ബസ് വന്നു ഞങ്ങൾ കേറി ഒരുമിച്ചാണ് ഇരുന്നിരുന്നത്.. പിന്നെയും കുറച്ചു നേരം സംസാരിച്ചിരുന്നു ആള് ഇടയ്ക്കു ഇവിടെ പോവാറുണ്ട് കഴിഞ്ഞ തവണ ഒരു പഞ്ചാബി ആയിരുന്നു റൂം മേറ്റ് കടുകെണ്ണയുടെ മണം കൊണ്ട് വിഷമിച്ചു പോയെന്നും മറ്റും ഇത്തവണ നമുക്ക് ഒരേ റൂം എടുക്കാം എന്നും പറഞ്ഞു. ബസ്സിൽ എല്ലാവരും നല്ല ഉറക്കമാണ് നമ്മള് മാത്രമാണ് സംസാരിക്കുന്നത് എന്ന് ഞാൻ പറഞ്ഞപ്പോൾ പിന്നെ ആ ചേട്ടനും സീറ്റ് ഒന്ന് ചാരി ആളും കിടന്നു. ഞാനിരിന്നിരുന്നത് സൈഡിൽ ആയിരുന്നത് കൊണ്ട് just കർട്ടൻ മാറ്റി കുറച്ചു നേരം റോഡില്ലെ കാഴ്ചകൾ നോക്കിയിരുന്നു. ബസ്സിനുള്ളിൽ ചിലരുടെ കൂർക്കം വലി കേട്ടു തുടങ്ങി നമ്മുടെ ചേട്ടനും നല്ല ഉറക്കമായി..
മൊബൈൽ എടുത്തു ഞാൻ പതിയെ നമ്മുടെ കഥയെഴുതി തുടങ്ങി.. ഇടയ്ക്കു ബസ്സിനുള്ളിലെ ac യുടെ തണുപ്പിൽ വിജിയെ ഓർത്തു കണ്ണടച്ച് കിടക്കും പിന്നെയും എഴുനേറ്റ് എഴുതിയും അങ്ങനെ പോയി കൊണ്ടിരിന്നു അങ്ങനെ നിസ്‌വ എത്തി ഇവിടെ കുറച്ചു നേരം നിര്ത്തും ഞങ്ങളും പുറത്തിറങ്ങി അടുത്തുള്ള മലയാളി ഹോട്ടലിൽ കയറി മസാലദോശ കഴിച്ചു സുലൈമാനി കുടിച്ചു കൊണ്ട് ബസിനടുത്തേക്കു നടക്കുമ്പോൾ സുനോജ് ഉറങ്ങിയില്ല അല്ലേ… ഞാൻ നോക്കുമ്പോൾ സുനോജ് നല്ല എഴുത്തായിരുന്നു അതാ പിന്നെ ഞാൻ ഒന്നും മിണ്ടാത്തെ കിടന്നത്… കഥയാണോ എഴുതുന്നത്… എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു പരുങ്ങി ഹേയ്… അങ്ങനെനൊന്നുമില്ല… ചുമ്മാ…
പേപ്പർ കപ്പ് പുറത്ത് കളഞ്ഞു വേഗം ബസ്സിൽ കയറി.. കഥയാണെങ്കിൽ എനിക്കും താ വായിച്ചു നോക്കട്ടെ..
ചേട്ടാ ഞാൻ ചുമ്മാ എഴുതുന്നത് ആണ് കഥയൊന്നുമല്ല.. മൈരൻ ഒരു കുരിശായല്ലോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു നിർത്തി.. ആള് അതു വിടാനുള്ള ഭാവം ഉണ്ടായിരുന്നില്ല പിന്നെയും ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു ബാക്കി എഴുത്തു ഇനി നടക്കില്ല ചുമ്മാ പുറത്തേക്കു നോക്കി കൊണ്ടിരുന്ന എന്നെ ഞെട്ടിക്കുന്നതായിരുന്നു അയാളുടെ പിന്നത്തെ ചോദ്യം.. Fb യിലെ സുനോജ് ഗീതം ഈ സുനോജ് തന്നെയല്ലേ…. അല്ല എന്ന് പറയാൻ തിരിഞ്ഞപ്പോൾ ആ മൈരൻ എന്റെ അങ്ങ് ദൂരെ മരുഭൂമിയിലേക്കൊരു യാത്ര എന്ന പോസ്റ്റും മൊബൈലിൽ കാണിച്ചു കൊണ്ട് ചിരിച്ചും കൊണ്ടിരിക്കുന്നു… ഒരു കള്ളം പിടിക്കപ്പെട്ടതിന്റെ ജാള്യതയിൽ വളിച്ച ചിരിയുമായിരുന്ന എന്റെ തുടയിൽ പതിയെ തല്ലികൊണ്ടാണ് ആ ചേട്ടൻ പറഞ്ഞത് സുനോജിന്റെ വിജിയെ കുറിച്ച് അറിയാൻ കാത്തിരിക്കുകയാണ് താനും എന്ന്.. നന്നായിട്ടുണ്ട് എഴുത്തെന്നും ബാക്കിയാണോ എഴുതുന്നതെന്നും ചോദിച്ചു ആള് ഭയങ്കര ഹാപ്പി മൂഡിൽ ആയി.. സുനോജിനു cds നെ അത്ര ഇഷ്ടമാണോ…
മരുഭൂമിയിലേക്ക് ഒരു യാത്ര [Sunoj]
Posted by