മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Posted by

ഏകദേശം രാത്രി രണ്ടു മണി ആയപ്പോൾ എനിക്ക് നല്ലപോലെ വിശന്നു….. പകൽ അമ്മ വാരിതന്ന മുന്ന് ഒരുള ചോർ അല്ലാതെ മറ്റൊന്നും തന്നെ വയറ്റിൽ ഉണ്ടായിരുന്നില്ല…… ഒരു കൊട്ട്‌വാ ഇട്ട് കൊണ്ട് ശരീരത്തെ ഒന്ന് സ്ട്രക്സ്ച്ച് ചെയ്തത് നേരേ അടുക്കളയിലോട്ട് വിട്ടു…… അവിടെ കുറച് മുന്നേ വിരുന്നിനു വെച്ച ഫുഡ് ബാക്കി മൂടി വെച്ചിച്ചുണ്ടായിരുന്നൂ……. ഓവൻ ഓൺ ചെയ്തു തലശ്ശേരി ദം ബിരിയാണി ഉള്ളിലോട്ട് വെച്ചു…….

വായിൽ വെള്ളവും നിറച്ച് ഞാൻ ബിരിയാണി ചൂടാവുന്നതും കാത്ത് നിന്നു……10 മിനിറ്റ് കൊണ്ട് തന്നെ അത് നന്നായി ചൂടായിരുന്നൂ……. ആവി പറക്കുന്ന ബിരിയാണി ഞാൻ പാത്രത്തിലോട്ട് തട്ടി…… ഹൊ…… എൻ്റെ മോനെ….. ആ മസാലയുടെയും ചോറിൻ്റെയും സ്മെൽ സ്‌ഷൂ……. ഒരു അടാർ ഐറ്റം തന്നെയാണ്….. ഒരു ചിക്കൻ ലെഗ് പീസും കൂടെ എടുത്തു…. ഉഫ് ….. വർത്….. വർമ്മ….. വർത്ത് ഐറ്റം…… ഫ്രിഡ്ജ് തുറന്ന് അച്ചാറും കച്ചമ്പറും എടുത്ത അടുക്കളയിൽ തന്നെയുള്ള മേശയിൽ ഞാൻ ഇരുന്നു……. ചിക്കൻ്റെ ഒരു പീസ് എടുത്ത് ചോറും മസാലയും അച്ചാറും കൂട്ടി ആദ്യത്തെ പിടി ഉരുള ഞാൻ വായിലേകിട്ടു……. മ്മം…….കണ്ണുമടച്ച്.. ആ.. ഫ്ലേവർ….. ആസ്വദിച്ച് കൊണ്ട് ഞാൻ കഴിച്ചു ……. ബിരിയാണിയെന്നോകെ പറഞാൽ എക്സ്ട്രീം ഐറ്റം…… ഒറ്റ ഇരുപ്പിൽ പത്ത് പ്ലേറ്റ് വരെ നിസ്സാരം………ഞാൻ അത് പകുതി കഴിച്ചു കൊണ്ടിരിക്കുമ്പോൾ. പിന്നിൽ നിന്നും എടാ എന്നുള്ള വിളിയിൽ ഞാൻ ഒന്ന് ഞെട്ടി…….

ഞാൻ നോക്കുമ്പോൾ രേണു എന്നെ തന്നെ നോക്കി ദഹിപ്പിക്കുന്നു…… എന്താടീ ശവമെ…….. നീ രാത്രി കാഞ്ചന കളിക്കുവാണോ…..””””””” പെട്ടെന്നുള്ള വിളിയിൽ ഞാൻ പേടിച്ചുപോയിരുന്നു….

കാഞ്ചന നിൻ്റെ മറ്റവൾ…….. നിന്നോടാരാ ബിരിയാണി തിന്നാൻ പറഞ്ഞത്”””””””

ഇത് തിന്നണ സാദനമല്ലെ അപ്പൊ പിന്നെ തിന്നാതെ ഇരിക്കുവാൻ പറ്റുമോ???”””””

അതൊക്കെ ശെരി തന്നെ…… ഇത് നിനകുള്ളതല്ല…..”””””””

അതിന് ഇതിൻ്റെ മേലെ ആരുടെയും പേര് ഞാൻ കണ്ടില്ല…. വിശന്നു….. വന്നു…… കണ്ടൂ….. ഇഷ്ട്ടപെട്ടു….. കഴിച്ചു ….”””””””

 

എടാ മഹാപാപി ഇത് എൻ്റെ സിദ്ധാർഥിന് വേണ്ടി ഞാൻ മറ്റിവച്ചതാണ്…..”””””””

Leave a Reply

Your email address will not be published. Required fields are marked *