ഇവൾ എൻ്റെ മരുമകളായിട്ടാണ് വന്നത് ഇവൾക്ക് ഇഷ്ടമുള്ള അത്രയും കാലം അത് അങ്ങനെ തന്നെ തുടരും….. ഇവൻ്റെ എല്ലാ അവകാശവും ഇനി ഇവക്ക് മാത്രം സ്വന്തമാണ്….. “”””””” എൻ്റെ അമ്മ മഞ്ജുവിനെ ചേർത്ത് പിടിച്ചു പറഞു….
എൻ്റെ മോൾക്ക് ഇനി നാലോരു ജീവിതം ഞാൻ കണ്ടെത്തി കൊടുക്കും …. അന്തസായി ഇവളെ ഞാൻ കെട്ടികും…””*”*******”””
അച്ഛാ എനിക്ക് ഇനി ഒരു കല്യാണം വേണ്ട….. എനിക്ക് എൻ്റെ അമ്മയെ പിരിയാൻ വയ്യ….. എൻ്റെ കാര്യത്തിൽ ഇനി ആരും ഒരു തീരുമാനം എടുകണ്ട….. “””””””” അവള് എൻ്റെ അമ്മയെ പിടിച്ച് തറപ്പിച്ചു പറഞ്ഞു എന്നിട്ട് എന്നെ നോക്കി…..”””* ഇനി എൻ്റെ കൺമുന്നിൽ പോലും വന്ന് പോകരുത്…”””””””
മഞ്ജു ഞാൻ….””””” എന്നെ പറയാൻ എൻ്റെ അച്ഛൻ സമ്മതിച്ചില്ല… അയാള് എന്നെ പുത്തേക്ക് വലിച്ച് കൊണ്ട് പോയി സെക്യൂരിറ്റി വന്നു അയാളെ പിടിച്ച് മാറ്റാൻ നോക്കിയെങ്കിലും നടന്നില്ല…. എൻ്റെ അളിയൻ മാരും സഹോദരങ്ങളും നോക്കി നിന്നു…… അയാള് എന്നെ വലിച്ച് ഹോസ്പിറ്റലിൻ്റെ മുറ്റത്ത് ഇട്ടു… മഴ അപ്പോഴും ഉണ്ടായിരുന്നു…..
ഞാൻ അച്ഛൻ്റെ കാല് പിടിച്ചു….. അയാള് എന്നെ ചവിട്ടി താഴെയിട്ടു….. ഞാൻ എല്ലാവരോടും കരഞ്ഞ് യാജിച്ച് പറഞ്ഞു ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന്…ആരും ചെവി കൊണ്ടില്ല…. അവർ മഞ്ജുവിനെ വേഗം വണ്ടിയിൽ കയറ്റി കൊണ്ട് പോകാം നോക്കി….. ഞാൻ ആ വണ്ടിക്ക് നേരെ ഓടി… അജയൻ എന്നെ വട്ടം പിടിച്ചു ഞാൻ അവനെ ഉന്തി മാറ്റി…. വീണ്ടും ഓടി…. എൻ്റെ അച്ഛൻ സെക്യൂരിറ്റിയുടെ വടി വാങ്ങി എൻ്റെ പുറത്ത് അടിതന്നു ഞാൻ വേദന കൊണ്ട് പുളഞ്ഞ നിലത്ത് വീണു…..
നാണമില്ലേ നായേ…. നിനക്ക്….”””””അയാള് കാർക്കിച്ച് തുപ്പി…… “”””””ഇനി നീയും എൻ്റെ കുടുംബവുമായി യാതൊരു ബന്ധവും ഇല്ല…. ഞാനോ നിൻ്റെ അമ്മയോ മരിച്ചാൽ പോലും ആ പടി നീ ചവിട്ടരുത്…… എൻ്റെ മോൻ ആദിത്യ വർമ്മ മരിച്ചതായി ഞാൻ കണക്കാക്കുന്നു…. “”””””
ഞാൻ വീണ്ടും എഴുന്നേറ്റ് വണ്ടിക്ക് നേരെ പോകാൻ ശ്രമിച്ചപ്പോൾ അച്ഛൻ എൻ്റെ കഴുത്തിന് പിടിച്ചു… ആ വടി ആഞ്ഞു വീശി എൻറെ തല ലക്ഷ്യം വെച്ച്…… ഞാൻ കണ്ണുകൾ അടച്ച് ഒരു നിമിഷം എൻ്റെ ജീവിതം മൊത്തം ഓടി പിടിച്ചു…. കൊറച്ച് നേരം കഴിഞ്ഞിട്ടും അടി കിട്ടാത്തതിനാൽ ഞാൻ കണ്ണു തുറന്നപ്പോൾ കാണുന്നത് വടി തടഞ്ഞു നിർത്തിയ അഷ്റഫിനെയാണ്….. അവൻ എൻ്റെ അച്ഛനെ തള്ളി മാറ്റി…എന്നെ പിടിച്ച് അവൻ്റെ തോളിൽ കയ്യിട്ടു നേരെ നില്പിച്ചു….