ഞങൾ അറിയാതെ പോലും നിങ്ങളെ വേദനിപ്പിച്ചു….. മാപ്പ് തരണം…”””””””””””അതും പറഞ്ഞു അവർ രണ്ടും എൻ്റെ കാല് പിടിക്കുവാൻ നോക്കി… ഞാൻ അവരെ തടഞ്ഞു ……
എനിക്ക് ആരോടും ഒരു വിരോധവും ഇല്ല…. എല്ലാം നല്ലതിന്…. നിങ്ങൾക്ക് ഇവിടുന്ന് പോകാം…വീട്ടിൽ നിന്നും അന്വേഷിക്കുന്നുണ്ടാവും…. വേഗം വിട്ടോ…”””” അവർ രാജുവിനെ നോക്കി അവനും അവരോട് പോകാൻ ആവശ്യപെട്ടു…….. “””””എടാ ഇനി ഇവരെ എന്ത് ചെയ്യാനാണ് നിൻ്റെ തീരുമാനം…””””””
അരമണിക്കൂർ കൊണ്ട് ഇവിടെ പോലീസ് എത്തും…. ബാക്കി അവര് നോക്കിക്കൊള്ളും…. “””””
എടാ നീ ആരോടാണ് ഞാൻ വരുമ്പോ ഫോണിൽ സംസാരിച്ചത്…”””””
ഞാൻ അത് മറന്നു….. നീ ഇങ്ങ് വാ”””””””അവൻ എന്നെ കൂട്ടി ട്രൈപോർട് വെച്ച ഫോണിൻ്റെ അടുത്ത് പോയി….. അതിൻ്റെ സ്ക്രീൻ ഓഫായിരുന്നു….
എന്താടാ കാര്യം….”””””” ഞാൻ അവനെയും ഫോണും നോക്കി ചോദിച്ചു….
എടാ ഞാനും ശഫാനയും …. നിൻ്റെ കാര്യം മഞ്ജുവിനേട് പറഞ്ഞു…. ആദ്യം ഷഫാന അവളുടെ ഭാഗം മഞ്ജുവിൻ്റെ മുന്നിൽ വ്യക്തമാകി കാണിച്ചു…. അത് മഞ്ജു പകുതി മാത്രം വിശ്വസിച്ചു… ബാക്കി ഞാൻ അവളുടെ ഈ ദ്രോഹികളുടെ വായിൽ നിന്നും കേൾക്കാൻ വീഡിയോ കോൾ ചെയ്തു സെറ്റ് ചെയ്തത് ആണ്…. പിന്നെ എങ്ങനെ കോൾ കട്ടായി…. എൻ്റെ ഫോണിൽ റെയ്ഞ്ചും ചാർജും ഉണ്ടല്ലൊ….””””
നീ അത് വിടടാ….അവൾക്ക് ചിലപ്പോ ഇതൊക്കെ ഒരു നാടകമായി തോന്നിയേക്കാം… അത് കൊണ്ട് കോൾ കട്ട് ചെയ്തു പോയിട്ടുണ്ടാവും….. നീ എനിക്ക് വേണ്ടി ഇത്രയും ചെയ്തില്ലേ…. എനിക്ക് അത് മതി….. പിന്നെ ഞാൻ പോയി എന്നും കരുതി ഉഴപ്പരുത് …. ആദിരയെയും കുട്ടിയെയും നോക്കണം …. ഞാൻ വിളികുമ്പോ അഷറഫിൻ്റെ കൂടെ അവളേയും കൊച്ചിനെയും കൂട്ടി വന്നേക്കണം …. നീ വരുന്നില്ലെ എയർപോർട്ടിൽ..””””””
എനിക്ക് നിന്നെ യാത്രയാക്കാൻ പറ്റില്ലടാ…… ഞാൻ കരയുമടാ…… “””””””” എൻ്റെ രാജു കരയുമെന്നോ ….. എന്നാ നീ വരണ്ട….. അതാ എനിക്ക് നല്ലത്….. “””””” ഞാൻ അവനെ കെട്ടിപിടിച്ചു….
സൂക്ഷിച്ച് പോയി വരണം…. “””” അവൻ എന്നെ ഹോട്ടലിൻ്റെ മുന്നിൽ ഇറക്കി…. എന്നെ നോക്കാതെ അവൻ തിരികെ പോയി…