സാജൻ അവിടെ മാർട്ടിന്റെ കയ്യിൽ നിന്നും വീണു പോയ വടിവാൾ എടുത്തു.
സാജൻ : ” മാധവനെ കൊല്ലാൻ തോന്നിയ ആ നിമിഷത്തെ കുറിച്ചോർത്തു സ്വയം ശപിച്ചോ നായ്ക്കളെ.”
സാജൻ ആഞ്ഞു വെട്ടി. മാർട്ടിന്റെ കഴുത്തു മുറിഞ്ഞു ചോര ചാടി. മാർട്ടിൻ കരയ്ക്ക് പിടിച്ചിട്ട മീനിനെ പോലെ പിടഞ്ഞു.
അനിരുദ്ധൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ, ഒരു ഭ്രാന്തനെ പോലെ ആ കാഴ്ച്ച കണ്ട് മോങ്ങി. അയാൾ സാജന്റെ കാലിൽ വീണു. സാജൻ അയാളെ തട്ടി ദൂരേക്ക് മാറ്റി.
റോഷൻ അപ്പോൾ മുന്നോട്ട് വന്ന് സാജന്റെ കയ്യിൽ നിന്നും ആ വടിവാൾ വാങ്ങി.
റോഷൻ : ” ഞാനാല്ലേ ചേട്ടൻ. ഇവനെ എനിക്ക് താ ”
റോഷൻ ആഞ്ഞു വെട്ടി അനിരുദ്ധന്റെ മുഖത്ത് നെടുങ്ങനെ മുറിഞ്ഞു. അടുത്ത വെട്ട് അയാളുടെ കഴുത്തിനു. രക്തം വാർന്ന് അനിരുദ്ധൻ പതിയെ മരിക്കും.
ആ വാൾ ദൂരേക്ക് വലിച്ചെറിഞ്ഞ് റോഷൻ തിരികെ നടന്നു. ഞങ്ങൾ അവന്റെ പുറകെ നടന്നു. ആ ഒരു സമയം മാത്രം എന്റെ ഭർത്താവായ റോഷനോട് എനിക്ക് പേടി തോന്നി. അത്രയും ധൈര്യം റോഷന് ഉണ്ടെന്ന് എനിക്ക് അറിയിലായിരുന്നു. പെണ്മനസിന് ഉടമയായ റോഷൻ എങ്ങനെ അത് ചെയ്തു എന്ന് എനിക്ക് അത്ഭുതം തോന്നി. എന്റെ മുന്നിൽ മാത്രം ആണ് അല്ലെങ്കിൽ ഞങ്ങളുടെ മുന്നിൽ മാത്രം ആണ് റോഷൻ ഒതുങ്ങി കഴിയുന്നത് എന്ന് എനിക്ക് തോന്നി. വേണമെന്ന് വച്ചാൽ സാജനെക്കാൾ ആണത്വം റോഷന് ഉണ്ടെന്ന് എനിക്ക് തോന്നി. ഞാൻ അവനെ പുറകിൽ നിന്നും കെട്ടി പിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ അത് തുടച്ചു.
എന്റെ മാറിൽ തല ചായ്ച്ചു റോഷൻ രണ്ടു നിമിക്ഷത്തേക്ക് കരഞ്ഞു. എന്നിട്ട് അവൻ കണ്ണുനീർ തുടച്ചു.
****
****
****
ആ കാര്യങ്ങൾ ഒരു സ്വപനം പോലെ കണ്ടുകൊണ്ടിരുന്ന ഞാൻ സ്വപ്നത്തിൽ നിന്ന് ഉണർന്നത് എന്റെ തോളിലേക് എന്തോ വീണപ്പോൾ ആണ്. എന്റെ അടുത്ത് ഇരുന്ന പല്ലവി എന്റെ തോളിലേക്ക് ഉറങ്ങാൻ വേണ്ടി തല ചെയ്ച്ചതാണ്. അവളുടെ ഓമനത്വം ഉള്ള മുഖം ഞാൻ ഒന്ന് നോക്കി. ഒരു പക്ഷെ അന്ന് അയാളുടെ കത്തിയുടെ തുമ്പിൽ ഇവൾ മരിച്ചു പോയേനെ. ഭാഗ്യവും ബൊമ്മനും ഉള്ളത് കൊണ്ട് തിരികെ കിട്ടി അവളെ. ഞാൻ അവളുടെ നെറ്റിയിൽ ഒന്ന് മുത്തി. മടിയിൽ കിടന്ന ജിജിനെ ഞാൻ തലോടി.
കാർ അതിവേഗം കുതിച്ചു
ഞങ്ങൾ വീട്ടിലേക്ക് മടങ്ങി എത്തി.
ടീവിയിലും പത്രത്തിലും ഒക്കെ അനിരുദ്ധന്റെ കൊലപാതക വാർത്തകൾ ഉണ്ട്. വർക്ഷോപ്പിൽ ആകെ മരണപ്പെട്ടത് 15 ആളുകൾ. അനിരുദ്ധന്റെ ഒപ്പം മാർട്ടിനും അവന്റെ മുഴുവൻ സംഘവും മരണപ്പെട്ടത് പോലീസിന് ആശ്വാസം ആയിരുന്നു. അത്രയ്ക്ക് തലവേദന ആയിരുന്നു അവരെ കൊണ്ട്. അതെ കാരണം കൊണ്ട്