മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Posted by

ഹലോ…. രേണു….. ഞാൻ അടുക്കളയിൽ ഉണ്ട്…. പ്ലീസ് വാതിൽ തുറക്ക്….”””””” ഞാൻ വേഗം ഫോൺ കട്ട് ചെയ്തു..

അൽപം കഴിഞ്ഞ് അടുക്കളയിൽ വെട്ടം തെളിഞ്ഞു…. ഡോര് തുറന്നത് അമ്മ ആയിരുന്നൂ… അമ്മയുടെ പിന്നിൽ പിടിക്കപെട്ടവളെ പോലെ രേണുവും ……

അമ്മയുടെ മുഖം കണ്ടിട്ട് എന്നെ അടിച്ചു കൂട്ടി അടുപ്പിലിട്ട് കത്തിക്കുമെന്ന് എനിക്ക് തോന്നി…… ഞാൻ എൻ്റെ പതിനാറാമത്തെ അടവ് പുറത്തെടുത്തു അമ്മെ എന്നെ അനുഗ്രഹിക്കണം…. എന്നും പറഞ്ഞു ഞാൻ നേരേ അമ്മയുടെ കാലിൽ വീണു……

ഞാൻ ഇപ്പൊൾ വീഴും കാല് വിടടാ……ചെക്കാ…””””

അമ്മ എന്നോട് ക്ഷമിച്ചു എന്ന് പറയാതെ ഞാൻ വിടില്ല..””””””

എടാ ഞാൻ നിന്നോട് വിടാനാ പറഞ്ഞത്…”””””

എന്നെ കൊന്നാലും ഞാൻ വിടില്ല….”””””””

എന്നാ ഞാൻ നിന്നോട് ക്ഷണിച്ചിരിക്കുന്നു..”””””

ഉറപ്പാണോ…വിശ്വസിക്കാമോ..””””

അതേ …. നീ എഴുന്നേൽക്ക്…”””””

ഞാൻ പുഞ്ചിരിച്ച് കൊണ്ട് എണീറ്റു….. പെട്ടെന്നു അമ്മ എൻ്റെ ചെവിക്ക് പിടി മുറുക്കി…..

ഏറ്റവും ഇളയത് അല്ലേ… എന്നും കരുതി ലാളിച്ച് വളർത്തിയത് കൊണ്ട നീ ഈ കുരുത്തക്കേട് കാണിക്കുന്നത്… ഒരുത്തിയെ കേട്ടുകൊണ്ട് വന്നെന്നു വല്ല ബോധവും ഉണ്ടോ ചെറുക്കാ…നിനക്ക്…. ആ രാജു അവൻ ഇങ്ങു വരെട്ടെ കാണിച്ച് കൊടുക്കുന്നുണ്ട് അവനു……”””””” ഊ……അമ്മേ…വേദനിക്കുന്നു…പിടി വിടു….”””””

എൻ്റെ തലയിൽ തൊട്ട് സത്യം ചെയ്യ്….. നീ ഇനി എൻ്റെ സമ്മദ്ദം ഇല്ലാതെ ഈ വീടിൻ്റെ പടിക്ക് പുറത്ത് കടക്കിലെന്ന്…””””

ഞാൻ ഈ വീട് വിട്ട് അമ്മയോട് പറയാതെ പോകില്ല…. ഇത് സത്യം സത്യം സത്യം…”””””””

ഈ സത്യം നീ തെറ്റിച്ചാൽ…നിനക്ക് അറിയാലോ എൻ്റെ തല പൊട്ടി തെറിക്കും….”””””” അമ്മ എൻ്റെ ചെവി വിട്ടപ്പോൾ എനിക് കുറച് ആശ്വാസം കിട്ടി……

രേണു നോക്കിയേ എൻ്റെ ചെവി അവിടെ തന്നെ ഉണ്ടോയെന്ന്…..”””” രേണു എൻ്റെ അടുത്തേയ്ക്ക് വരുമ്പോൾ

നീ എവിടെ പോകുന്നു…. രണ്ടും ഞാൻ അറിയാതെ എന്തൊ രഹസ്യമായി ചെയ്യുന്നുണ്ട്….. ഇവൻ എന്നെ വിളിക്കാതെ നിന്നെ വിൽച്ചപോയെ ഇനിക് സംശയം തോന്നിയതാണ്…. അത് കൊണ്ട് രത്രി നിൻ്റെ വാതിൽ തുറക്കുമോ എന്ന് ഞാൻ കാത്തിരുന്നു…. എൻ്റെ സംശയം സത്യമാണെന്ന് എനിക് ബോധ്യമായി…. .. നീ എന്തിനാ രേണു ഇവൻ്റെ ഈ പ്രവർത്തിയിൽ ഒക്കെ കൂട്ട് നിൽക്കുന്നത്…. …… ആ കൂട്ടി എന്ത് തെറ്റ് ചെയ്തിട്ടാ നീയും ഇവൻ്റെ കൂടേ കൂടിയെ…””””””

Leave a Reply

Your email address will not be published. Required fields are marked *