ദീർഘ യാത്രയ്ക്ക് ശേഷം ഞങ്ങൾ ബൊമ്മനെ ആ മലയുടെ ചുവട്ടിൽ ഇറക്കി വിട്ടു. രണ്ട് ചാക്ക് നിറയെ ഭക്ഷണ സാധനങ്ങളും ഞങ്ങൾ ബൊമ്മന് വേണ്ടിയും അയാളുടെ ആളുകൾക്ക് വേണ്ടിയും കരുതിയിരുന്നു. കാറിന്റെ ഡിക്കി തുറന്ന് അതുംകൂടി എടുത്ത് അയാൾക്ക് കൊടുത്തു. ബൊമ്മൻ അവസാനമായി ഞങ്ങളോട് യാത്ര പറഞ്ഞു. എന്നെയും പല്ലവിയെയും ധന്യയേയും അയാൾ ആശ്ലീഷിച്ചു. ജിജിനും സാജനും റോഷനും അയാൾക്ക് കൈ കൊടുത്തു.
ചെറിയ കോടമഞ്ഞുള്ള ആ പുലരിയിൽ ബൊമ്മൻ രണ്ട് ചാക്ക് കെട്ടുകൾ തലയിൽ വച്ച് നടന്നകലുന്ന ബൊമ്മൻ. പതിയെ പതിയെ ഒരു കീറു പോലെ ആ രൂപം ഞങ്ങളുടെ കണ്ണുകളിൽ നിന്നും മാഞ്ഞു പോയി. അന്നേരം ഞങ്ങൾ മൂന്നു പെണ്ണുങ്ങളുടെ കണ്ണുകളിൽ അയാളോട് ഒരു തരം ആരാധന ആയിരുന്നു. ഒരു പക്ഷെ ഇനി ഇങ്ങോട്ട് വരണമെന്നില്ല. ചിലപ്പോൾ വന്നുകൂടായ്കയും ഇല്ല. എങ്കിലും തത്കാലം ബൊമ്മാ നിനക്ക് വിട……..
അവിടെ നിന്നും മടങ്ങുമ്പോൾ മനസ്സ് ശാന്തം ആയിരുന്നു. റോഷൻ വണ്ടി ഓടിക്കുന്നു. സാജൻ മുന്നിലിരിക്കുന്നു. പുറകിലെ സീറ്റിൽ ഞാനും പല്ലവിയും ധന്യയും കൂടി ഇരിക്കുന്നു. ഞങ്ങളുടെ മൂന്ന് പേരുടെയും കൂടെ മടിയിൽ നീണ്ടു കിടന്ന് ഉറങ്ങുകയാണ് ജിജിൻ. അവന്റെ മുഖം എന്റെ മടിയിലാണ്. ഉറങ്ങുന്ന അവന്റെ കുഞ്ഞ് മുഖത്തേക്ക് നോക്കി ഞാൻ ഒന്ന് പുഞ്ചിരിച്ചു. മാധവന്റെ മക്കളും മരുമക്കളും ഇന്ന് സുരക്ഷിതരാണ്. പ്രധാനപ്പെട്ട ശത്രുവിനെ മുചൂടും മുടിച്ചു വിട്ടു ഞങ്ങൾ.
അത് സംഭവിച്ച ആ രാത്രി ഞാൻ ഒന്ന് കൂടി ഓർത്തെടുത്തു.
രാത്രി പതിനൊന്നെ മുക്കാലിനാണ് ഞാനും പല്ലവിയും സാജനും റോഷനും കൂടി വീട്ടിൽ നിന്ന് അവരെ നേരിടാൻ ഇറങ്ങിയത്. ആരും കാണാതെ ആ കാറിൽ ബൊമ്മനും ഉണ്ടായിരുന്നു. മതിലിനു വെളിയിൽ ഞങ്ങളുടെ നീക്കങ്ങൾ വീക്ഷിക്കാൻ നിന്ന രണ്ട് പേരുടെ കണ്ണിൽ പെടാതെ ആണ് ബൊമ്മനെ ഞങ്ങൾ കാറിൽ കയറ്റിയത്. എന്നാൽ ഞങ്ങൾ നാല് പേരും കാറിൽ കയറിയത് അവരെ കാണിച്ചു കൊണ്ട് തന്നെയാണ്.
അതിന് ഒരു കാരണമുണ്ട്. എന്തെന്നാൽ. ഈ നിരീക്ഷിക്കാൻ നിൽക്കുന്ന രണ്ടെണ്ണത്തിനെയും കൂടെ ആ വർക്ഷോപ്പിൽ കിട്ടണം. അല്ലെങ്കിൽ എല്ലാത്തിനും സാക്ഷിയായി അവന്മാർ ബാക്കി ഉണ്ടാവും. അതിന്റെ ഒപ്പം അനിരുദ്ധനെയും. ടോണിയും ഞങ്ങളും കൂടി എല്ലാം പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.
ഞാൻ ഫോൺ എടുത്ത് ടോണിയെ വിളിച്ചു.
ഞാൻ : ” ഹലോ ”
ടോണി : ” ഹലോ മാഡം ”
ഞാൻ : ” റെക്കോർഡിങ് ഡിവൈസ് എല്ലാം കത്തിച്ചോ? ”
ടോണി : ” കത്തിച്ചു മാഡം ”
ഞാൻ : ” എന്തൊക്കെ സംഭവിച്ചാലും ഇവിടെ നിരീക്ഷിക്കാൻ നിക്കുന്ന രണ്ടെണ്ണത്തിനെയും കൂടി നീ അങ്ങോട്ട് കൊണ്ട് വരണം കേട്ടല്ലോ ”
ടോണി : ” കൊണ്ട് വരാം മാഡം. എന്തുവന്നാലും ”
ഞാൻ : ” ശരി അപ്പോൾ എല്ലാം പറഞ്ഞത് പോലെ ”
ഞങ്ങൾ വാർക്ഷോപ്പിലേക്ക് വണ്ടി പായിച്ചു
അതേസമയം ഞങ്ങളുടെ വീടിന്റെ പുറത്ത് നിന്ന രണ്ട് പേര് ഉടനെ അനിരുദ്ധനെ ഫോണിൽ വിളിച്ചു.
അവർ : ” സാർ ”