ഞാൻ എല്ലാം കേട്ടു…. ഇനി ഇവൻ്റെ ദേഹത്ത് ആരെങ്കിലും കൈ വെച്ചാ… പിന്നെ ഈ ഹോസ്പിറ്റൽ നിന്നു ജീവനോടെ ആരും പോകില്ല…. “”””” അവൻ്റെ കൂടെ റെസ്റ്റോറൻ്റ് ജോലിക്കാരും ഉണ്ടായിരുന്നു.. അവൻ ജീപ്പും കൊണ്ടു വന്നതായിരുന്നു…..
ചോട്ടൂ….. വണ്ടി എടുക്കടാ…… “””” അവർ എന്നെ ജീപ്പിൽ കയറ്റി….. നേരെ മറ്റൊരു ഹോസ്പിറ്റലിൽ കൊണ്ടു പോയി…… എൻ്റെ ബോധം അപ്പോഴേക്കും പോയിരുന്നു…..
ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ…. കറങ്ങുന്ന ഫാനിനെയാണ് കാണുന്നത്…. എനിക് ഒട്ടും പരിചയമില്ലാത്ത സ്ഥലമായിരുന്നു അത്….. എൻ്റെ തലയിലും കൈ കാലിലും വയറിലും കുറെ കെട്ടുകളും ഉണ്ടായിരുന്നു…. കയ്യിൽ ഗ്ലൂ്കോസിൻ്റെ ഇൻജക്ഷൻ ഉണ്ടായിരുന്നു… ഞാൻ വെളളം കുടിക്കാൻ വേണ്ടി അടുത്തുള്ള ഒരു ടേബിൾ സ്റ്റീൽ ഗ്ലാസ് എടുക്കാൻ നോക്കി…. അത് താഴെ വീണു……അതിൻ്റെ ശബ്ദം കേട്ട് ഒരു പ്രായം ചെന്ന സ്ത്രീ എൻ്റെ അടുക്കൽ വന്ന്….
ഹ….. ആദി മോൻ എഴുനേറ്റേ….. എന്തിനാ ഗ്ലാസ് എടുത്തത് എന്നെ വിളിച്ചാൽ പോരായിരുന്നോ…”””””*
നിങൾ ആരാ… ഞാൻ എവിടെയാ…””””””””
അതും ശരിയാണല്ലോ നിനക്ക് ഞാൻ ആരാണെന്ന് അറിയില്ലല്ലോ….. മോനേ ഞാൻ അഷറഫിൻ്റെ ഉമ്മയാണ്…. ഇത് ഞങ്ങളുടെ വീടാണ്… മോനെ അഷറഫ് ദേ ചെക്കൻ ബോധം വന്നു…..””””” അഷ്റഫ് അത് കേട്ട് ഓടയെത്തിയ….
ആദി…. ഇപ്പോ എങ്ങനെ ഉണ്ടെടാ….. നീ നാലു ദിവസമായി ഒരേ കിടപ്പിലാണ്….. നല്ല പനിയും ഉണ്ടായിരുന്നു…. ഇന്നലെയാണ് ഹോസ്പിറ്റൽ നിന്നും വന്നത്…. ഇന്ന് നീ ഉണരുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു….. ഈ ഗ്ലൂക്കോസ് തീർന്നില്ലേ…. ഇനി ഇതിൻ്റെ ആവിശ്യം ഇല്ലല്ലോ….. ഞാൻ ആ ഹോം നേഴ്സിനെ വിളിച്ച് കാര്യം പറയട്ടെ…”””””” അവൻ ഫോൺ എടുത്ത് ആരയോ വിളിച്ചു…
എടാ എൻ്റെ ഫോൺ…””””” ഞാൻ കട്ടിലിൽ ചാരി ഇരുന്നു ചോദിച്ചു…..
നിന്നോടു ഞാൻ കടവ് നീന്തി കടക്കുവാൻ പറഞ്ഞോ…… ഞങൾ എത്ര ടെൻഷൻ അടിച്ചെന്ന് നിനക്ക് ഊഹിക്കാമോ….. നിന്നെ കിട്ടിയെന്ന് പറഞ്ഞു ഞങൾ അവിടെ എത്തിയപ്പോൾ. നീ അവിടെനിന്നും മുങ്ങി…അവസാനം ഹോസ്പിറ്റലിൽ നിന്നെ പട്ടിയെ പോലെ തല്ലുന്നത് നേക്കി നിൽക്കാൻ എനിക്ക് പറ്റിയില്ല….. കര്യങ്ങൾ ഏകദേശം എനിക് നിൻ്റെ കൂട്ടുകാരന് രാജുവും പിന്നെ ആ പെണ്ണും പറഞു തന്നു…”””””