മസോച്ചിസം 11 [Jon snow] [Climax]

Posted by

അനിരുദ്ധൻ : ” പറയടാ എല്ലാം സ്മൂത്ത്‌ അല്ലെ ”

അവർ : ” മുതലാളി. എല്ലാവരും ഇവിടെ നിന്നും ഇറങ്ങിയിട്ടില്ല. നാലു പേരെ ഇറങ്ങിയുള്ളു. ആ ഇളയ ചെക്കനും പിന്നെ രണ്ടാമത്തവന്റെ ഭാര്യയും ഇവിടെ തന്നെ ഉണ്ട് ”

അനിരുദ്ധൻ : ” ഓഹോ. സാരമില്ല നിങ്ങൾ അവിടെ നിക്ക്. ആ നാല് പേരെ മാർട്ടിൻ തീർക്കുമ്പോൾ അവിടെ ഉള്ള രണ്ടെണ്ണത്തിനെ നമുക്ക് തീർക്കാം. നിങ്ങൾ അവിടെ നിക്ക് ഞാൻ ഇപ്പൊ തന്നെ വരാം ”

അവർ : ” ശരി സാർ ”

അനിരുദ്ധൻ : ” ടാ ടോണി വണ്ടിയെടുക്ക്. നമുക്ക് അവിടെ വരെ ഒന്ന് പോണം. അവസാന വേര് വരെ അറക്കണം ”

ടോണി അത് പ്രതീക്ഷിച്ചു തന്നെ നിൽക്കുക ആയിരുന്നു.

ഞങ്ങൾ വർക്ക്ക്ഷോപ്പിൽ എത്തി. ഞങ്ങൾ എല്ലാവരും ടൈറ്റ് ഫിറ്റ്‌ ആയിട്ടുള്ള ലെതർ ജാക്കറ്റ്, പാന്റ്, ബൂട്ട്, ഗ്ലൗസ് ഒപ്പം തന്നെ മാസ്ക്കും ധരിച്ചിരുന്നു. ബൊമ്മൻ മാത്രം ഒരു മുണ്ട് മാത്രം ഉടുത്താണ് വന്നത്. ഞങ്ങളുടെ കാർ പൊടിപറപ്പിച്ചു കൊണ്ട് ആ പഴയ വാർക്ഷോപ്പിൽ എത്തി. അവിടെ മാർട്ടിനും സംഘവും ഞങ്ങളെ കാത്ത് നിൽക്കുകയാ. ഒരു 10-15 പേര് ഉണ്ട് അവർ.

കാർ കൊണ്ട് വന്ന് നിർത്തിയ ഞങ്ങൾ ആദ്യം കുറച്ച് നേരം കാറിൽ തന്നെ ഇരുന്നു. കാറിൽ നിന്നും ആരും പുറത്തിറങ്ങിയില്ല. മാർട്ടിനും സംഘവും ഞങ്ങളുടെ കാറിനെ ശ്രദ്ധിച്ചു നോക്കുന്നു. റോഷൻ കാർ ചെറുതായ് റൈസ് ചെയ്തു കൊണ്ടിരുന്നു.

റോഷൻ : ” ആ കൂട്ടത്തിൽ പ്രധാനി ആയിട്ട് നടുക്ക് നിക്കുന്നില്ലേ അതാണ് മാർട്ടിൻ ”

ഞാൻ : ” ഹ്മ്മ് ”

ഞാൻ ബൊമ്മനോട് പറഞ്ഞു. : ” ബൊമ്മാ ആ നടുക്ക് നിൽക്കുന്ന അവൻ ഇല്ലേ. അവനെ മാത്രം എനിക്ക് ജീവനോടെ വേണം. ബാക്കി എല്ലാവരെയും കൊന്നേക്ക് ”

ബൊമ്മൻ അവരെ സൂക്ഷിച്ചു നോക്കി. ഞാൻ മാർട്ടിനെ ചൂണ്ടി കാണിച്ചു. ബൊമ്മൻ മാർട്ടിനെ നന്നായി ഒന്ന് നോക്കി.

ബൊമ്മൻ : ” അവനെ മാത്രം ജീവനോടെ അല്ലെ ”

ഞാൻ : ” അതെ ”

ബൊമ്മൻ : ” ഏറ്റു ”

പല്ലവി : ” അല്ല ബൊമ്മൻ ഒറ്റയ്ക്കു മതിയോ ഇത്രയും പേർക്ക് ”

ബൊമ്മൻ അവളെ നോക്കി ഒന്ന് ചിരിച്ചു. ” ബൊമ്മനെ നിനക്ക് തെരിയാത് ”

ബൊമ്മനു വേണ്ടി ഞാൻ കാറിന്റെ ഡോർ തുറന്നു കൊടുത്തു. അയാൾ പുറത്തിറങ്ങി നിന്നു. അപ്പോൾ തന്നെ റോഷൻ കാർ വളച്ചെടുത്ത് വെട്ടിച്ചു ദൂരെ ഒരു സ്ഥലത്തേക്ക് മാറ്റി. ഞങ്ങളുടെ കാർ ഉണ്ടാക്കിയ പൊടിയിൽ ബൊമ്മനെ അവർ കണ്ടില്ല.

പൊടിയിലേക്ക് സൂക്ഷിച്ചു നോക്കി നിൽക്കുകയാണ് മാർട്ടിനും സംഘവും. പതിയെ അവരുടെ മുന്നിൽ ഒരു ആജാനബാഹു നിൽക്കുന്ന കാഴ്ച്ച അവർക്ക് തെളിഞ്ഞു വന്നു. മുണ്ട് മാത്രം ഉടുത്ത ഒരു ബോഡി ബിൽഡറെ പോലെ ഒരുത്തൻ.

Leave a Reply

Your email address will not be published. Required fields are marked *