വീട്ടിലേക്കു തിരിച്ച വണ്ടിയിൽ പോവുമ്പോൾ അവൻ്റെ എതിർ ദിശയിൽ വന്ന ഒരു കാറിൽ നിന്നും കൈ കാട്ടി ആരോ അവനെ ആരോ വിളിച്ചു….. കാർ കുറച് മുന്നോട്ട് പോയി നിന്നു…. രാജു വണ്ടി വളച്ച് അങ്ങോട്ടു പോയി…. വണ്ടിയുടെ അടുത്ത് എത്തിയപ്പോ ഡോര് തുറന്ന് മഞ്ജു കരഞ്ഞ് കൊണ്ട് പുറത്ത് വന്നു അവളുടെ കൂടെ ഷരണും ഉണ്ടായിരുന്നു……
രാജു ഏട്ടാ….. എനിക്ക് ഇപ്പൊ തന്നെ ആദിയെ കാണണം….. എവിടെയാണ് ആദി ഉളളത്…”””””” കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി മഞ്ജു രാജുവിൻ്റെ ഷർട്ടിൽ പിടിച്ച് ചോദിച്ചു…..
അവര് എയർപോർട്ടിലേക്ക് തിരിച്ചിട്ട് അരമണിക്കൂർ ആയി…. നീ എന്തെ കോൾ കട്ട് ചെയ്തു…. നീ ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ അവനെ ഇവിടെ പിടിച്ച് നിർത്തുമായിരുന്നൂ….. …… ഇനി അത് ആലോചിച്ചിട്ട് കാര്യമില്ല…… വേഗം വണ്ടിയിൽ കയറൂ…. ശരണെ എയർപോർട്ടിലേക്ക് വിടടാ….””””””
രാജു മുന്നിലും മഞ്ജു പുറകിലാണ് ഇരുന്നത് ….. അവള് ആദി അവൾക് നൽകിയ ബുക്ക് നെഞ്ചോട് ചേർത്തു പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു…… അവള് അങ്ങനെ തന്നെ തുടർന്ന്..
ഞാൻ എല്ലാം കേട്ടു….. സുഷമയുടെ വായിൽ നിന്നും ഞാൻ എല്ലാം കേട്ടു…. എന്നാലും അവള് എന്നോട് ഈ ചതി ചെയ്യുമെന്ന് ഞാൻ ഒരിക്കലും പ്രദീക്ഷിച്ചിരുന്നില്ല….. അവരുടേ ഒക്കെ ഉള്ളിൽ ഇത്രയും വിഷം ഉണ്ടെന്ന് ഞാൻ അറിയാൻ വൈകി……. ആ ദേഷ്യത്തിൽ ഞാൻ എൻ്റെ ഫോൺ എറിഞ്ഞ് പൊളിച്ചു…. അത് കൊണ്ടാണു കോൾ കട്ട് ആയത്….. അവിടുന്ന് ഇവനെയും കൂട്ടി വന്നതാണ് ഞാൻ……”””””” അവള് രാജുവിനെ നോക്കി അവളുടെ അവസ്ഥ പറഞ്ഞു…….
അതൊന്നും ആലോചിച്ചിട്ട് ഇനി കാര്യമില്ല…. നീ വിഷമിക്കാതെ ആദിയെ നാമ്മുക് കാണാം….. ഞാൻ ഒന്ന് അവനെ വിളിച്ചു നോക്കട്ടെ…..”””””””* രാജു ഫോൺ എടുത്ത് ആദിയെയും അഷ്റഫിനെയും വിളിച്ചു …… എല്ലാവരുടെയും ഫോൺ ഔട്ടോഫ് കവറേജ് എന്ന് മാത്രം പറഞ്ഞു…..
മോളെ കോൾ കണക്ട് ആവുന്നില്ല…… ഷരണെ കത്തിച്ച് വിടടാ……””””””” മഞ്ജു ആകെ തളർന്നു……. ആദി പോകുന്നതിന് മുൻപ് അവനെ കണ്ട് മാപ്പ് പറയണം തന്നെ വീണ്ടും സ്വീകരിക്കുമോ എന്ന് ചോദിക്കണം….. അത്രയേ ഉണ്ടായിരുന്നുള്ളൂ….. ഒരുപ്പാട് വെറുത്തു ആപാവത്തിനെ …. അന്ന് ചോരയിൽ കുളിച്ച് തൻ്റെ മുന്നിൽ ഇരുന്നപോഴും ആട്ടി ഓടിച്ചു ….. ഞാൻ എന്തൊരു ദുഷ്ടയാണ്….. എന്നോട് ദൈവം പൊറുക്കുമോ…… എന്നിങ്ങനെയുള്ള ചിന്തകളാണ് അവളുടെ മനസ്സിൽ…… രാജു കൻ്റിന്യൂസായി കോൾ ട്രൈ ചെയ്തു അവസാനം അത് കിട്ടി…. പക്ഷെ അപ്പൊ ആദിയുടെ ഫോൺ മറ്റൊരു കോളിൽ ആയിരുന്നു….. … അവൻ അഷറഫിനെ വിളിച്ച്…. അത് റിംഗ് ചെയ്തു പക്ഷെ എടുത്തില്ല ……. രാജു അവൻ്റെ ശ്രമം നിർത്തിയില്ല വീണ്ടും വീണ്ടും വിളിച്ച് കൊണ്ടിരുന്നു ….. രാജുവിൻ്റെ കാർ കോഴിക്കോട് രാമനാട്ടുകര ബൈപാസ് കഴിഞ്ഞപ്പോ….. അഷ്റഫ് രാജുവിനെ ഇങ്ങോട്ട് തിരിച്ച് വിളിച്ചു….