മരുഭൂമിയിലെ രാത്രികൾ 6
Marubhoomiyile Raarhrikal Part 6 | Author : Daisy
[ Previous Part ] [ www.kambistories.com ]
പിറ്റേ ദിവസം രാവിലെ അനുവിന്റെ ഓഫീസ്.
സുജാത:മേടം-രണ്ട് പെൺകുട്ടികൾ കാണാൻ വന്നിട്ടുണ്ട്.
അനു:ആരാ, പരാതി ആണോ.
സുജാത:അതെ. പിന്നെ മേഡത്തിനെ ഒന്ന് നേരിട്ട് കാണണം എന്നും പറഞ്ഞു.
അനു:ശരി. അവരെ വിളിക്ക്.
അവർ അകത്തേക്ക് വന്നു.
അനു:എന്താ,
അവരിൽ ഒരാൾ:ഞാൻ ആതിര, ഇത് ചിത്ര. ഞങ്ങൾ കല്ലേൽ ഇവിടെ ഉള്ളേരി ഗവണ്മെന്റ് ഡിഗ്രി കോളേജിലെ വിദ്യാർത്ഥിനികൾ ആണ്.
അനു:മ്മ്മ്… നിങ്ങളുടെ പരാതി പറഞ്ഞോളു.
ചിത്ര:പരാതി എനിക്കാണ് മേഡം. എന്നെ മൂന്ന് പേർ മാനസികമായി പീഡിപ്പിക്കുന്നു മേഡം.
അനു:ആര്,
ചിത്ര:എന്റെ സീനിയർ ചേച്ചിമാർ തന്നെ.
അനു:ഓഓ, റാഗിങ് ആണോ
ആതിര:അങ്ങനെയും പറയാം മേഡം.
അനു:എന്ന് മുതൽ തുടങ്ങി.
ചിത്ര:ഒരാഴ്ച ആവുന്നു.
അനു:മ്മ്മ്മ്.. ചിത്ര ഹോസ്റ്റലിൽ ആണോ.
ചിത്ര:അല്ല മേഡം.വീട് ഒരുപാട് ദൂരെയാ. ഇവിടെ ഒരു കസിന്റെ വീട് ഒണ്ട്. ആതിരയുടെ വീട് അടുത്താ.
അനു:വേറെ കുട്ടികൾക്കും അവരിൽ നിന്ന് എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ..
ആതിര:ഞങ്ങളുടെ അറിവിൽ ഇല്ല മേഡം. കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. ഇനി ഉണ്ടായിട്ട് ആരേലും പറയാതെ ഇരിക്കുവാണോ എന്നും അറിയില്ല.
അനു:അല്ല, നിങ്ങളെ എന്ത് പറഞ്ഞാണ് അവർ മാനസികമായി.
ചിത്ര തല താഴ്ത്തി കണ്ണ് തുടച്ചു.മറുപടി ആതിര ആണ് പറഞ്ഞത്.
ആതിര:അത് മേഡം, ഇവൾ ഒരു പാവമായിരുന്നു. ഇങ്ങനെ ഒന്നും ആയിരുന്നില്ല ഇവളുടെ സ്വഭാവവും വേഷവും ഒക്കെ. എല്ലാം മാറിയത് അലൻ ചേട്ടനുമായി പ്രണയത്തിൽ ആയതിനു ശേഷമാണ്.
അനു:അലൻ ചേട്ടൻ ഓ,
ആതിര:അതെ.. മുൻപ് പറഞ്ഞ സീനിയർ ചേച്ചിമാരുടെ കൂടെ പഠിക്കുന്ന ചേട്ടൻ.
അനു:ആരാ ഈ സീനിയർ ചേച്ചിമാർ, അവരുടെ പേര് പറഞ്ഞില്ലല്ലോ.
ചിത്ര കണ്ണ് തുടച്ചുകൊണ്ട് മറുപടി കൊടുത്തു:അവർ നാല് പേരാണ് ഒറ്റ ഗാങ്. അപർണ്ണ,അഭിരാമി,മുംതാസ്,കീർത്തി.
അനു:ആതിര ബാക്കി പറഞ്ഞോളു.
ആതിര:വന്ന അന്ന് മുതൽ അലൻ ചേട്ടൻ ഇവളെ നോക്കിയിരുന്നു. ഒരു വായ്നോക്കി ആയിട്ടേ ഞങ്ങൾ ആദ്യം കരുതിയൊള്ളു. ഇവൾക്ക് ആണേൽ ഭയങ്കര പേടി ഉള്ള കൂട്ടത്തിൽ ആണ്. കുറെ നാൾ കഴിഞ്ഞപ്പോൾ എവിടെയോ ഒരു സ്പാർക്ക് ഇവൾക്കും തോന്നി. അങ്ങനെ ഒരു ഇഷ്ടം വന്നു.