ജിജിൻ തന്നെയാണോ ഈ പറയുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടു പോയി. അവന്റെ മനസ്സ് ഇത്രയും ക്രൂരമായോ.
ഞാൻ : ” അതെ ചെയ്യേണ്ടത് ഞങ്ങൾ ചെയ്തോളാം. ജിജിനും ധന്യയും ഇവിടെ അടങ്ങി ഇരുന്നാൽ മതി. ”
ജിജിൻ : ” അതെന്താ എന്നെ മാത്രം….. ”
ഞാൻ : ” എനിക്ക് പേടി ഉള്ളതുകൊണ്ട്. നിന്നെ ഇഷ്ടം ഉള്ളത് കൊണ്ട്. ”
ജിജിൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി സോഫയിൽ ഇടിച്ചു ”
ധന്യ : ” അതെ ഇതൊക്കെ വേണോ. നമുക്ക് പോലീസിൽ പരാതി കൊടുക്കാം ”
സാജൻ : ” എന്നിട്ട്….. ഇത് നീതി കിട്ടാൻ വേണ്ടി അല്ല. പക വീട്ടാൻ ആണ്.
ഞാൻ : ” ധന്യ…. നീ പേടിക്കണ്ട ആർക്കും ഒന്നും വരില്ല ”
റോഷൻ : ” മാർട്ടിനും ആൾക്കാരും ഇവിടെ വരാൻ നാളെ രാത്രി വരെ കാത്തിരിക്കുന്നത് ബുദ്ധിയല്ല ”
ഞാൻ : ” പിന്നെ….. ഇതാകുമ്പോൾ എല്ലാത്തിനെയും ഒറ്റയടിക്ക് കിട്ടും ”
റോഷൻ : ” അവന്മാർ ഇവിടെ വന്നാൽ ഈ വീട്ടിൽ വച്ച് അവന്മാർ മരിക്കും. നമ്മൾ എത്ര തെളിവ് നശിപ്പിച്ചാലും അവന്മാർ അവസാനം പോലിസ് അന്വേഷണം നമുക്ക് നേരെ തിരിയും. ”
സാജൻ : ” അപ്പോൾ നമ്മൾ എന്ത് ചെയ്യും ”
റോഷൻ : ” നമ്മളുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു സ്ഥലത്ത് അവന്മാരെ എത്തിക്കണം. എന്നിട്ട് അവിടെ വച്ചു തീർക്കണം. ”
ഞാൻ : ” എങ്ങനെ ”
റോഷൻ : ” ആലോചിക്കണം ”
പല്ലവി : ” ഒരു ബുദ്ധി ഉണ്ട്. നമ്മൾ ഈ ഒളിച്ചു കളി നിർത്തി അവരെ നേരിട്ട് വെല്ലുവിളി നടത്തണം. ”
റോഷൻ : ” എന്നുവച്ചാൽ? ”
പല്ലവി : “റോഷൻ ചേട്ടൻ അവരെ ഫോണിൽ വിളിച്ച് വെല്ലുവിളിക്കുന്നു. നമ്മൾ സ്ഥലം പറയുന്നു. ധൈര്യം ഉണ്ടെങ്കിൽ അങ്ങോട്ട് വരാൻ പറയണം. അവന്മാർ വരും ”
റോഷൻ : ” അത് കൊള്ളാം. ”
സാജൻ : ” എന്നാ പിന്നെ വൈകണ്ട ഇപ്പൊ തന്നെ വിളിക്ക് ഇന്ന് രാത്രിയിൽ തന്നെ എല്ലാത്തിനെയും തീർക്കണം ”
റോഷൻ : ” ശെരി അനിരുദ്ധനെ വിളിക്കാം. ഇനി നേരിട്ടാകാം എല്ലാം ”
ഞാൻ : ” നിൽക്ക്. നമ്മുടെ ആരുടെയും ഫോണിൽ നിന്ന് വിളിക്കരുത്. അടുത്ത ഏതെങ്കിലും ബൂത്തിലോ കോയിൻ ഫോണിലോ പോയി വിളിക്കണം. ഒരുപാട് പേരുടെ ഫിംഗർ പ്രിന്റ് വീഴുന്ന സ്ഥലം ആയിരിക്കണം. പിന്നെ നമ്മൾ ആരാണെന്നോ എന്താണെന്നോ ഫോണിൽ കൂടി പറയരുത്. നാളെ പോലിസ് ആ ഓഡിയോ എടുത്താലും നമ്മളിലേക്ക് സൂചന വരുന്ന ഒരു കാര്യം അതിനകത്ത് ഉണ്ടാകാൻ പാടില്ല. ”
റോഷൻ : ” ഹ്മ്മ് ”