ഞങ്ങൾ കാർ ഒരല്പം ദൂരത്ത് മാറ്റി നിർത്തി എല്ലാം കാണാൻ പറ്റാവുന്ന രീതിയിൽ നിന്നു.
ബൊമ്മനെ കണ്ട മാർട്ടിന്റെ സംഘത്തിൽ കുശുകുശുപ്പ് ഉയർന്നു.
” ആരെടെ ഇവൻ ”
” പുറത്ത് നിന്ന് ഇറക്കിയ ടീമാണെന്ന് തോന്നുന്നു ”
” മച്ചാനെ ഇവൻ ഒറ്റയ്ക്കെ ഒള്ളോ ”
കുശുകുശുപ്പ് കൂടിയപ്പോൾ മാർട്ടിന്റെ ശബ്ദം ഉയർന്നു.
മാർട്ടിൻ : ” നീയാരാടാ ”
ബൊമ്മൻ : ” നിന്റെ കാലൻ ”
മാർട്ടിനും പിള്ളേരും ഒന്ന് ഞെട്ടി. ഒരു കടുവയുടെ ഗർജ്ജനം പോലെ ഉണ്ടായിരുന്നു ബൊമ്മന്റെ ശബ്ദം.
മാർട്ടിന് ശെരിക്കും ഒരു അങ്കലാപ്പ് തോന്നി. ഒരുത്തൻ ഒറ്റയ്ക്ക് ഇങ്ങനെ പതിനഞ്ചു പേരുടെ മുന്നിൽ വന്നു നിന്ന് വെല്ലുവിളിയ്ക്കണം എങ്കിൽ അവൻ നിസ്സാരക്കാരൻ അല്ല. എങ്കിലും അയാൾ ഒട്ടും ഭയം മുഖത്ത് കാട്ടിയില്ല.
മാർട്ടിൻ : ” കൊള്ളാം കൊള്ളാം. നിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു. ഒറ്റയ്ക്ക് മാർട്ടിന്റെ മടയിൽ കയറി വന്നല്ലോ. ആദ്യം നിന്നെ അതുകഴിഞ്ഞ് ആ കാറിന്റെ അകത്ത് ഇരിക്കുന്ന പരട്ടകളെ. എല്ലാത്തിനെയും ഇന്ന് തീർക്കും ഞാൻ ”
ബൊമ്മൻ : ” ചുമ്മാ വായ്ത്താളം അടിക്കാതെ വാടാ ”
മാർട്ടിന് ഉടനെ കൈകൊണ്ട് ഒരു ആംഗ്യം കാണിച്ചു. കൂട്ടത്തിൽ ഒരുത്തൻ ഉടനെ ബൊമ്മന്റെ നേർക്ക് ഓടി വന്നു. അവന്റെ കയ്യിൽ പഴയ ഏതോ വണ്ടിയുടെ ഗിയർ ലിവർ മറ്റോ ഉണ്ട്. അവൻ ബൊമ്മന്റെ അടുത്ത് എത്തിയപ്പോൾ തന്നെ ബൊമ്മൻ വലത് വശത്തേക്ക് ഒരു ചുവട് മാറി. അവൻ വലത് കൈകൊണ്ടു വീശിയ ഗിയർ ലിവറിൽ നിന്നും കുനിഞ്ഞ് ഒഴിഞ്ഞു മാറിയ ബൊമ്മൻ അടുത്ത നിമിഷം അവന്റെ താടിയെല്ലിൽ മുഷ്ടി ചുരുട്ടി ഒറ്റ ഇടി ആയിരുന്നു. വായുവിലേക്ക് ഉയർന്നു പോയ അവൻ താടിയെല്ല് പൊട്ടി നിലത്ത് കിടന്നു.
മാർട്ടിനും പിള്ളേരും ഞെട്ടി. അവർ ഒരു നിമിഷം സ്തംഭിച്ചു നിന്നു.
മാർട്ടിൻ വീണ്ടും ഒരുത്തനെ കൂടി ബൊമ്മന്റെ അടുത്തേയ്ക്ക് വിട്ടു. അവന്റെ കയ്യിൽ ഒരു കത്തി ഉണ്ടായിരുന്നു. അവൻ ബൊമ്മന്റെ നേരെ വന്ന് കത്തി വീശി. ബൊമ്മൻ ഒഴിഞ്ഞു മാറി. വീണ്ടും ഒരിക്കൽ കൂടി വീശിയ അവന്റെ കയ്യിൽ കടന്നു പിടിച്ച ബൊമ്മൻ ആ കൈ പിടിച്ചു തിരിച്ചിട്ട് അവന്റെ മുട്ട് കയ്യിൽ ബൊമ്മൻ മുട്ടകൈ മടക്കി ഒറ്റയടി. അവൻ അലറി വിളിച്ചു. അവന്റെ വലത് കൈ ഒടിഞ്ഞു തൂങ്ങി. ” ആാാാാാ ” അവന്റെ കരച്ചിൽ അവിടെ എക്കോ അടിച്ചു കേട്ടു. അവന്റെ കയ്യിലിരുന്ന കത്തി ബൊമ്മൻ അവന്റെ കഴുത്തിൽ തന്നെ കുത്തി ഇറക്കി. എന്നിട്ട് നേരത്തെ താടിയെല്ല് പൊട്ടിയവനെ തൂക്കി എടുത്ത് കാലിൽ പിടിച്ചു കറക്കി അടുത്തുള്ള ഒരു തൂണിൽ അടിച്ചു. തല പിളർന്ന് അവനും മരിച്ചു.
കൊലവിളി നടത്തുന്ന ഒരു കൊമ്പനെ പോലെ ബൊമ്മൻ ഗാർജിച്ചു. അയാൾ സ്വയം നെഞ്ചിൽ മുഷ്ടി ചുരുട്ടി ഇടിച്ച് അലറി.
മാർട്ടിൻ സത്യത്തിൽ പേടിച്ചു വിറച്ചു. അയാൾ തിരിഞ്ഞു നോക്കി. ഇനി 10 പേര് കൂടി അയാളുടെ കൂടെ ഉണ്ട്.
മാർട്ടിൻ : ” നിങ്ങൾ ആറ് പേര് ചേർന്ന് ഇവനെ നോക്ക് ആ തക്കം നോക്കി ആ പിള്ളേരെ ഞങ്ങൾ തീർക്കാം ”