ഞാൻ : ” ഇപ്പോൾ ഞങ്ങൾക്ക് മനസിലായത് അച്ഛൻ മരിച്ചതല്ല കൊന്നതാണെന്ന് ”
കാളി : ” ആരാ കൊന്നത് അവനെ കൊന്നു പോഡ് ”
ഞാൻ : ” അത് അത്ര എളുപ്പം അല്ല. കൊറേ നിയമങ്ങൾ ഒക്കെ ഉണ്ട് ”
കാളി : ” ഹ നമ്മുടെ ഉറ്റവരെ ആരെയെങ്കിലും കൊന്നാൽ അവനെ നമുക്ക് കൊല്ലം അതാണ് നിയമം ”
ഞാൻ : ” കാളി…. കാട്ടിലെ നിയമം അല്ല നാട്ടിൽ. അവിടെ പോലിസ്, കോടതി ഒക്കെ ഉണ്ട് ”
കാളി : ” അതൊക്കെ എന്നത് ”
ഞാൻ : ” അതൊക്കെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല. കാട്ടിലെ പോലെ അല്ല നാട്ടിൽ അത്ര മാത്രം മനസിലാക്കു ”
കാളി : ” ഓഹ് ”
ഞാൻ : ” പക്ഷെ എന്റെ അച്ഛനെ കൊന്നവരോട് പകരം ചോദിക്കാൻ എനിക്ക് നിന്റെ സഹായം വേണം ”
കാളി : ” നീ താനെ പറഞ്ഞത് നാട്ടിൽ വേറെ മാതിരി എന്ന്. ഞാൻ എന്ത് ചെയ്യാൻ. ഞാൻ ഈ കാടിന്റെ മാത്രം തലവി. ”
ഞാൻ : ” അതെ പക്ഷെ നിനക്ക് എന്നെ സഹായിക്കാൻ പറ്റും. കുറച്ച് ദിവസത്തേക്ക് ബൊമ്മനെ എനിക്ക് താ ”
കാളി : ” മനസിലായില്ല ”
ഞാൻ : ” നീ ബൊമ്മനെ എന്റെ കൂടെ വിട്. ഞാൻ 5 ദിവസത്തിനുള്ളിൽ തിരികെ കൊണ്ടുവരാം ”
കാളി : ” എതുക്ക് ”
ഞാൻ : ” എന്റെ അച്ഛനെ കൊന്നവരോട് പകരം ചോദിക്കാൻ അവനെ പോലെ ഒരു ശക്തിശാലി എനിക്ക് വേണം ”
കാളി : ” ഓഹ് പുരിഞ്ഞ്…. അവരോടു പോരിൽ ഇറങ്ങാൻ ബൊമ്മൻ വേണം അല്ലെ ”
ഞാൻ : ” അതെ ”
കാളി : ” നിന്നെ എനിക്ക് റൊമ്പ ഇഷ്ടം പക്ഷെ ഇത് മുടിയാത് ”
ഞാൻ ഒന്ന് ഞെട്ടി…. കാര്യങ്ങൾ വിചാരിച്ചത് പോലെ നടക്കുന്നില്ലല്ലോ ദൈവമേ.
ഞാൻ : ” എന്ത് കൊണ്ട്…… കാരണം എന്താ ”
കാളി : ” ഞങ്ങൾ എല്ലാം ഇന്ത കാടിന്റെ മക്കൾ. ഒരിക്കലും കാട് വിട്ട് പുറത്ത് പോകാൻ ഞങ്ങൾക്ക് അനുവാദം ഇല്ല. കാട് ഞങ്ങളുടെ അമ്മ. അമ്മയെ ഉപേക്ഷിച്ചു പോകാൻ പറ്റില്ലല്ലോ ”
ഞാൻ ആകെ തളർന്നു…. ഇനി എന്ത് പറഞ്ഞു സമ്മതിപ്പിക്കും. ആദിവാസി ആൾകാർ ആണ്. അവരുടെ വിശ്വാസങ്ങൾ എന്നൊക്കെ പറഞ്ഞാൽ ഒരിക്കലും അവർ അതൊന്നും തെറ്റിക്കില്ല.