വീട് എത്തിയപ്പോൾ അമ്മ എന്നെ തട്ടി വിളിച്ചു……… എൻ്റെ അടുത്ത ബന്ധുക്കളും ഞങളുടെ കമ്പനി സ്റ്റാഫ്…. അച്ഛൻ്റെ കുറച് സുഹൃത്തുക്കളും. അവിടെ ഉണ്ടായിരുന്നു…… രാത്രിയിൽ ഒരു പാർട്ടി അൽറഡ്ഢി അച്ഛൻ അറേഞ്ച് ചെയ്തിരുന്നു…… ഞങൾ വീട് എത്തുബോൾ പാർട്ടിക്ക് വേണ്ട സാദനങ്ങൾ അവിടെ തയാറായിരുന്നു……. നിലവിളക്കുമായി. എൻ്റെ ചേച്ചിമാർ വീടിൻ്റെ മുന്നിൽ ഉണ്ടായിരുന്നു…….
വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ ആരെയും നോക്കാതെ വേഗം മുന്നിലേക്ക് നടന്നു…… പലരും എന്നെ വിളിച്ചെങ്കിലും ഞാൻ ആരെയും മൈൻഡ് ചെയ്യാതെ പോയി…… നേരെ വീടിന് മുന്നില് വിളക്കുമായി നിൽക്കുന്ന എൻ്റെ ചേച്ചിമാരെ തള്ളി മാറ്റി ഞാൻ എൻ്റെ റൂം ലക്ഷ്യമാക്കി നീങ്ങി……..
എൻ്റെ ആപോക്ക് പലരിലും ഒരു ആശങ്കകുയപ്പത്തിൽ എത്തിച്ചു……. ആരും അത് പുറത്ത് കാണിച്ചില്ല…….. അവൻ തലവേദന ആണെന്ന് ബാക്കി കൂടിനിന്ന എല്ലാവരോടും അമ്മ ഒരു കള്ളം പറഞ്ഞു അതോടെ ആരും പിന്നെ….. അവളെ അവർ ഇരു കൈകളും നീട്ടി സ്വീകരിച്ചു…
രാത്രി 9 മണി ആയപ്പോൾ രാജു വന്ന് എൻ്റെ വാതിൽ മുട്ടി വിളിച്ചു….. അത് വരെയും ആര് വിളിച്ചിട്ടും തുറക്കാത്ത വാതിൽ ഞാൻ അവന് വേണ്ടി തുറന്നു കൊടുത്തു………. അവനെയും വലിച്ച് അകത്ത് കയറ്റി ഞാൻ വാതിൽ അടച്ച് കുറ്റിയിട്ടു….. പെട്ടെന്നു തന്നെ അവനെ കെട്ടിപിടിച്ചു ഞാൻ കരഞ്ഞു…………. അയ്യേ….. എന്താടാ ചെറിയ കുട്ടികളെ പോലെ ഇങ്ങനെ മോങ്ങുന്നത്…..”””””””
എനിക് ഈ കല്ല്യാണം വേണ്ടാടാ…… എന്നെ ഇതിൽ നിന്നും എങ്ങനെയെങ്കിലും ഒന്ന് മോചിപ്പിച്ച് താടാ……””””””””
ആദീ……… നീ എന്തോകെയാടാ പറയുന്നത്…….. നിനക്ക് എന്ത് പറ്റി…….””””””” അവൻ ഒന്ന് എന്നെ കൂട്ടിപ്പിടിച്ചു
ഈ കല്ല്യാണം നടക്കരുത് രാജു….. അവളെ എനിക് ഇഷ്ടമല്ല….. എനിക് അവളുടെ കൂടെ ജീവിക്കാം പറ്റില്ലട……എന്നെ രക്ഷിക്കട…….””””””””
അവൻ എന്നെ പിടിച്ചു കട്ടിലിൽ ഇരിപ്പിച്ചു……. നിനക്ക് ഈ ബന്ധത്തിൽ താല്പര്യം ഇല്ലെങ്കിൽ പിന്നെ എന്തിനാണു അവളെ താലി കെട്ടി ഇവിടെ വിളിച്ച് കൊണ്ട് വന്നത്…..”””””””””
അത്….. അപ്പൊ……എനിക് വേറെ ഒരു മാർഗവും ഇല്ലായിരുന്നു…….””””””””””