മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Posted by

ലേഡീസ് ആൻ്റ് ജെൻ്റ്ലെമാൻ…… നിങൾ ഇവിടെ കൂടിയിരിക്കുന്നത് എൻ്റെ പൊന്നളിയൻ ആദിയുടെ കല്യാണ വിരുന്നിനാന്ന്…. ഞാൻ ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും സഹ്രശം സ്വാഗതം ചെയ്യുന്നു….. നമുക്ക് എല്ലാവർക്കും ഈ പുതിയ നവ മിധുനങ്ങളെ ഇവിടെ ആലയിക്കാം………..

പു ഴയോ ളം മൊ ഞ്ച്

അഹയാ പൊള്ളണ് നെഞ്ച്

പറയാ നിന്നൊരു കഥയുണ്ടിവിടെ

പണ്ടൊരു മൊഞ്ചത്തി

അമ്പിളി പോൽ ചേല്

വെട്ടി വെളുക്കണ മേല്

ചിരി നേരെ എൻ ചങ്ക് തുളക്കണ

ഫാത്തിമ സുഹറാ ബി………

 

പൊന്നില് തൂക്കണ പെണ്ണഴകാണേ

നെഞ്ചില് പൂക്കണ ചന്ദനമാണേ

ചന്ദന ഗന്ധമുണർത്തണതാണേ

പൊന്നലമിന്നണ ചന്തവുമാണേ

മൊഴി നേരാണേ

ചിരി തേനാണേ

വേളിയൊരുങ്ങണ പെണ്ണിവളാണേ

മംഗലമാണേ

മാരന് ചാരെ

റൂഹ് മയങ്ങണ സുന്ദരി വേണ

പാട്ടുമിട്ട് നൃത്തവും മാടി സ്റ്റേജിലേക് കുറച് പെൺകുട്ടികൾ ഞങളെ ആനയിച്ച് കൊണ്ട് പോയി………. മറ്റുള്ളവരുടെ സദോഷത്തിന് വേണ്ടി ഞാൻ അവിടെ ചിരിച്ച് കളിച്ച് നിന്നു……. സ്റ്റേജിൽ കയറി ഞാൻ കേൾക്കുന്നത്……ഞങളെ കൊണ്ട് കപ്പിൽ ഡാൻസ് കളിക്കാൻ വേദിയിൽ നിന്നും ആരോ വിളിച്ച് പറഞ്ഞു……. അത് ബാകി എല്ലാവരും ഏറ്റെടുത്ത് പിടിക്കുകയും ചെയ്തു……. പെട്ടെന്നു എൻ്റെ മുഖം വാടിയത് എൻ്റെ മൂന്ന് സഹോദരിമാരും ശ്രദിച്ചു…….. ഞാൻ ഉളളിൽ ദേഷ്യം പുറത്ത് വരാതെ മാക്സിമം നോക്കിക്കൊണ്ട് അവളുടെ കൈ പിടിച്ചു ഒന്ന് വട്ടം കറക്കി….. അവൾക്കും അത് ഒരു ദിസ്കംഫേർട്ട് തോന്നിയത് പോലെ എനിക്കും തോന്നി……

ഇന്ന് വരെയും കണ്ടിട്ടില്ലാത്ത ഒരാളുടെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കണം എന്ന് പെട്ടെന്നു ഉൾകൊള്ളാൻ അവൾക്ക് സാധിച്ചു കാണില്ല…… എന്നെ പോലെ മറ്റുള്ളവരുടെ മുന്നിൽ സന്തോഷം അഭിനയിക്കുന്നത് ആണെന്ന് എനിക്ക് അവളുടെയും ശരീര സ്വാഭാവം കൊണ്ട് മനസ്സിലായി…….

എനിക് തല വേദന വരുന്നു എന്നും പറഞ്ഞു വേഗം തന്നെ സ്റ്റേജിൽ നിന്നും തഴെ ഇറങ്ങി…. നേരെ വീട്ടിലോട്ടു വിട്ടു……. എൻ്റെ പിന്നാലെ രാജു വന്നെങ്കിലും ,,,,, അവനോട് എനിക് സഹിക്കാൻ പറ്റാത്ത വേദനയാനേണ് കള്ളം പറഞ്ഞു….. നേരെ എൻ്റെ റൂമിൽ കയറി കിടക്കയിൽ വീണു…… പിന്നെ ആരൊക്കെയോ എന്നെ വിളിക്കാൻ ശ്രമിച്ചത് പോലെ എനിക് ഫീൽ ചെയ്തു….. ഉറക്കമായതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല…..

Leave a Reply

Your email address will not be published. Required fields are marked *