അങ്ങനെ അവൻ പറഞ്ഞ ദിവസത്തേക്ക് എത്തി.രാവിലെ നാല് മണിക്ക് കുളിച്ചു ഇരിക്കാൻ അവൻ എന്നോട് പറഞ്ഞു…തലേന്ന് ഇറച്ചിയും മീനും കഴിക്കരുത് എന്നും പറഞ്ഞിരുന്നു….
രാവിലെ ഒരു 4:30 ആയപ്പോൾ അവൻ്റെ ഫോൺ വന്നു…
അവൻ: എടാ നി നിൻ്റെ വീടിന് പുറത്ത് ഇറങ്ങി നിൽക്ക്….
ഞാൻ: ശെരി….
ഞാൻ പുറത്ത് ഇറങ്ങി നിന്നു…അപ്പൊൾ അകലെ നിന്ന് അവൻ്റെ കാർ വരുന്നു..അത് അവൻ്റെ ആണ്…ഞാൻ അവൻ വന്നപ്പോൾ വേഗം അതിൽ കേറി….
അവൻ: എടാ പൈസ എടുത്തോ നി….
ഞാൻ: എൻ്റെ കയ്യിൽ atm ഉണ്ട്….അത് നിന്ന് എടുക്കാം….
അവൻ: okk….
അങ്ങനെ അവനും ഞാനും കൂടി അവടെ നിന്നും പോയി….പൈസ എല്ലാം എടുത്തു… മണിക്കൂർ നേരം വണ്ടിയിൽ ഇരുന്നു..
ഞാൻ: ഇത് എവിടെ ആണ് സ്ഥലം….
അവൻ: നി പേടിക്കാതെ ഇരി…..
അങ്ങനെ അവനും ഞാനും കൂടെ പോവുന്ന വഴി നല്ല ഇടിവെട്ട് മഴയും വന്നു…..
അവൻ: ആഹാ നല്ല മഴ…മഴ നല്ല ലക്ഷണം ആണ്….
ഞാൻ വണ്ടിയിൽ കിടന്നു ഉറങ്ങി പോയി….
പെട്ടെന്ന് അവൻ്റെ വിളി കേട്ടപ്പോൾ ഞാൻ ഉണർന്നത്….
നോക്കിയപ്പോൾ ഒരു കുന്ന് പ്രദ്ദേശ ആണ്…അറ്റത്ത് ഒരു പന ഓല കൊണ്ട് മേഞ്ഞ ഒരു വീട്.ഞാനും അവനും നടന്നു അങ്ങോട്ട് എത്തി… അവിടെ എത്തും സമയം കർപൂരത്തിൻ്റെയും ചന്ദന തിരിയുടെയും മണം എൻ്റെ മൂക്കിലേക്ക് തുളഞ്ഞു കേറി പോവുന്നു….
അവിടെ നല്ല പ്രായം ആയ ഒരു വൃദ്ധൻ നിൽക്കുന്നു..
രണ്ടാളും നടന്നു വീട്ടിലേക്ക് കയറി….
അയ്യാൾ: ആർക്കാണ് ആരെയാണ്…
ഞാൻ അവനെ ഒന്ന് നോക്കി….
അവൻ: ഇവനാണ്….
അയ്യാൾ ഉള്ളിൽ കയറി അവിടെ ഇരുന്നു എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി. മണിക്കൂർ നേരം കഴിഞ്ഞ് പോയി….ഞാൻ നോക്കിയപ്പോൾ അവൻ കണ്ണും അടച്ചു ഇരിക്കുന്നു…ഞാൻ അതുപോലെ ഇരുന്നു….
ഞങ്ങളോട് അയ്യാൾ പറഞ്ഞിട്ട് കണ്ണ് തുറന്നാൽ മതിയെന്ന് പറഞ്ഞു…
കുറെ നേരം കഴിഞ്ഞപ്പോൾ അയ്യാൾ എന്നെയും അവനെയും വിളിച്ചു. അയാളുടെ കയ്യിൽ ഒരു വാഴ ഇല ഉണ്ട്…അതിൽ കുറച്ച് പൂവും കുറച്ചു കറുത്ത കളർ പൊടിയും ഒരു വെള്ള കളർ പൊടിയും….