എന്നെ വിടൂ എനിക്ക് ഇനി നിങ്ങളെ കാണേണ്ട….. അമ്മെ ഇയാളെ എൻ്റെ മുന്നിൽ നിന്നും മാറ്റൂ..”””””” കരഞ്ഞു കൊണ്ട് അവള് അത് പറഞ്ഞപ്പോൾ…… ഞാൻ ആകെ വല്ലാതായി…. എൻ്റെ നാവ് നിശ്ചലമായി … എൻ്റെ ഹൃദയം സ്തംഭിച്ചു പോയി……
എൻ്റെ അച്ഛൻ എൻ്റെ ഷർട്ട് പിടിച്ച് ഉയർത്തി മതിലിൽ ചാരി നിർത്തി….. കൈ ഓങ്ങി എന്നെ തല്ലാൻ വന്നപ്പോ എൻ്റെ അമ്മ എന്നെ തല്ലി…… ആദ്യമായി എൻ്റെ അമ്മ എന്നെ തല്ലി…… എന്തിനാണെന്ന് അറിയാതെ ഞാൻ ഒരു പൊട്ടനെ പോലെ അടികൾ ഏറ്റു വാങ്ങി…… ഞാൻ അച്ചനെ മാറ്റി …… എന്നെ തല്ലുന്നത് അവിടെ എല്ലാരും നോക്കി നിൽപ്പുണ്ടായിരുന്നു …. എൻ്റെ ചേച്ചിമാരും മഞ്ജുവിൻ്റെ ആൾക്കാരും…..
അമ്മാ എന്തിനാ എന്നെ തല്ലുന്നത്……””””” ഞാൻ ഒന്നു കുതറി പറഞ്ഞു…
മോളെ സുഷമെ നീ ആ ഫോൺ ഇങ്ങ് താ ……”””””” സുഷമ അവളുടെ ഫോൺ എൻ്റെ അമ്മയ്ക്ക് കൈ മാറി….. എൻ്റെ അമ്മ ആ ഫോൺ എനിക്ക് മുന്നിൽ കാണിച്ചു…. ആരാടാ ഇവള്…… നീ ഇന്നലെ പോയത് ഇവളെ കാണാനല്ലെ….. ഇത്രയും കാലം നീ എൻ്റെ മോളെ ചതിക്കുവായിരുന്നു…… അല്ലെ….. “””””””
ഞാൻ ആ ഫോട്ടോസ് നോക്കി…അതിൽ ഞാനും ശഫാനയും ഒരുമിച്ചു ഇരുന്നതും…. അവള് എൻ്റെ മടിയിൽ ഇരുന്നതും…അവളുടെ ബർത്ത്ഡേ ആഘോഷവും എല്ലാം ഉണ്ടായിരുന്നു…
നിനക്ക് എന്താണു ഇനി പറയാനുള്ളത്…. ഹേ….. പറയടാ…. “”””””അമ്മ എന്നെ വീണ്ടും തല്ലിക്കൊണ്ട് ചോദിച്ചു….
ഇത് ഒരു തെറ്റിധാരണയാണ്….. ഞങൾ തമ്മിൽ ഒന്നുമില്ല…… ഞാൻ ഇന്നലെയാണ് അവളെ കണ്ടത് തന്നെ …. അമ്മ എന്നെ വിശ്വാസിക്ക്…..””””””
നിന്നെ ഇനിയും വിശ്വസിക്കാൻ ഞങൾ ആരും അത്ര വലിയ വിഡ്ഢികൾ അല്ല….. ഈ ബന്ധം ഇന്ന് ഇവിടെ വെച്ച് അവസാനിക്കുന്നു…. ഇനി ഞാനും ദേവൻ്റെ കടുംബവുമായി യാതൊരു ബന്ധവും ഇല്ല…..””””””””””” മഞ്ഞുവിൻ്റെ അച്ഛനാണ് പറഞ്ഞത്….
നിൻ്റെ ഇഷ്ടം പോലെ…. ഞാൻ എല്ലാത്തിനും കൂടെ കാണും …. ഇങ്ങനെ കുടുംബത്തെ നശിപ്പിക്കാൻ ഒരുങ്ങിയ സന്തതി ആണല്ലോ എനിക്ക് ദൈവം തന്നത്…”””””””” എൻ്റെ അച്ഛൻ എന്നെ നോക്കി പറഞ്ഞു…