അപ്പുറത്ത് നിന്നും പിന്നെ അനിരുദ്ധൻ കെട്ടത് അയാളുടെ ഭാര്യയുടെ ശബ്ദമാണ്. അവൾ എന്താണ് പറയുന്നത് എന്ന് വ്യക്തമല്ലെങ്കിലും അത് അയാളുടെ ഭാര്യയുടെ ശബ്ദം ആണെന്ന് അയാൾക്ക് മനസ്സിലായി. പെട്ടന്ന് ഫോൺ കട്ട് ആയി.
അനിരുദ്ധൻ ഉടനെ അയാളുടെ ഭാര്യയെ മൊബൈലിൽ വിളിച്ചു പക്ഷെ അത് സ്വിച് ഓഫ് ആയിരുന്നു.
അനിരുദ്ധൻ അല്പം നേരം അസ്ത്രപ്രജ്ഞൻ ആയിപ്പോയി. അയാൾ നിസ്സഹായൻ ആയി ടോണിയെ നോക്കി.
അനിരുദ്ധൻ : ” ഡാ അവൻ നമ്മുടെ വീട്ടിൽ ഉണ്ട്. അവിടെ അവള് ഒറ്റയ്ക്കാ ”
ടോണി : ” മുതലാളി ആലോചിച്ചു നിക്കാതെ വണ്ടിയിൽ കയറ്. ”
അനിരുദ്ധൻ പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി.
അപ്പോൾ ടോണി അവിടെ നിന്ന രണ്ട് ദേവന്മാരെയും നോക്കി.
ടോണി : ” അവനൊക്കെ നിരീക്ഷിക്കാൻ നിക്കുന്നു. നിന്റെയൊക്കെ മൂക്കിന്റെ അടിയിൽ കൂടി ആ ചെക്കൻ നമ്മുടെ വീട്ടിൽ എത്തി ”
അവന്മാര് രണ്ടും തലകുനിച്ചു.
ടോണി : ” ഇനിയും നോക്കി നില്കാതെ വണ്ടിയിലോട്ട് കയറേടോ. അവിടെ ചെല്ലുമ്പോൾ ഒരു ആൽബലം വേണ്ടേ. ഞങ്ങൾ രണ്ട് പേര് എന്താവാനാ ”
അതുകേട്ട് അവന്മാരും ആ വണ്ടിയിൽ കയറി. ടോണി പെട്ടെന്ന് തന്നെ വണ്ടി എടുത്തു പറപ്പിച്ചു വിട്ടു.
അതേസമയം ഞങ്ങളുടെ വീടിന്റെ ജനലിൽ കൂടി നോക്കി ആ വണ്ടി പോകുന്നത് കണ്ട് ജിജിനും ധന്യയും നെടുവീർപ്പിട്ടു.
ധന്യ : ” ഹാവു അവർ പോയി ”
ജിജിൻ : ” ഹ്മ്മ്. എല്ലാം വിചാരിച്ചത് പോലെ നടന്നാൽ മതിയായിരുന്നു.
അതെ. ജിജിൻ അനിരുദ്ധന്റെ വീട്ടിൽ ആണെന്ന് വെറുതെ ജിജിൻ ഒരു കള്ളം പറയുകയായിരുന്നു. കൃത്യം അനിരുദ്ധന്റെ കാർ ഞങ്ങളുടെ ഗേറ്റ് നു മുന്നിൽ വന്നപ്പോൾ ജിജിൻ ടോണിയുടെ കയ്യിൽ ഞാൻ കൊടുത്ത ഫോണിലേക്ക് വിളിച്ചിട്ട് ഈ ഡയലോഗ് ഒക്കെ പറയുകയായിരുന്നു. അവസാനം കേൾപ്പിച്ച അയാളുടെ ഭാര്യയുടെ ശബ്ദം ഞങ്ങൾ അയാളുടെ വീട്ടിൽ വച്ച റെക്കോർഡിങ് ഡിവൈസ് വഴി പിടിച്ചെടുത്തതും ആണ്. അതൊക്കെ ഞങ്ങളുടെ പദ്ധതി ആയിരുന്നു.
ജിജിനെയും ധന്യയേയും ഒറ്റയ്ക്ക് വീട്ടിൽ നിർത്തിയിട്ടു പോയാൽ അവരെ കൊല്ലാൻ അനിരുദ്ധൻ വരും എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് അയാളുടെ ഒപ്പം വീടിന്റെ മുന്നിൽ നിരീക്ഷിക്കാൻ നിന്ന ആളുകളെ കൂടി പൊക്കാൻ ഞങ്ങൾ പ്രയോഗിച്ച ഒരു സൂത്രം ആയിരുന്നു അത്. അനിരുദ്ധന്റെ ഭാര്യയുടെ ഫോൺ സ്വിച് ഓഫ് ആക്കിയത് ടോണി തന്നെ ആയിരുന്നു. അത് എന്തായാലും ഏറ്റു. ടോണി അവരെ കൊണ്ടുപോകുന്നത് അനിരുദ്ധന്റെ വീട്ടിലേക്ക് അല്ല വർക്ക്ക്ഷോപ്പിലേക്കാണ് !
****
****
****