അവൻ തേങ്ങലടിച്ചുകൊണ്ട് പറഞ്ഞു
BSC ആയിരുന്നു ഒന്നര വർഷം ആയപ്പോൾ പഠിപ്പ് നിറുത്തി
ഇപ്പോൾ ഒരു മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്നു
അമ്മക്ക് എന്ത് പറ്റിയതാ ?
അമ്മക്ക് ഹാർട്ടിന് കുഴപ്പം ഉണ്ടായിരുന്നു ഡോക്ടറിനെ കണ്ട് തിരിച്ചു വരുമ്പോൾ ആണ് ഒരു കാർ വന്ന് അമ്മയെ ഇടിച്ചത് കാർ നിറുത്താതെ പോയി
അപ്പോഴേക്കും ദോശ വന്നു
മോൻ കഴിക്ക്
അവൻ ദോശ കഴിച്ചു തുടങ്ങി
ഹോട്ടലിൽ പാത്രം കഴുകൽ ആയിരുന്നു അമ്മയുടെ ജോലി 2 വർഷം മുൻപ് ശ്വാസം മുട്ട് കൂടിയപ്പോൾ ഡോക്ടറുടെ അടുത്ത് പോയപ്പോൾ ആണ് അറിയുന്നത്
ഹാർട്ട്ന് പ്രശ്നം ഉണ്ട് ഭാരം ഉള്ള പണികൾ ഒന്നും ചെയ്യരുത്
അതിനുശേഷം ആണ് ഞാൻ പഠിപ്പ് നിറുത്തിയത്.
അച്ഛൻ എന്റെ ചെറുപ്പത്തിലേ മരിച്ചു വേറെ ബന്ധുക്കൾ ആരും ഇല്ല
ചേച്ചി എനിക്ക് അമ്മ മാത്രേ ഉള്ളൂ അതുകൂടെ നഷ്ടപ്പെട്ടാൽ…………….
അവൻ പൊട്ടി കരഞ്ഞു തുടങ്ങി
ഞാൻ അവനെ സമാധാനിപ്പിച്ചുകൊണ്ട് ക്യാന്റീനിൽ നിന്ന് ഇറങ്ങി,
നേരിയ ഒരു ആശ്വാസം അവന്റെ മുഖത്ത് ഞാൻ കണ്ടു
പക്ഷേ വിധി അവനോട് വീണ്ടും ക്രൂരത കാണിച്ചു
ഞങ്ങൾ ICU വിന് മുൻപിൽ എത്തുന്നതിനുമുമ്പേ
അവന്റെ അമ്മ ഈ ലോകത്തോട് വിടപറഞ്ഞു
ഞാൻ അനിയനെ വിളിച്ചു വരുത്തി ആവുന്ന സഹായങ്ങൾ ചെയ്തുകൊടുക്കാനും ആശുപത്രി ബില്ല് അടക്കാനും അവനെ ഏൽപ്പിച്ചു
പിന്നീട് 4 ദിവസം കഴിഞ്ഞു അമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ ആക്കി 3 ദിവസം കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചു ബാഗ്ലൂർ പോയി
അതിനു ശേഷം ഒരു മാസം കഴിഞ്ഞു നാട്ടിൽ എത്തിയപ്പോഴാണ് മനുകുട്ടനെ ഒന്ന് കാണണം എന്ന് തോന്നിയത്
അനിയനോട് കാര്യം സൂചിപ്പിച്ചപ്പോഴാണ് അവൻ പറയുന്നത് മനുകുട്ടൻ ചേച്ചിയെ ചോദിച്ചുകൊണ്ട് അവൻ 2 തവണ കടയിൽ വന്നിരുന്നു
അവൻ എന്തിനാ വന്നത് ?
അന്ന് അവന്റെ അമ്മയെ ഇടിച്ച വണ്ടി പോലീസ് കണ്ടെത്തി
പോലീസും ആ പാർട്ടിയും ചേർന്ന് കുറച്ചു പൈസ കൊടുത്തു ആ പാവത്തിനെ പറ്റിച്ചു അവർ കേസ് ഒതുക്കി തീർത്തു
അന്ന് ചേച്ചി ആശുപത്രിയിൽ അടച്ച പൈസ തരാൻ വേണ്ടിയാണ് അവൻ വന്നത് കുറെ അന്വേഷിച്ചാണ് എന്നെ കണ്ടുപിടിച്ചത്
അതിനു ശേഷം 2 തവണ ഇതേ ആവശ്യം പറഞ്ഞുകൊണ്ട് അവൻ എന്നെ വന്നു കണ്ടു