ജിജിൻ : ” ചേച്ചിക്ക് ഓർമ്മ ഉണ്ടല്ലോ എന്റെ പഴയ കാലം. കോളേജിൽ കളിയാക്കൽ. വീട്ടിൽ സാജൻ ചേട്ടന്റെ ഇടി. അച്ഛനെ പേടി. എത്ര വീർപ്പു മുട്ടി ആണ് ഞാൻ കഴിഞ്ഞത്. ചേച്ചി വന്നില്ലായിരുന്നങ്കിൽ എന്റെ ജീവിതം തന്നെ പാഴായി പോയേനെ. ഇന്ന് സാജൻ ചേട്ടന് എന്നോട് സ്നേഹം… എന്നെ ആരും ഉപദ്രവിക്കുന്നില്ല. എനിക്ക് പല്ലവിയെ കിട്ടി. ധന്യയേച്ചിയെ കിട്ടി. ”
ജിജിന്റെ കണ്ണ് നിറഞ്ഞു.
സാജൻ : ” ചേച്ചി ഇല്ലായിരുന്നെങ്കിൽ ഞാൻ എന്താകുമായിരുന്നു. ഇവനെ ഞാൻ കൂടെപ്പിറപ്പായി പോലും കണ്ടിട്ടില്ല അന്ന് വരെ. ഒറ്റ മുറിയിൽ അടച്ചിരുന്ന് ഞാൻ ജീവിതം ഹോമിച്ചേനെ. ചേച്ചി ആണ് എന്നെ മാറ്റിയത്. ”
ധന്യ : ” അപ്പോൾ ഞാനോ. എത്രയോ പാവപ്പെട്ട വീട്ടിലെ ആളായിരുന്നു ഞാൻ. ചേച്ചിയുടെ കീഴിൽ ജോലി ചെയ്തിരുന്ന വെറും ഒരു ശമ്പളക്കാരി. ഇന്ന് നിങ്ങളുടെ ഒപ്പം ഈ വീട്ടിൽ കഴിയാൻ എന്ത് പുണ്യമാണോ ഞാൻ ചെയ്തത്. അന്ന് ചേച്ചി എന്നെ തിരഞ്ഞെടുത്തില്ലെങ്കിൽ ഇന്ന് ഏതെങ്കിലും ആളുടെ അടിമയായി അയാളുടെ അടുക്കളയിൽ കിടന്ന് ഞാൻ നരകിച്ചേനെ. ”
പല്ലവി : ” ഞാനോ… വെറും ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്ന ഞാൻ ഇന്ന് ചേച്ചിയുടെ അനിയത്തി ആയി. അതുവരെ ഒരു ചേട്ടൻ മാത്രം ഉണ്ടായിരുന്ന എനിക്ക് ഇപ്പൊ നിങ്ങളെ ഒക്കെ കിട്ടി. ഈ തങ്കകുടത്തിനെ(ജിജിൻ) കിട്ടി. രണ്ട് ചേട്ടന്മാരെ കിട്ടി. ഈ പൊന്നിനെ(ധന്യ) കിട്ടി. ചേച്ചിയെ കിട്ടി. ”
എന്റെ കണ്ണ് നിറഞ്ഞു വന്നു. ഞാൻ അവരെ എല്ലാവരെയും ചേർത്ത് കെട്ടിപിടിച്ചു കരഞ്ഞു പോയി. ഞാൻ റോഷനെ നോക്കി. അവൻ മാത്രം ഒന്നും മിണ്ടിയില്ല പക്ഷെ അവന് അറിയാം അവനാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന്.
(അവസാനിച്ചു)&