എടാ ഫൈസലെ……….. നീ ബിനുവിനെ വിളിച്ച് കാര്യം പറ…. ഞാൻ ഇവിയനെയും കൊണ്ട് അവിടെ വരെ പോകട്ടെ ……….. നീയാ സാധനം കൊണ്ടുവരുന്ന ജീപ്പിൻ്റെ ചാവി എടുക്ക്…..””””””””
ഒരു മുൻപരിചയം ഇല്ലാത്ത എനിക്ക് വേണ്ടി ഇവർ ഇത്രയൊക്കെ ചെയ്യുന്നത് എന്നെ വല്ലാതെ അതിശയപ്പിച്ചു………
പിന്നെ എല്ലാം പെട്ടെന്നായിരുന്നു……. അഷറഫ് ജീപ്പ് എടുക്കുന്നു ഞാൻ മുന്നിൽ കയറുന്നു…………. വണ്ടി നല്ല വേഗതയിൽ തന്നെ മുൻപോട്ട് പോയി……. റോഡിൽ മറ്റു വണ്ടികൾ കുറവായതിനാൽ ഞങൾ ഹൈ വേ വഴിയാണ് പോയത്…… ഒട്ടും പ്രദീക്ഷികാതെ മൂരാട് പാലത്തിൽ ഒരു ആക്സിഡൻ്റ് കാരണം റോഡ് മുഴുവൻ വണ്ടികൾ ബ്ലോക്ക് പെട്ട് കിടന്നു……. അവിടുന്ന് ഞങ്ങൾക്ക് മുന്നോട്ട് പോകുവാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല……. ഞാൻ എൻ്റെ ദേഷ്യം മൊത്തം ജീപ്പിൻ്റെ ഹൻഡിലിൽ തീർത്തു……. ഒന്നും ആലോചിക്കാതെ അഷറഫ് ജീപ്പ് വേഗം ഒരു ഇടവഴിലൂടെ ഓടിച്ചു വിട്ടു…….. കഷ്ടിച്ച് ഒരു വണ്ടിക്ക് മാത്രം പോകാം പറ്റുന്ന ആ വഴിയിൽ ഭാഗ്യത്തിന് മറ്റ് വണ്ടികൾ ഇല്ലായിരുന്നു……
റോഡിൻ്റെ സൈഡിൽ നിന്നും വളർന്നു വന്ന മരങ്ങളിൽ നിന്നു ജീപ്പിന് അവിടെയും ഇവിടെയുമായി പല പോറലും ഏറ്റു…… ഏതോ ഒരുത്തനും വേണ്ടി അയാള് തൻ്റെ മുതൽ പോലും വില കൽപ്പിക്കാതെ ആക്സിലേറ്റർ ചവിട്ടി വിട്ടു……….
എൻ്റെ ചിന്ത മൊത്തം മഞ്ജുവായതിനാൽ ഞാൻ അയാളോട് വണ്ടി ഇനിയും വേഗത്തിൽ പോകാൻ നിർബന്ധിച്ചു…….. എൻ്റെ മുഖം കണ്ട് അവൻ എന്നെ സമാധാനിപ്പിച്ചു കൊണ്ട് വണ്ടി വീണ്ടും വേഗത്തിൽ വിടാൻ നോക്കി…. പക്ഷെ വളവും തിരിവും കൂടൂതൽ ഉള്ള വഴി ആയതിനാൽ ഞങളുടെ പോക്ക് അത്ര സുഗഗരം അല്ലായിരുന്നു……. വണ്ടി അഷഫിൻ്റെ കയ്യിൽ നിന്നും നിയന്ത്രണം വിട്ട് റോഡിൻ്റെ സൈഡിലുള്ള ഒരു തോട് പോലെ തോന്നിപ്പിക്കുന്ന ചതപ്പിൽ മറിഞ്ഞു….. ദൈവാനുഗ്രഹം കൊണ്ട് വണ്ടിക്കും ഞങ്ങൾക്കും കുഴപ്പമൊന്നും പറ്റിയില്ലെങ്കിലും വണ്ടി അവിടെ കുടുങ്ങി പോയി….. പാതിരാത്രി ആയതിനാൽ റോഡിൽ ഒന്നും ഒരു പൂച്ചക്കുട്ടി പോലും ഉണ്ടായിരുന്നില്ല……. വണ്ടി റോഡിലേക്ക് ഇറക്കാൻ ഒരു പായ് ശ്രമം ഞാൻ നടത്തി…. . എൻ്റെ ശക്തി കൊണ്ട് വെറും ഒരു അനക്കം മാത്രം ജീപ്പിൽ സൃഷ്ടിച്ചു…. കാലവും നേരവും എല്ലാം എനിക് എതിരായിരുന്നു……. ഇന്നലത്തെ ബാക്കി പേമാരി ഇന്ന് ഞങ്ങളുടെ നേർക്ക് പെയ്തിറങ്ങി…. അത് ജീപ്പിൻ്റെ തിരിച്ച് റോഡിൽ ഇറക്കാനുള്ള ഞങളുടെ അവസാന പ്രദീക്ഷയും ഇല്ലാതാക്കി ….. കാറ്റിൻ്റെ ശക്തിയിൽ മരങ്ങൾ ആടി ഉലയുമ്പോൾ അതിൻ്റെ കൂടെ. മിന്നലിൻ്റെ വെളിച്ചത്തിൽ ഞാൻ എവിടെ നോക്കിയാലും മഞ്ജുവിൻ്റെ രൂപ്പം എൻ്റെ തലച്ചോർ പ്രധിദ്യലിച്ചു കാണുവാൻ തുടങ്ങി……. മഴവെള്ളവും ചളിയും കൂടി കലർന്ന വെള്ളത്തിൽ ഞാൻ ഒരു നിസ്സഹായനായി ഇരുന്നു……. ആകാശത്തേക്ക് നോക്കി ഞാൻ ഉറക്കെ അട്ടഹസിച്ചു വാവിട്ടു കരഞ്ഞു………..