ടോണി : ” ഇപ്പൊ മനസിലാവും. ”
അപ്പോളേക്കും ടോണി വണ്ടിയൊടിച്ചു ഞങ്ങളുടെ അടുത്ത് എത്തി. പെട്ടെന്ന് തന്നെ ടോണി വണ്ടി നിർത്തി ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. അതുകണ്ട അനിരുദ്ധൻ പകച്ചു പോയി.
അനിരുദ്ധൻ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
അനിരുദ്ധൻ കണ്ട കാഴ്ച മരിച്ചു കിടക്കുന്ന പതിനൊന്നു പേരും. മുട്ടിൽ ഇഴയുന്ന ടോണിയും.
അനിരുദ്ധൻ : ” ഡാ ടോണി…. ചതിക്കുക ആയിരുന്നു അല്ലെ ”
ടോണി : ” അതെ ”
അനിരുദ്ധന്റെ ഒപ്പം നിരീക്ഷിക്കാൻ നിന്നവരും പുറത്തിറങ്ങി.
അനിരുദ്ധൻ : ” ഡാ മാധവന്റെ പൊലയാടി മക്കളെ…. നിന്നെ ഒക്കെ തീർക്കാൻ ഞാൻ ഒറ്റയ്ക്ക് മതിയെടാ ”
റോഷൻ : ” നിന്റെ ആയുസ്സ് അടുത്തു ”
അനിരുദ്ധൻ അയാളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് ആളുകളോട് ആംഗ്യം കാണിച്ചു. അവന്മാർ ഞങ്ങളുടെ നേരെ വന്നു. അപ്പോൾ ബൊമ്മൻ മുന്നിലേക്ക് കയറി നിന്നു. അപ്പോളാണ് ശെരിക്കും അനിരുദ്ധനും ടോണിയും മറ്റേ രണ്ട് പേരും ബൊമ്മനെ കാണുന്നത് തന്നെ.
അവരെല്ലാവരും ഒന്ന് ഞെട്ടി.
ആ ഗുണ്ടകൾ രണ്ടും ഒന്ന് പേടിച്ചു നിന്നു. ബൊമ്മൻ ആകട്ടെ കൊല വിളി നടത്തി നിൽക്കുകയാ. ബൊമ്മൻ അവന്മാരുടെ നേരെ ഓടി. അവന്മാർ ഒന്ന് പകച്ചു നിന്നിട്ട് തിരിഞ്ഞോടാൻ തുടങ്ങിയപ്പോൾ തന്നെ ബൊമ്മൻ അവരെ പിടിച്ചു. ബൊമ്മൻ അവന്മാരുടെ കഴുത്തിൽ പിടികൂടി. അവർ രണ്ട് പേരും പ്രാണൻ പോകുന്ന പോലെ പിടഞ്ഞു. ബൊമ്മന്റെ കൈകൾ അവരുടെ കഴുത്തിനെ അങ്ങനെ ഞെരിക്കുകയാണ്.
ഒരേ സമയം തന്നെ ബൊമ്മൻ അവരെ മുകളിലേക്ക് ഉയർത്തി. മുകളിലെ തകരഷീറ്റിൽ അവരുടെ തല ചെന്ന് ഇടിച്ച് അത് അവരുടെ തലയുടെ ഷേപ്പിൽ ചളുങ്ങി. അവന്മാരെ താഴെക്കിട്ട ബൊമ്മൻ അവന്മാരുടെ രണ്ട് പേരുടെയും കഴുത്തു പിടിച്ചു തിരിച്ച് ഓടിച്ചു വിട്ടു. സ്‌പൈനൽ കൊട് പൊട്ടി രണ്ടു പേരും പ്രജ്ഞയറ്റ് വീണു.
അത് കണ്ട അനിരുദ്ധൻ ഭയന്നു നിലവിളിച്ചു. ഭയന്നു നിന്ന അനിരുദ്ധനെ ബൊമ്മൻ തൂക്കിയെടുത്തു.
ഞാൻ : ” അവനെ ഇങ്ങോട്ട് കൊണ്ട് വാ.”
ബൊമ്മൻ അനിരുദ്ധനെ മാർട്ടിന്റെ അടുത്തേയ്ക്ക് തള്ളിയിട്ടു. കാലുകൾ ഒടിഞ്ഞു നിലത്ത് ഇഴയുന്ന അവസ്ഥയിൽ ആണ് മാർട്ടിൻ. അവർ രണ്ട് പേരും നിലത്ത് പേടിച്ച് ഇരുന്നു.
അനിരുദ്ധൻ : ” പ്ലീസ് എന്നെ കൊല്ലല്ലേ. ഞാൻ എന്ത് വേണമെങ്കിലും തരാം. എന്ത് വേണമെങ്കിലും. പ്ലീസ് ”
സാജൻ : ” ഇനി നിനക്ക് മാപ്പില്ല അനിരുദ്ധ…. നീ ഞങ്ങളുടെ അച്ഛനെ തൊടാൻ പാടില്ലായിരുന്നു. ”
മാർട്ടിൻ : ” എനിക്ക് നിങ്ങളോട് പ്രശനം ഒന്നും ഇല്ലല്ലോ. ഇയാൾ പറഞ്ഞിട്ടാ ഞാൻ എല്ലാം ചെയ്തത് എന്നെ വിട്ടേക്ക് ”
സാജൻ മാർട്ടിന്റെ പെടലിക്ക് ഒരെണ്ണം പൊട്ടിച്ചു.
സാജൻ : ” നായിന്റെ മക്കളെ രണ്ടിന്റെയും അവസാനം അടുത്തു. കൊന്നു തള്ളും രണ്ടിനെയും ഇപ്പോൾ ”