മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Posted by

ടാ തെണ്ടി നിക്കടാ എവിടെ….””””””

നീ പോടീ ചെവി തോണ്ടി ശവമേ..”””””” ഞങളുടെ അടിപിടി കണ്ട് സോഫയുടെ ഒരു മൂലക് ഇരുന്ന് മഞ്ജുവും ചിരികുന്നുണ്ടായിരിന്നു…

എത്ര വലുതായിട്ടും രണ്ടിനും കുട്ടി കളി മാറിയിട്ടില്ല…..””””””

അമ്മെ അവനാണ് ആദ്യം തുടങ്ങിയത് ..”””””””

ആരായാലും നിർത്തുനുണ്ടോ രണ്ടാളും…… നീ ഭക്ഷണം കഴിച്ചോ ആദി…”””””

ഇല്ല…… കുറച് കയ്യട്ടെ…””””

ഞാൻ അവളെ അതികം നോക്കാതെ…. നേരെ എൻ്റെ മുറിയിൽ കയറി ഇരുന്നു കുറേ നേരം ഫോണില് കുത്തി കളിച്ചു….

അതേയ്…….””””

വാതിലിൻ്റെ അടുത്ത് നിന്നുകൊണ്ട് അവള് എന്നെ വിളിച്ചു….. എന്തെ “””””

അമ്മ ഫുഡ് കഴിക്കാൻ വിളിക്കുന്നു….”””””

നിങ്ങള് കഴിച്ചോ എനിക്കിപ്പോൾ വിശപ്പില്ല “”””” മഞ്ജു കുറച് നേരം അവിടെ തന്നെ നിന്നിട്ട് നേരെ അമ്മയുടെ അടുത്ത പോയി…

ഞാൻ വീണ്ടും ഫോണിൽ മുഴുകി….. കുറച്ച് നേരം കഴിഞ്ഞ് ഞാൻ ഫോൺ വെച്ച് നേരെ അടുക്കളയിൽ കയറി എനിക്ക് ആവശ്യമായത് അവിടുന്ന് തന്നെ എടുത്തു കഴിച്ചു…. എന്നിട്ട് ബെഡിൽ ഉറങ്ങുവാൻ കിടന്നു….. പെട്ടെന്നു വാതിൽ തുറന്ന് അമ്മ റൂമിൽ വന്നു…… നീ ഒറ്റയ്കാണോ ഫുഡ് കഴിച്ചത്….”””””

അതെ..””””””

നിനക്ക് ഉളുപ്പുണ്ടോ….. നിന്നെയും കാത്ത് ഒന്നും കഴിക്കാതെ ആ കൂട്ടി അവിടെ ഇരിക്കുമ്പോൾ നീ ഒറ്റയ്ക്ക് കഴിയ്ക്കാൻ “””””””…

ഞാൻ ആരോടും എന്നെ കാത്ത് ഇരിക്കാൻ പറഞ്ഞിട്ടില്ല….. അവളോടു ഞാൻ കഴിച്ചോളാൻ പറഞ്ഞതാ..”””””

എന്നെ കൊണ്ട് ഒന്നും പറയിപ്പികണ്ട…… കുടുംബത്തിൽ പിറന്ന കുട്ടികൾ തൻ്റെ ഭർത്താവിൻ്റെ കൂടെയെ ഫുഡ് കഴിക്കൂ….””””

അമ്മെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്….. വിശന്നാൽ കഴിക്കണം.. അതിന് ആരെയും കാത്ത് നിൽക്കരുത്..””””””

നിന്നോടു പറയുന്നതിലും ബേധം ഞാൻ വല്ല പോത്തിനും വേദം ഓതുന്നതാ..”””””

മോളെ മഞ്ജു നീ വന്നേ.. അമ്മ മോൾക്ക് വാരി തരാം….”””””

അത് എന്തിനാ എന്നോട് പറയുന്നത്….. നിങൾ എന്താണു വെച്ചാ ചെയ്യ് “””””””

കുറച് സമയം കഴിഞ്ഞപ്പോൾ ….. അവള്…റൂമിൽ വന്നു….. ബെഡിൽ കിടക്കാൻ നോക്കിയപ്പോ ഞാൻ അവളെ തടഞ്ഞു…

ഇത് എൻ്റെ ബെഡാണ് നീ താഴേ കിടന്നാൽ മതി….. അവിടെ അലമാരയിൽ പഴയും പുതപ്പും കാണും…ഇതാ ഈ തലയണ വെച്ചോ….”””””’ അവളുടെ കണ്ണുകൾ നിറയുന്നത് ഞാന് കണ്ടൂ….എന്നിട്ടും അവള് മുഖത്ത് ഒരു ചിരി വെച്ചിട്ട്. എൻ്റെ കയ്യിൽ നിന്നും അത് വാങ്ങി താഴേ ഒരു വിരിപ്പ് പിരിച്ച് അലമാര തുറന്ന് ഞാൻ പറഞ്ഞത് പോലെ ചെയ്തു…… അവളെ അടുത്ത് കിടതിയാൽ എൻ്റെ മനസ്സ് പറയുന്നതു ശരീരം കേൾക്കില്ല…… രാവിലത്തെ പോലെ അവളെ കെട്ടിപിക്കാൻ എനിക് വയ്യ……

Leave a Reply

Your email address will not be published. Required fields are marked *