ന് രാവിലേ ആയപ്പൊളേക്കും ഞങ്ങൾ വീട്ടിൽ എത്തി. അവിടെ നിന്ന സെക്യൂരിറ്റി ചേട്ടന്മാരോട് ഞാൻ പോയ്കൊള്ളാൻ വിളിച്ചു പറഞ്ഞിരുന്നു. അതുകൊണ്ട് അവരും പോയി.