നീ പേടിക്കാതെ ഞാൻ പെട്ടെന്നു വരാം….”””””” ഞാൻ ഫോൺ വെച്ചു
ഞാൻ നേരെ സിദ്ധാർഥ് ഏട്ടനെ വിളിച്ചു…പുള്ളീ എന്നെയും കൊണ്ട് നേരെ റെയിൽേസ്റ്റേഷനിൽ വിട്ടു…പുള്ളി എൻ്റെ കൂടെ വന്നില്ല….. ഇന്ന് പുള്ളിക്ക് രണ്ട് പേരുടെ ബ്രെയിൻ ട്യൂമർ നീക്കം ചെയ്യാൻ ഉണ്ടായിരിന്നു…. അത്കൊണ്ട് പുള്ളി എന്നെ മത്രം പറഞ്ഞുവിട്ടു…. ട്രെയിൻ മാഹി എത്താൻ 10 മണിക്കൂർ എടുത്തു…അത് എനിക്ക് 10 കൊല്ലം പോലെ തോന്നി…വരുന്ന സമയത്ത് ഒക്കെ പാറുവിനെ വിളിച്ച് കര്യങ്ങൾ അറിയുന്നുണ്ടായിരുന്നു……. ഞാൻ വൈകിട്ട് 3.30 ആയപ്പോൾ വീട്ടിൽ വന്നു…. ഞാൻ ഗേറ്റ് തുറന്നു അകത്തു കയറിയപ്പോൾ മഞ്ജു ചെടിക്ക് വെള്ളം ഒഴിക്കുന്നു… എന്നേ കണ്ടതും അവള് സന്തോഷത്തോടെ അകത്തേക്ക് ഓടി… അത് എന്നേ വല്ലാതെ അതിശയപ്പിച്ചു….. ഞാൻ പോർച്ചിൽ നോക്കിയപ്പോ അച്ചൻ്റെ കാർ അവിടെ ഉണ്ടായിരുന്നു…. ഞാൻ വാതിൽ തുറന്നു അകത്തു കയറിയപ്പോൾ ടേബിളിന് ചുറ്റും നിന്ന് എൻ്റെ അച്ഛൻ അമ്മ.. പാറു…രേവതി…ഷാഹിദ് എല്ലാവരും എന്നെ നോക്കി ചിരിച്ചു….
അത് കണ്ടാപോ എനിക് കലി അങ്ങ് കേറി വന്നു…. ഞാൻ നേരെ പാറുവിനേ തല്ലാൻ അവളുടെ അടുത്തേയ്ക്ക് പോയി… അമ്മ എൻ്റെ മുന്നിൽ കയറി നിന്നു…. അവളെ ഒന്നും പറയണ്ട…. ഞാൻ പറഞ്ഞിട്ടാണ് അവള് നിന്നെ വിളിച്ചത്… “””””
നിങ്ങൾക്ക് ഇത് തമാശ ആയിട്ടണോ തോന്നുന്നത്…. ഞാൻ എന്തോരം ടെൻഷൻ അടിച്ചെന്നോ..”””””
നിനക്ക് എന്ന് തുടങ്ങിയതാ. ഈ സ്നേഹം എൻ്റെ സമ്മതം ഇല്ലാതെ ഈ വീട്ടിൽ നിന്നും പോവില്ലെന്ന് വാക് തന്ന നീ…. 7 മാസം മാറി നിന്നു…. എന്നെ ഒരു തവണ എങ്കിലും നീ വിളിച്ചോ…. ഇല്ല… ഞാൻ വിളിച്ചാൽ എടുക്കുമോ…അതും ഇല്ല…. പിന്നെ എന്ത് സ്നേഹം ആണ് നിനക്ക് എന്നോട് ഉളളത്..”””””
ഞാൻ എന്തിന് എന്ത് മറുപടി പറയണം എന്ന് എനിക് അറിയില്ലായിരുന്നു…. ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നു..
നിൻ്റെ നാവ് ഇറങ്ങി പോയോ…. ഞാൻ ചോദിച്ചതിന് ഉത്തരം താ….””””””
ഞാൻ ചെയ്തതു തെറ്റ് തന്നെയാ… അതിന് എനിക് ഒരു ഖേദവും ഇല്ല..”””””