എൻ്റെ രേണു…നീ ഒന്ന് അടങ്ങൂ….. അവൻ ഒന്നും പറ്റില്ല “””””…
അത് എന്താ…നിങ്ങൾക്ക് ഇത്ര ഉറപ്പ്….. എനിക്ക് കൈ കാലുകൾ വിറക്കാൻ തുടങ്ങി…””””””
എടീ പോത്തെ…. അവൻ എൻ്റെ കൂടെ ഉണ്ട്… ഞാൻ അവന് ഫോൺ കൊടുക്കാം…..””””””” ഇന്നാ സംസാരിച്ചോ ….. അളിയൻ എനിക് ഫോൺ നീട്ടി….
ഹലോ…..”””””
എടാ പട്ടി തെണ്ടി……ചൂലെ…. നീ എന്നെ കൊല്ലാ കൊല ചെയ്തല്ലോ ഡാ മഹാപാപി….. നീ ഫോൺ പോലും എടുക്കാതെ എങ്ങോട്ടാ പോയത്……നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ഇവിടെ ഇഞ്ചിഞ്ചായി മരിക്കും…… നീ പോകുന്നതിനു മുന്നെ എന്നെ ഒന്ന് വിളിക്കാൻ തോന്നിയില്ലല്ലോ…”””””” അവളുടെ പരിഭവവും പരാതിയും എല്ലാം ഒരുമിച്ച് പറഞ്ഞു
ഞാൻ എന്തിന് നിന്നെ വിളിക്കണം….. എൻ്റെ ലക്ഷ്യം എന്താണെന്ന് അറിഞ്ഞിട്ടും അതിന് മറ്റുള്ളവർ എടുത്ത തീരുമാനത്തിൽ നീയും കൂട്ടുനിനില്ലെ……….. എന്നെ ഒന്ന് അറിയിക്കാൻ നീ നോക്കുക പോലും ചെയ്തില്ല….”””””””
എടാ……അത് എൻ്റെ തെറ്റാണ്…. ഞാൻ സമ്മദിക്കുന്നു….. നിൻ്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഞാൻ ആ കാര്യം നിന്നെ എങ്ങെനെ അറിയിക്കുമെന്ന് എനിക്ക് പേടിയായിരുന്നു…….. നിന്നെ മെല്ലെ കാര്യങ്ങളൾ പറഞ്ഞു മനസിലാക്കാൻ ഞ്ഞാൻ തീരുമാനിച്ചതാണ്….. പക്ഷെ അതിന് മുമ്പേ നീ എങ്ങനെയോ അതൊക്കെ മനസ്സിലാക്കി……. അത് മാത്രമല്ല എനിക്ക് നിന്നെ പേടിയായിരുന്നു….. മഞ്ചുവാണ് നിൻ്റെ പോക്കിന് തടസ്സം എന്ന് അറിഞ്ഞാൽ നീ അവളെ എന്തെങ്കിലും ചെയ്യുമോ എന്ന പേടി….””””””””
എനിക്കിനി ഒന്നും കേൾക്കണ്ട…… ഞാൻ ഇനി അങ്ങോട്ടെകില്ല……”””””””” ഞാൻ ഫോൺ കട്ട് ചെയ്തു… വാ നമുക്ക് പോകാം “”””””… അളിയനെ കൂട്ടി ഞാൻ പുറത്ത് കടന്നു…… ശേഷം അളിയൻ താമസിക്കുന്ന വാടക വീട്ടിൽ ഞങൾ എത്തി….. യാത്രാ ക്ഷീണം കാരണം ഞാൻ നേരെ കട്ടിലിൽ വീണു……. കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാ പ്രവർത്തതേ ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം
ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജ ഉത്തിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളം കുരു
മാതസ്സമസ്ത ജഗതാം മധുകൈടഭാരേഃ വക്ഷോവിഹാരിണി മനോഹര ദിവ്യമൂർതേ ശ്രീസ്വാമിനി ശ്രിതജനപ്രിയ ദാനശീലേ ശ്രീ വെങ്കടേശ ദയിതേ തവ സുപ്രഭാതം