ചേച്ചിയാണ് പൈസ കൊടുത്ത് എന്ന് പറഞ്ഞു ഞാൻ ഒരു വിധം തടി ഊരിയതാ…
അത് ശരി നമ്മുക്ക് ഒന്ന് അവന്റെ വീട് വരെ പോയാല്ലോ ?
ശരി ചേച്ചി പോവാം
എനിക്ക് ഒരു ചെറിയ മീറ്റിംഗ് ഉണ്ട് വൈകുന്നേരം പോവാം
അവൻ 9 മണി വരെ മെഡിക്കൽ ഷോപ്പിൽ കാണും അതിനു ശേഷം ആവുമ്പോൾ അവനും ഫ്രീ ആവും
ഓക്കെ നിന്റെ ഇഷ്ട്ടം പോലെ ഞാൻ എപ്പോൾ ആയാലും ഫ്രീ ആണ്
നീ വന്നാൽ നമ്മുക്ക് പോവാം
ശരി ചേച്ചി എന്നാൽ ഞാൻ ഇറങ്ങട്ടെ
വൈകുന്നേരം വരെ ഞാൻ അമ്മക്കും അനിയന്റെ മക്കളുടെയും കൂടെ ചിലവിട്ടു
8:30 ആയപ്പോൾ അനിയൻ വന്നു
ചേച്ചി ഞാൻ ഒന്ന് ഫ്രഷ് ആയി വരാം അപ്പോഴേക്കും ചേച്ചി ഡ്രസ്സ് മാറിക്കൊള്ളൂ
ഞാൻ റൂമിൽ പോയി സാരി മാറ്റി വന്നു
ഏകദേശം 9 മണിയോടെ ഞങ്ങൾ മെഡിക്കൽ ഷോപ്പിന് മുൻപിൽ എത്തി
ചേച്ചി വണ്ടിയിൽ ഇരിക്ക് ഞാൻ അവൻ ഉണ്ടോ എന്ന് നോക്കിട്ടുവരാം
മോൾക്ക് ഒരു മരുന്നും വാങ്ങാനുണ്ട്
ഞാൻ മൊബൈലിൽ നോക്കി ഇരിക്കുമ്പോൾ അനിയൻ തിരിച്ചു വന്നു
നല്ല തിരക്ക് ആണ് ചേച്ചി ഞാൻ പ്രിസ്ക്രിപ്ഷൻ മണിക്കുട്ടന്റെ കയ്യിൽ കൊടുത്തു
ഫ്രീ ആയാൽ മരുന്നും കൊണ്ട് കാറിന്റെ അവിടേക്ക് വാരാൻ പറഞ്ഞിട്ടുണ്ട്
ചേച്ചിയുടെ കാര്യം ഒന്നും പറഞ്ഞിട്ടില്ല ഒരു സർപ്രൈസ് ആവട്ടെ എന്ന് വച്ചു
ആഹാ അത് നന്നായി
ഒരു അര മണിക്കൂറിന് ശേഷം ആണ് അവൻ വന്നത്
അനിയൻ പുറത്തിറങ്ങി മരുന്ന് വാങ്ങി ഞാൻ അപ്പോഴും കാറിൽ തന്നെ ഇരുന്നു
പൈസ കൊടുത്തപ്പോൾ അവൻ വാങ്ങാൻ സമ്മതിക്കുന്നില്ല എന്ന് കണ്ടു
അനിയൻ അവന്റെ കയ്യ് പിടിച്ചു കാറിൽ കയറ്റി പോക്കറ്റിൽ പൈസയും വച്ചുകൊടുത്തു
വാ മനു വന്ന് വണ്ടിയിൽ കയറ് നമ്മുക്ക് ഓരോ ചായ കുടിക്കാം
അനിയൻ വന്നു വണ്ടിയിൽ കയറിയപ്പോൾ അവൻ വന്ന് ഡോർ തുറക്കാൻ നോക്കുമ്പോൾ ആണ് എന്നെ കാണുന്നത് അവനെ നേരെ പുറകിലെ ഡോർ തുറന്ന് ഉള്ളിൽ കയറി
ചേച്ചി ഉണ്ട് എന്നൊന്നും ചേട്ടൻ പറഞ്ഞില്ലാലോ ?
ആഹാ…… അപ്പൊ ഞാൻ വന്നതായോ കുഴപ്പം
അല്ല ചേച്ചി ഉണ്ടെങ്കിൽ ഞാൻ നേരത്തെ ഇറങ്ങുമായിരുന്നു
ചേച്ചിയെ കിട്ടിയപ്പോൾ നിനക്ക് എന്നെ വേണ്ട അല്ലേ ?
അയ്യോ അതല്ല ചേട്ടാ