മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Posted by

അടുത്തുള്ള ക്ഷേത്രത്തിൽ നിന്നും പള്ളിയുണർത്തൽ കേട്ടാണ് ഞാൻ ഉണർന്നത്…. പതിവില്ലാതെ ഞാൻ 6മണിക്ക് തന്നെ എഴുന്നെട്ടു…… ഇന്നലെ ഇട്ട അതെ ഡ്രസ്സിൽ തന്നെയാണ് ഞാൻ കിടന്നത്…. .. അളിയനെ നോക്കുമ്പോൾ പാവം നിലത്ത് തുണി പിരിച്ച് ചുരുണ്ടു കൂടി കിടക്കുന്നു….. ഞാൻ പുതപ്പ് എടുത്ത് പുള്ളിയെ പുതപ്പിച്ചു….

രാവിലെ തലസ്ഥാനം വളരെ ശാന്തനും മുർത്തിവനുമാണ് …. പക്ഷികളുടെ കരച്ചിലും…. പത്രം കൊണ്ട് പോകുന്ന ചെറുക്കൻ്റെ സൈക്കിളിൻ്റെ ബെല്ലടി ശബ്ദവും എന്നേ വല്ലാതെ ആകർഷിച്ചു…. ആദ്യമായി പുലരി കണ്ടത് കൊണ്ടാവാം…… രാവിലത്തെ എൻ്റെ കലാപരിപാടികൾക്ക് ശേഷം ഞാൻ ആദ്യമായി എൻ്റെ കയ്പുണ്യം പരീക്ഷിക്കുവാൻ.. അടുക്കളയിൽ ഒരു അംഗത്തിന് മുതിർന്നു….. യുദ്ധ തന്ത്രങ്ങൾ മേനയാൻ ഞാൻ യൂട്യൂബിൻ്റെ സഹായം തേടി……മൂർച്ചയുള്ള കത്തികൊണ്ട് ഞാൻ സവാളയെ തുണ്ടം തുണ്ടം മാക്കി വെട്ടി കളഞ്ഞു….. കൊന്തുമായി വന്ന മുളകിൻ്റെ കൊന്ത് ഓടിച്ചു കലഞ്ഞു…അതിനെ നേർ പകുതിയായി കീറി മുറിച്ചു….. ഇത് കണ്ട് ഭയ്ന്ന തകാളിയെ പിടിച്ച് നീളത്തിലും വീതിയിലും കീറി….. .. യുദ്ധത്തിൽ ചിതറി കിടക്കുന്ന കടുകിനെ ഞാൻ എണ്ണയിൽ വറുത്ത് കൂടെ ദാസന്മാരായ കറിവേപ്പില ആവശ്യത്തിന് ഉപ്പും ഞാൻ ചേർത്ത്…. അവരെ ഒക്കെ മൂടുവാൻ ഞാൻ റവ എടുത്തു…. തീ കൂട്ടി ഞാൻ എല്ലാവരേയും നന്നായി ഇളക്കി കുറച് കാരറ്റും അവരുടെ അണ്ണാക്കിൽ ഇട്ടു….. എൻ്റെ പക തീർന്നില്ല…. വെള്ളം ഒഴിച്ച് ബാകിയിരുന്ന എല്ലാറ്റിനെയും മുക്കി കൊന്നു…… മറ്റൊരു അടുപ്പിൽ ചട്ടി വെച്ചു അതിൽ നേരത്തെ അരിഞ്ഞ സവാള തക്കാളി മുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് വയറ്റി…. മുളക് പൊടി മല്ലി്പൊടി … ഫിഷ് മസാല എന്നീ ചേരുവകൾ നല്ലതുപോലെ ഇട്ടു അവന്മാരെ ഞാൻ പീഡിപ്പിച്ചു ….. ഉലുവയും വെള്ളവും ചേർത്ത് ചൂടാക്കിയ ശേഷം രാജാവായ മീനിനെ ഞാൻ അതിൽ ഇട്ടു വേവിപ്പിച്ചു……. അങ്ങനെ ഞാൻ ഉപ്പുമാവും മീൻ കറിയും ഉണ്ടാക്കി….. ഇതിനെ പരീക്ഷിക്കുവാൻ ഞാൻ അളിയനെ ഇരയാക്കി…. പുള്ളി ഒന്നും പറയാതെ മുഴുവൻ കഴിച്ചു…… ഞാൻ അൽഭുത പെട്ട് അത് ഒന്ന് രുചിച്ച് നോക്കി എൻ്റെ മോനെ ഒന്നും പറയാനില്ല വായിൽ വെക്കാൻ കൊള്ളതില്ല….. . ഞാൻ മുഖം കൊണ്ട് കഥകളി കളിക്കുന്ന കണ്ട അളിയൻ ഇനി മേലാൽ അടുക്കളയിൽ കയറിയാൽ മുട്ടുകാൽ തല്ലി ഒടിക്കുമെന്ന് വാർണിങ് തന്നു…

Leave a Reply

Your email address will not be published. Required fields are marked *