ഇവർക്കും നിൻ്റെ ജീവിതത്തിൽ പ്രധാന പങ്ക് ഉണ്ട….. നിൻ്റെ അന്നത്തെ ട്രെയിൻ വീഡിയോ ക്ലിപ്പ് അതിലൂടെയാണ് ഞാൻ ഇവരെ കണ്ടുപിടിച്ചത്….. എങ്ങനെ എന്നല്ലേ നീ ആലോചിക്കുന്നത്…. “””” അവൻ വീഡിയോ ക്ലിപ്പ് എനിക്ക് സാവധാനം കാണിച്ച് തന്നു…. ഇത് കണ്ടോ….”””” അവൻ സൂം ചെയ്തത് കാണിച്ചു….. ഇവനല്ലെ അവൻ എന്ന് നോക്കിയേ നീ….. “””* ഞാൻ രണ്ടു പേരും മാറി നോക്കി…. അവൻ പറഞ്ഞത് ശരിയാണ്…. രണ്ടും ഒരാള് തന്നെയാണെന്ന് എനിക് മനസിലായി……
ഇവനും നിനക്കും എന്താ ബന്ധം എന്നാണോ നിൻ്റെ ചോദ്യം….. അതിനു ഉത്തരം ഞാൻ പറയാം ഇവന്മാർക്ക് അന്ന് ക്വട്ടേഷൻ ഉണ്ടായിരുന്നു…. ഒരുത്തനെ ട്രെയിനിൽ നിന്ന് തല്ലാനും അവൻ്റെ കൂടെ ഉള്ള പെണ്ണുങ്ങളെ തൊണ്ടാനും…പിടിക്കാനും…. “”””ഞാൻ അവനെ നോക്കി “”””അതെ അന്ന് മഞ്ജുവിനെയും അവളുടെ കൂട്ടുകാരിളെയും കേറി പിടിച്ചത് ഇവന്മാറാണ്ണ്……..
അഡ്വാനിക്കാതെ പണം വാങ്ങുന്ന ശീലം ഇവന്മാർക്ക് ഇല്ല… അത് കൊണ്ട് ഇവന്മാർ ഇതേ പരിപാടി അന്ന് തന്നെ അതെ ട്രെയിനിൽ വെച്ച് ചെയ്തു പിടിക്ക പെടുകയും ചെയ്തു…. ഇവർ രണ്ട് കുറ്റവും ഏറ്റു പറഞ്ഞു അത് കൊണ്ടാണ് നീയും അജുവും അന്ന് ജ്യമത്തിൽ ഇറങ്ങിയത് ….. “””ഞാൻ അവരെ ഒന്ന് കലിപ്പിച്ച് നോക്കി “””””” നീ അവരെ നോക്കി പെടിപികണ്ട…. അവന്മാർ വെറും കൂലി പട…..
ഇവരെ നിയോഗിച്ചത് ഒരുത്തൻ ഫോണിൽ കൂടിയാണെന്നാണ് പറഞ്ഞത്… മഞ്ജുവിൻ്റെയും അവളുടെ പഴയ കാമുകൻ്റെയും ഫോട്ടോ അടക്കം ഇവരുടെ കയ്യിൽ ഉണ്ട്…. ക്വട്ടേഷൻ നൽകിയവൻ ഇവരോട് പറഞ്ഞത്… അവനെ നല്ല രീതിക്ക് തല്ലാനായിരുന്നു…. പക്ഷെ ഇവരുടെ ജോലി നീയും അജുവും കൂടി ചെയ്തു….. … റഫീക്കാ അവന്മാരെ പറഞ്ഞ് അയച്ചേക്ക്……””” അവൻ അവരെ വിട്ടയച്ചു .”””””” മുത്തു…. നീ ഇവരുടെ രണ്ടു പേരുടെയും മുഖം മൂടി അയിക്ക്…..”””” രാജു മുത്തുവിനോട് പറഞ്ഞു””””” അവൻ രാജു കാണിച്ച അറ്റത്തുള്ള രണ്ട് പേരുടെ മുഖമൂടി മാറ്റി…. ഞാനവരെ കണ്ടൂ അവരുടെ വായ സ്റ്റിക്കർ ടാപ്പ് കൊണ്ട് ഒട്ടിച്ചിരിക്കുന്നു…..
നിനക്ക് ഇവനെ അറിയാം…. “””” രാജു ഒരുത്തൻ്റെ ശൗൾഡർ അമർത്തി പിടിച്ച് ചോദിച്ചു…””” എനിക്ക് അവനെ നല്ലത് പോലെ കണ്ട് പരിചയം ഉണ്ട് ആരാണെന്ന് മത്രം കിട്ടുന്നില്ല….”””””” എടാ നീ അധികം ആലോചിച്ച് ടെൻഷൻ അടിക്കേണ്ട….. ഇവനാണ് നമ്മുടെ കോളേജ് സീനിയർ അശ്വിൻ…. ഞാൻ തല അടിച്ച് പൊട്ടിച്ചത് ഓർമ്മ ഇല്ലെ…. ഇവനാണ് നിൻ്റെ വീഡിയോ നാട്ടിൽ മൊത്തം പരത്തിയത്…. നമ്മലോടുള്ള പക തീർഥതാണ് കള്ള പന്നി “”” രാജു അവൻ്റെ മുഖത്തിന് ഒന്ന് കൊടുത്തു….””””” ഇനി ഇവൻ…. ഇവനെന്ന് പറയുമ്പോ “””” അശ്വിൻ്റെ അടുത്തുള്ള ആളെ പിടിച്ചിട്ട് രാജു വീണ്ടും പറയാൻ തുടങ്ങി…”””””” വലിയ ക്യാമറ പിടിതകാരാനാണ്….