ഞങ്ങൾ നാല് പേരും കാറിന്റെ പുറത്തേക്ക് ഇറങ്ങി. മാർട്ടിനും മറ്റു മൂന്ന് പേരും ഞങ്ങളുടെ നേരെ ഓടി വരികയാണ്. അവരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടാകും. ഞങ്ങളും കരുതിയിരുന്നു നാലഞ്ചു ബേസ്ബോൾ ബാറ്റ്.
പല്ലവിയും സാജനും ഓരോരുത്തരെ നേരിടും പക്ഷെ റോഷൻ… ഞാൻ റോഷന്റെ കൂടെ നിന്നു.
ആദ്യം ഓടിയെത്തിയവൻ സാജന്റെ നേരെ ചെന്നു. അവന്റെ കയ്യിലുരുന്ന വടിവാൾ അവൻ ആഞ്ഞു വീശി പക്ഷെ സാജൻ ഒഴിഞ്ഞു മാറി. സാജൻ കുനിഞ്ഞു കളഞ്ഞു ഒപ്പം തന്നെ ബാറ്റ് കൊണ്ട് അവന്റെ കാലിൽ അടിച്ചു. ബാലൻസ് തെറ്റി നിലത്തേക്ക് വീണ അവന്റെ മുകളിലേക്ക് സാജൻ ചാടിക്കയറി അവന്റെ കൈയ്യിൽ ഉണ്ടായിരുന്ന വടിവാളിന്റെ പിടിയിൽ സാജൻ കയറി പിടിച്ചു.
രണ്ടാമതെ ഓടി വന്നവനെ പല്ലവി ആണ് നേരിട്ടത്. അവൻ അടുത്തെത്തിയതും പല്ലവി ബേസ്ബോൾ ബാറ്റ് അവന്റെ നേരെ എറിഞ്ഞു അതുകൊണ്ട് അവൻ തറയിൽ വീണു എന്നാൽ പല്ലവി അപ്പോൾ തന്നെ ചാടി മുട്ടകാൽ അവന്റെ നെഞ്ചിൽ കുത്തി. അവർ തമ്മിൽ ആയി കാര്യങ്ങൾ.
അതിനും പുറകെ ഓടി വന്നത് മാർട്ടിനും വേറൊരുത്തനും. ആദ്യം വന്നവൻ കത്തി വീശുന്നതിന് മുൻപ് ഞാൻ അവന്റെ നെഞ്ചിൽ ചവിട്ടി. അവൻ പുറകോട്ട് മലച്ചു വീണപ്പോ മാർട്ടിൻ ഞങളുടെ നേരെ അടുത്തു. മാർട്ടിൻ വീശിയ വാളിൽ നിന്ന് കഷ്ടിച്ച് റോഷൻ ഒഴിഞ്ഞു മാറി. ഞൊടിയിടയിൽ ഉയർന്ന് ചാടി ഞാൻ മാർട്ടിന്റെ തലയുടെ പുറകിൽ കിക്ക് ചെയ്തു. കിക്ക് കൊണ്ട മാർട്ടിൻ ഒന്ന് ഉലഞ്ഞു. അപ്പോൾ തന്നെ റോഷൻ മാർട്ടിന്റെ ഇടത്തെ മുട്ടിന്റെ ചിരട്ടയിൽ ബാറ്റ് കൊണ്ട് വീശി അടിച്ചു. റോഷന്റെ കയ്യിൽ ഇരുന്ന ബാറ്റ് ഒടിഞ്ഞു പോയി പക്ഷെ മുട്ടിന്റെ ചിരട്ടയും പൊട്ടി.
“ആാാാ ” കാലിന് അടികൊണ്ട മാർട്ടിൻ നിലത്തേക്ക് ഇരുന്ന് പോയി. അപ്പോൾ തന്നെ റോഷൻ ബാക്കി ഒടിഞ്ഞ പീസ് കൊണ്ട് തന്നെ മാർട്ടിന്റെ നെറ്റിയിൽ ഒരടി കൊടുത്തു. അതോടെ അയാൾ പുറകോട്ട് മലച്ചു വീണു. ഞാൻ ആദ്യം ചവിട്ടി ഇട്ടവൻ അപ്പോൾ വീണ്ടും എഴുന്നേറ്റ് വന്നു. ഇത്തവണ അവൻ കയ്യും വീശി എന്റെ നേരെ വന്നു. ഞാൻ തള്ളവിരൽ കൊണ്ട് അവന്റെ വാരിയെല്ലിന്റെ അടിയിൽ കുത്തി. എന്നിട്ട് ചറ പറ അവനെ ഇടിച്ചു. ഞാൻ അവന്റെ നെഞ്ചിൽ തന്നെ നിർത്താതെ ഒരു നാലഞ്ചു കിക്ക് കൊടുത്തു. എന്നിട്ട് അവന്റെ മൂക്കിൽ മുഷ്ടി ചുരുട്ടി ഇടിച്ചു. അതോടെ അവന്റെ മൂക്ക് പൊട്ടി ചോര വന്നു.
പല്ലവി അപ്പോളേക്കും അവളുടെ എതിരാളിയെ മണ്ണിൽ ചേർത്ത് വച്ച് അവന്റെ നെഞ്ചിൽ കയറി ഇരുന്ന് അവന്റെ മുഖത്ത് മുഷ്ടി ചുരുട്ടി നിർത്താതെ ഇടിക്കുകയാണ്. അവന്റെ ബോധം പോയെന്ന് തോന്നി. സാജൻ അവന്റെ എതിരാളിയുടെ കയ്യിൽ നിന്നും വാൾ കൈക്കലക്കി അത് അയാളുടെ കഴുത്തിൽ ഇറക്കി. അയാൾ മരിച്ചു.
ഞാൻ എന്റെ എതിരെ നിന്നവനെ ഓരോ ഇഞ്ചിലും ഇടിച്ചു എന്ന് പറയുന്നതാകും ശരി. അവനെ ഞാൻ ഇടിച്ചു ചതച്ചു. റോഷൻ ആ സമയം കൊണ്ട് മാർട്ടിന്റെ മറ്റേ മുട്ടും തല്ലി പൊട്ടിച്ചു. അതോടെ എഴുന്നെല്കാൻ പറ്റാതെ മാർട്ടിൻ ഇഴയാൻ തുടങ്ങി.